കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ലാഭകരമായ വിഭാഗങ്ങളിലൊന്നാണ് നാലു മീറ്ററിൽ താഴെയുള്ള എസ്‌യുവി വിഭാഗം. ഇപ്പോൾ പ്രവർത്തനരഹിതമായ പ്രീമിയർ റിയോയാണ് ഈ വിഭാഗത്തിന് തുടക്കം കുറിയ്ക്കുന്നത്, എന്നാൽ യഥാർത്ഥത്തിൽ ഈ ശ്രേണിയെ ജനപ്രിയമാക്കിയത് ഫോർഡ് ഇക്കോസ്‌പോർട്ടാണ്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ എൻട്രി ലെവൽ എസ്‌യുവി വിഭാഗത്തിന്റെ രാജാവാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ്സ. ഈ വിഭാഗത്തിലെ എല്ലാ മോഡലുകളുടെയും വിൽപ്പന കണക്കുകൾ നമുക്ക് പരിശോധിക്കാം, ഒപ്പം അവയുടെ പെട്രോൾ, ഡീസൽ മോഡലുകളുടെ വിൽപ്പനയുടെ ഒരു താരതമ്യവും നടത്താം.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

തീർച്ചയായും, ഒന്നാം സ്ഥാനത്ത് 1,27,094 യൂണിറ്റ് വിൽപ്പനയുള്ള മാരുതി വിറ്റാര ബ്രെസ തന്നായാണുള്ളത്. ശരിക്കും രസകരമായ കാര്യം എന്തെന്നാൽ അടുത്ത കാലം വരെ എസ്‌യുവി ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

ഫിയറ്റിൽ നിന്ന് കടംകൊണ്ട ഡീസൽ എഞ്ചിന് പകരം പുതിയ പെട്രോൾ എഞ്ചിൻ നിർമ്മാതാക്കൾ വാഹനത്തിന് നൽകിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം ഡീസൽ ഓപ്ഷനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിനാൽ, 2019 ൽ വിറ്റ എല്ലാ യൂണിറ്റുകൾക്കും ഒരു ഡീസൽ ഹൃദയമാണ് ഉണ്ടായിരുന്നത്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

അടുത്തതായി, 70,443 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയുള്ള ഹ്യുണ്ടായി വെന്യുവാണ്. ഇതിൽ 42,187 യൂണിറ്റ് വിൽപ്പന പെട്രോൾ പതിപ്പ് നേടിയപ്പോൾ 28,256 യൂണിറ്റ് വിൽപ്പനയാണ് ഡീസൽ മോഡൽ കരസ്ഥമാക്കിയത്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ഹ്യുണ്ടായി വെന്യു വിൽപ്പനയ്ക്ക് എത്തുന്നത് എന്നത് ഇവിടെ ശ്രദ്ധേയമാണ്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

49,312 യൂണിറ്റ് വിൽപ്പനയോടെ ടാറ്റ നെക്സോൺ ആണ് മൂന്നാം സ്ഥാനത്ത്. ഇതിൽ 29,915 യൂണിറ്റുകൾ പെട്രോൾ എഞ്ചിൻ പതിപ്പും ബാക്കി 19,397 യൂണിറ്റ് ഡീസൽ പതിപ്പുമാണ്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം നെക്സോൺ ലഭ്യമാണ്. നാലാം സ്ഥാനത്ത് 40,197 യൂണിറ്റുകൾ വിറ്റഴിച്ച് മഹീന്ദ്ര XUV300 ആണ്. പെട്രോളിനേക്കാൾ കൂടുതൽ ഡീസൽ പതിപ്പുകൾ XUV300 വിറ്റു എന്നതാണ് ശ്രദ്ധേയം. മൊത്തം 29,919 ഡീസൽ പതിപ്പുകളും 10,278 പെട്രോൾ മോഡലുകളും കമ്പനി വിറ്റഴിച്ചു.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

അടുത്തതായി, ഫോർഡ് ഇക്കോസ്പോർട്ട് മൊത്തം 39,989 യൂണിറ്റുകളാണ് വാഹനം വിറ്റു പോയത്. ഇതിൽ 25,699 വിൽപ്പന ഡീസൽ എഞ്ചിൻ പതിപ്പിനാണ്. 14,290 യൂണിറ്റ് പെട്രോൾ മോഡലുകൾ ഇതേ കാലയളവിൽ കമ്പനി വിറ്റു.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

ഞങ്ങളുടെ പട്ടികയിലെ ആറാമത്തെ വാഹനം ഹോണ്ട WR-V ആണ്, മൊത്തം 19,947 യൂണിറ്റ് വിൽപ്പന. കഴിഞ്ഞ വർഷം വിറ്റ മൊത്തം WR-V -കളിൽ 11,137 വാഹനങ്ങൾക്ക് പെട്രോൾ ഹൃദയവും ബാക്കി 8,810 യൂണിറ്റുകൾക്ക് ഡീസൽ പവർപ്ലാന്റുമാണ് ഉണ്ടായിരുന്നത്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പ്രിയം പെട്രോളിനോ അതോ ഡീസലിനോ?

അവസാനമായി, ഞങ്ങളുടെ പട്ടികയിലെ ഏഴാമത്തേതും അവസാനത്തേതുമായ മോഡൽ മഹീന്ദ്ര TUV300 ആണ്. യൂട്ടിലിറ്റേറിയൻ എസ്‌യുവി കഴിഞ്ഞ വർഷം മൊത്തം 13,592 യൂണിറ്റുകളുടെ വിൽപ്പന നടത്തി. 1.5 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റിന്റെ രൂപത്തിൽ വെറും ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമാണ് TUV300 -ൽ ലഭ്യമായിരുന്നത്.

Most Read Articles

Malayalam
English summary
Compact SUV Petrol vs Diesel sales of 2019. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X