കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായഹസ്തങ്ങളുമായി നിര്‍മ്മാതാക്കളെല്ലാം തന്നെ സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്.

കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അശോക് ലെയ്‌ലാന്‍ഡും രംഗത്തെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

റിപ്പോര്‍ട്ട് അനുസരിച്ച് ഫസ്റ്റ് മൈല്‍, മിഡ് റേഞ്ച്, ഹൈ എന്‍ഡ് എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള വെന്റിലേറ്ററുകളാണ് കമ്പനി നിര്‍മ്മിക്കുക. ആദ്യഘട്ടത്തില്‍ ഫസ്റ്റ് മൈല്‍ വെന്റിലേറ്ററാണ് ഒരുക്കുന്നത്.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

കമ്പനിയിലെ 50 എന്‍ജിനിയര്‍മാര്‍ ഒരു മാസം കൊണ്ടാണ് ഇപ്പോള്‍ ഐസിയു വെന്റിലേറ്ററിന്റെ മാതൃക വികസിപ്പിച്ചിരിക്കുന്നത്. ചെലവ് കുറഞ്ഞ വെന്റിലേറ്ററുകളാണിതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വെന്റിലേറ്ററിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

ക്ലിനിക്കല്‍ ട്രയല്‍, സര്‍ട്ടിഫിക്കേഷന്‍ മുതലായ കാര്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗികളായ ആളുകളെ സഹായിക്കുന്നതിനായി ഈയൊരു നീക്കം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രോഗികളുടെ പരിചരണത്തിനായി ഇത്തരം നടപടികള്‍ തുടര്‍ന്നും നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

MOST READ: കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

20 ദിവസത്തിനുള്ളില്‍ 1,500 -ല്‍ അധികം വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചതായി മാരുതി സുസുക്കിയും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വെന്റിലേറ്ററുകള്‍ ഒന്നും തന്നെ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്ന അഗ്വാ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് മാരുതി വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്നത്. വെന്റിലേറ്റര്‍ നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായും അഗ്വ നിര്‍വഹിക്കും.

MOST READ: നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാരുതി സൗജന്യമായാണ് അഗ്വയ്ക്ക് നല്‍കുന്നത്. ഇതിനുപുറമെ, കൂടുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതയും മാരുതി തേടുന്നുണ്ട്.

കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

മാരുതിയുടെ സഹോദര സ്ഥാപനമായ കൃഷ്ണ മാരുതി കേന്ദ്ര സര്‍ക്കാരിനും ഹരിയാനയ്ക്കുമായി മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ട്. 10 ലക്ഷം ത്രി പ്ലേ മാസ്‌കുകളാണ് ഹരിയാന, ഗുജറാത്ത് സര്‍ക്കാരിന് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി രണ്ടുലക്ഷം മാസ്‌കുകള്‍ ഗുരുഗ്രാം അധികൃതര്‍ക്ക് അടുത്തിടെ കൈമാറുകയും ചെയ്തു.

Most Read Articles

Malayalam
English summary
Ashok Leyland Develops Low-Cost Ventilator. Read in Malayalam.
Story first published: Tuesday, May 5, 2020, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X