C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ അടുത്തവർഷം C5 എയർക്രോസ് പ്രീമിയം എസ്‌യുവിയുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. അതിനുശേഷം ബ്രാൻഡിന്റെ നിരവധി പുതിയ മോഡലുകൾ പ്രാദേശികവൽക്കരണത്തിലൂടെ ആഭ്യന്തര വിപണിയിലേക്ക് എത്തും.

C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

കൂടാതെ സിട്രൺ പിന്നീടുള്ള തീയതികളിൽ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളും രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സി ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിൽ 2023 ഓടെ C5 എയർക്രോസിന് ശേഷം മൂന്ന് ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങളും നിരത്തുകളിൽ ഇടംപിടിക്കും.

C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

95 ശതമാനത്തിലധികം പ്രാദേശികവൽക്കരിക്കപ്പെട്ട ഉള്ളടക്കമാണ് സിട്രൺ ലക്ഷ്യമിടുന്നത്. പാസഞ്ചർ വാഹനങ്ങൾ, എഞ്ചിനുകൾ, ഗിയർബോക്‌സുകൾ എന്നിവ ലോകമെമ്പാടും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാനും യൂറോപ്യൻ കമ്പനിക്ക് പദ്ധതിയുണ്ട്.

MOST READ: ഓഫ്-റോഡ് കഴിവുകൾ വെളിപ്പെടുത്തി ടൊയോട്ട ഫോർച്യൂണർ ലെഞ്ചൻഡർ

C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

ഈ വർഷം തന്നെ C5 എയർക്രോസുമായി അരങ്ങേറ്റം കുറിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കൊവിഡ്-19 പശ്ചാത്തലത്തിൽ അവതരണം അടുത്ത വർഷം ആദ്യപകുതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ആദ്യ എസ്‌യുവി ഫ്രാൻസിൽ നിന്ന് CKD റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിൽ പ്രാദേശികമായി ഒത്തുചേർക്കുകയാണ് കമ്പനി ചെയ്യുക.

C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

C21 എന്ന രഹസ്യനാമമുള്ള കോം‌പാക്‌ട് എസ്‌യുവി വരുന്നതിന് മുമ്പായി ഒരു പ്രീമിയം ബ്രാൻഡ് ഇമേജ് സജ്ജീകരിക്കുന്നതിന് C5 എയർക്രോസ് സിട്രണിനെ സഹായിക്കും. ഗ്രൂപ്പ് പി‌എസ്‌എയും ഫ്രാൻസിലെ ഡോങ്‌ഫെംഗ് മോട്ടോർസും വികസിപ്പിച്ച സി‌എം‌പി വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയായിരിക്കും സബ്-4 മീറ്റർ മോഡൽ ഒരുങ്ങുക.

MOST READ: അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

ഇതിന് ശേഷം ഒരു B2 സെഗ്മെന്റ് ഹാച്ചും സി-സെഗ്മെന്റ് സെഡാനും സിട്രൺ നിരയിൽ നിന്നും ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കും. C21 കോം‌പാക്‌ട് എസ്‌യുവി മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, പുതുതായി പുറത്തിറക്കിയ ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട്, വരാനിരിക്കുന്ന റെനോ കിഗർ, നിസാൻ മാഗ്നൈറ്റ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

എസ്‌യുവി മോഡലുകളെ കൂടാതെ മാരുതി സുസുക്കി ബലേനോ, വരാനിരിക്കുന്ന മൂന്നാംതലമുറ ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയുടെ വിപണി ഏറ്റെടുക്കുന്നതിനായി ഒരു പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യാനും ഫ്രഞ്ച് ബ്രാൻഡ് പദ്ധതിയിട്ടിട്ടുണ്ട്.

MOST READ: മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

2023 ൽ സെഡാന് മുന്നോടിയായി ഹാച്ച് ആഭ്യന്തര വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് കാറുകളും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള സിട്രണിന്റെ പ്ലാന്റിലാകും ഉത്പാദിപ്പിക്കുക. ഹൊസൂരിലെ ഗ്രൂപ്പ് പി‌എസ്‌എ-സി‌കെ ബിർള ഗ്രൂപ്പിന്റെ എഞ്ചിൻ, ഗിയർബോക്സ് ബേസും വരും വർഷങ്ങളിൽ ബ്രാൻഡിന്റെ വിപുലീകരണത്തിൽ നിർണായക പങ്കുവഹിക്കും.

C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

തുടക്കത്തിൽ സിട്രൺ മെട്രോ നഗരങ്ങളിൽ മാത്രമാകും അതിന്റെ ഡീലർഷിപ്പുകൾ സ്ഥാപിക്കുക. എന്നാൽ പിന്നീട് കൂടുതൽ പുതിയ ഉൽപ്പന്നങ്ങൾ നിരയിൽ ചേരുമ്പോൾ ഷോറൂമുകളുടെ എണ്ണം വികസിപ്പിക്കുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Planning To Launch Three Heavily Localised Products In India By 2023. Read in Malayalam
Story first published: Saturday, September 26, 2020, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X