മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

ഇന്ത്യന്‍ വിപണിയിലെ മുഴുവന്‍ മോഡലുകളിലും പ്രത്യേക കിഴിവുകളും വര്‍ഷാവസാന ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍. റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകളില്‍ 51,000 രൂപ വരെ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

2020 ഡിസംബര്‍ 31 വരെ ഈ ഓഫറുകള്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. എന്‍ട്രി ലെവല്‍ മോഡലായ റെഡി-ഗോയില്‍ 45,000 രൂപ വരെ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കുന്നു.

മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

ഇതില്‍ 9,000 രൂപയുടെ നേരിട്ടുള്ള പണ കിഴിവുകള്‍ ഉള്‍പ്പെടുന്നു. വര്‍ഷാവസാന ആനുകൂല്യങ്ങള്‍ 11,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസ് 2,000 രൂപയും കോര്‍പ്പറേറ്റ് ഓഫറുകള്‍ 5,000 രൂപയുമാണ്.

MOST READ: വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ

മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

ഈ വര്‍ഷം വാഹനത്തിന് നിര്‍മ്മാതാക്കള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സമ്മാനിച്ചിരുന്നു. നിരവധി പുതുമകളോടും, സവിശേഷതകളും പുതിയ പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. 2.88 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 67 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: മാഗ്‌നൈറ്റിലൂടെ നിസാന്‍ ലക്ഷ്യമിടുന്നത് ഹാച്ച്ബാക്ക് ശ്രേണി ഉപഭോക്താക്കളെയും

മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

51,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് ഹാച്ച്ബാക്ക് മോഡലായ ഡാറ്റ്‌സന്‍ ഗോ ലഭിക്കുന്നത്. 11,000 രൂപയുടെ വര്‍ഷാവസാന ബോണസും ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ വിലയുള്ള എക്‌സ്‌ചേഞ്ച് ഓഫറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മോഡലിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 76 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

MOST READ: പ്രതിസന്ധികൾ അതിജീവിച്ച് ടൊയോട്ട; നവംബറിൽ 8,312 യൂണിറ്റ് വിൽപ്പന

മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

3.99 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. വിപണിയില്‍ ടാറ്റ ടിയാഗോ, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവരാണ് എതിരാളികള്‍. എംപിവി മോഡലായ ഗോ പ്ലസിന് 46,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങളുണ്ട്. 11,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് വര്‍ഷാവസാന ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുകളും വാഹനത്തിന് ലഭിക്കുന്നു.

മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്‌സന്‍

ഹാച്ച്ബാക്ക് മോഡലിന്റെ അതേ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഗോ പ്ലസ് മുന്നോട്ട് കൊണ്ടുപോകുന്നത്. 4.20 ലക്ഷം രൂപയാണ് ഡാറ്റ്‌സണ്‍ ഗോ പ്ലസിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. റെനോ ട്രൈബര്‍ ആണ് വിപണിയില്‍ മുഖ്യഎതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Car Discounts & Year-End Benefits Offers Across All Models. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X