ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍. ഹാച്ച്ബാക്ക് മോഡലായ ഗോയ്ക്ക് 3.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

എംപിവി ശ്രേണിയിലെത്തുന്ന ഗോ പ്ലസിന്റെ പുതിയ പതിപ്പിന് 4.19 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നേരത്തെ തന്നെ ഇരുമോഡലുകളും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

ഇരുമോഡലുകള്‍ക്കായുള്ള ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ലോക്ക്ഡൗണിന് ശേഷം വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുകയും ചെയ്യും. നവീകരിച്ച 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരുമോഡലിന്റെയും കരുത്ത്.

MOST READ: വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി (CVT) ഗിയര്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 5,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 104 Nm torque ഉം ആണ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ എത്തുന്ന് വാഹനത്തിന്റെ കരുത്തും ടോര്‍ഖും.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

എന്നാല്‍ സിവിടി ഗിയര്‍ബോക്സില്‍ എത്തുന്ന വാഹനത്തിന്റെ ടോര്‍ഖിലും കരുത്തിലും വ്യത്യാസമുണ്ട്. ഇത് 6,000 rpm -ല്‍ 77 bhp കരുത്തും 4,400 rpm -ല്‍ 104 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

MOST READ: ഒക്ടാവിയ RS 245 നിരത്തിലെത്തിത്തുടങ്ങി; ഡെലിവറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

എന്നാല്‍ ബിഎസ് IV എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കരുത്തിലും ടോര്‍ഖിലും മാറ്റം ഒന്നും തന്നെ ഉണ്ടായിട്ടില്ല. D, A, A(O), T, T(O), T CVT and T(O) CVT എന്നീ വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുക. ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫേടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ സവിശേഷതകള്‍.

MOST READ: പുത്തന്‍ യമഹ YZF R15 V3.0 വാങ്ങാന്‍ പ്ലാനുണ്ടോ? കൂടുതല്‍ വില നല്‍കേണ്ടി വരും

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, സൈഡ് ക്രാഷ്, കാല്‍നട യാത്രക്കാര്‍ക്കുള്ള സംരക്ഷണം, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

എന്നാല്‍ നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ വാഹനത്തിന്റെ മൈലേജ് കുറഞ്ഞതായിട്ടാണ് സൂചന. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡാറ്റ്സന്‍ ഗോ മാനുവല്‍ പഴയ പതിപ്പില്‍ 20.7 കിലോമീറ്റര്‍ മൈലേജ് ലഭിച്ചിരുന്നിടത്ത് ഇനി മുതല്‍ 19.83 കിലോമീറ്റര്‍ മാത്രമാണ് ലഭിക്കുക.

MOST READ: ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

അതുപോലെ തന്നെ ഗോ സിവിടി പതിപ്പിന്റെ മൈലേജിലും ഇടിവ് ഉണ്ടായിട്ടുണ്ട്. 19.59 കിലോമീറ്റര്‍ ഇന്ധനക്ഷമത പഴയ പതിപ്പില്‍ ലഭ്യമായിരുന്നിടത്ത് ഇനി മുതല്‍ 19.02 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭ്യമാകുകയുള്ളു.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

ഡാറ്റ്സന്‍ ഗോ പ്ലസിലും ഇതേ വ്യത്യാസം കാണാം. ഗോ പ്ലസ് മാനുവല്‍ പതിപ്പില്‍ 19.72 കിലോമീറ്ററില്‍ നിന്നും 19.41 ആയി. ഗോ പ്ലസ് സിവിടി പതിപ്പില്‍ അത് 19.2 കിലോമീറ്ററില്‍ നിന്നും 18.57 കിലോമീറ്ററായി താഴ്ന്നു. ഹാച്ച്ബാക്ക് മോഡലില്‍ അഞ്ച് ശതമാനവും എംപിവി പതിപ്പില്‍ നാല് ശതമാനവുമാണ് കുറവ് ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
2020 Datsun GO & GO+ BS6 Models Launched In India. Read in Malayalam.
Story first published: Thursday, May 14, 2020, 19:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X