Just In
Don't Miss
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Finance
നടപ്പു വര്‍ഷം ബാങ്കുകള്‍ നല്‍കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്‌ത് മാരുതി സ്വിഫ്റ്റ്
ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും വലിയ സെഗ്മെന്റായി മാറിയിരിക്കുകയാണ് കോംപാക്‌ട് ഹാച്ച്ബാക്കപകളുടേത്. രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകളിലും 24 ശതമാനത്തിലധികവും ഈ വിഭാഗത്തിൽ നിന്നാണുണ്ടാകുന്നത് എന്നതും ശ്രദ്ധേയം.

2020 സെപ്റ്റംബർ മാസത്തിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചതും കോംപാക്‌ട് ഹാച്ച്ബാക്ക് ശ്രേണിയാണ്. അതായത് കഴിഞ്ഞ വർഷം ഈ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഏകദേശം 48 ശതമാനത്തോളും ഉയർച്ചയാണ് വിഭാഗത്തിന് ഉണ്ടായിരിക്കുന്നത്.

സെഗ്മെന്റിൽ ഏറ്റവും കൂടുതൽ കാറുകൾ നിരത്തിലെച്ച പട്ടം മാരുതി സുസുക്കി സ്വിഫ്റ്റിനാണ് കഴിഞ്ഞ മാസം മൊത്തം 22,643 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മാത്രമല്ല നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് കാറും ഇതുതന്നെയാണ്. പ്രതിവർഷ കണക്കിൽ മോഡലിന് 75 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
MOST READ: മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി

2020 സെപ്റ്റംബറിൽ 17,581 യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ തന്നെ വാഗൺആർ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ഹ്യുണ്ടായി ഗ്രാൻഡ് i10-നാണ് കഴിഞ്ഞ മാസം മൊത്തം 10,385 യൂണിറ്റ് ഹാച്ച്ബാക്ക് വിൽക്കാനാണ് കൊറിയൻ ബ്രാൻഡിന് കഴിഞ്ഞത്.

ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഹാച്ച്ബാക്ക് മോഡലുകളിൽ നാലാം സ്ഥാനം മാരുതി സുസുക്കി സെലേറിയോയ്ക്കുള്ളതാണ്. 7,250 യൂണിറ്റുകളാണ് കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത്. 2019 സെപ്റ്റംബറിനെ അപേക്ഷിച്ച് 75 ശതമാനം വാർഷിക വളർച്ചയാണ് ഈ കാർ രേഖപ്പെടുത്തിയത് എന്നതും ഏറെ കൗതുകമുളവാക്കുന്നു.
MOST READ: കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ടാറ്റയിൽ നിന്നുള്ള ജനപ്രിയ ഓഫറായ ടിയാഗൊയാണ് പിന്നാലെ. സെപ്റ്റംബറിൽ മോഡലിന്റെ മൊത്തം 6,080 യൂണിറ്റുകൾ വിറ്റു. ആറാമത്തെയും ഏഴാമത്തെയും സ്ഥാനങ്ങൾ യഥാക്രമം മാരുതി സുസുക്കി ഇഗ്നിസ്, ഹ്യുണ്ടായി സാൻട്രോ എന്നിവ നേടി.

രണ്ട് കോംപാക്‌ട് ഹാച്ച്ബാക്കുകളും കഴിഞ്ഞ മാസം മൂവായിരത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. 213 യൂണിറ്റുകൾ വിറ്റഴിച്ച് ഫോർഡ് ഫിഗൊ എട്ടാം സ്ഥാനത്തെത്തിയപ്പോൾ 2020 സെപ്റ്റംബറിൽ ഡാറ്റ്സൻ ഗോ 55 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്.

കൊവിഡ്-19 മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിക്കു ശേഷം വാഹന മേഖല പഴയപടിയിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമാണ് ഈ വിൽപ്പന കണക്കുകൾ. എല്ലാ കമ്പനികൾക്കും അവരുടെ വിൽപ്പന കൂട്ടാൻ സാധിച്ചിട്ടുണ്ട്.

അതോടൊപ്പം കൊറോണയ്ക്ക് ശേഷം സ്വകാര്യ യാത്രമാർഗങ്ങൾ തേടുന്ന ആളുകൾ കൂടുതലായും കാറുകളിലേക്കാണ് എത്തുന്നത്. ആ ഒരു നിലപാടും വാഹന വിപണിക്ക് ഏറെ സഹായകരമായിട്ടുണ്ട്. നടന്നു കൊണ്ടിരിക്കുന്ന ഉത്സവ സീസണിൽ കൂടുതൽ വിൽപ്പന നിർമാണ കമ്പനികൾക്ക് ലഭിക്കും.