മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

തങ്ങളുടെ ബിഎസ്-VI മോഡലുകൾക്ക് പ്രത്യേക ഇയർ-എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ റെഡി-ഗോ, ഗോ, ഗോ പ്ലസ് എം‌പിവി എന്നിവയിൽ ലഭ്യമായ നിരവധി ആനുകൂല്യങ്ങളും ഓഫറുകളുമാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

അതിൽ പുതിയ ഉപഭോക്താക്കൾക്കായി 51,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ജാപ്പനീസ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ, ഇയർ-എൻഡ് ബോണസ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

സ്റ്റോക്ക് നീണ്ടുനിൽക്കുന്നതുവരെ അല്ലെങ്കിൽ 2020 നവംബർ 30 വരെയാകും ഡാറ്റ്സന്റെ ഈ ആനുകൂല്യങ്ങൾ ലഭ്യമാവുക. ഓഫറുകൾ‌ വേരിയൻറ് നിർ‌ദ്ദിഷ്‌ടമാണ്. മാത്രമല്ല ഡീലർ‌ഷിപ്പ് അനുസരിച്ച്‌ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

MOST READ: സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

ഡാറ്റ്സന്റെ എൻ‌ട്രി ലെവൽ‌ ഹാച്ച്ബാക്കായ റെഡി-ഗോയിൽ മൊത്തം 38,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 7,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപയുടെ എക്സ്ചേഞ്ച് ബെനിഫിറ്റ്, 11,000 രൂപയുടെ ഇയർ-എൻഡ് ഓഫർ എന്നിവ ഉൾപ്പെടുന്നു.

മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

എന്നിരുന്നാലും ഈ എക്സ്ചേഞ്ച് ആനുകൂല്യം ബ്രാൻഡിന്റെ NIC പ്രാപ്തമാക്കിയ ഡീലർഷിപ്പിൽ മാത്രമേ ലഭിക്കൂ. പില്ലേഴ്സ് ഓഫ് ഇന്ത്യയ്ക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കുമായി 5,000 രൂപയുടെ അധിക കോർപ്പറേറ്റ് ഓഫറും പ്രഖ്യാപനത്തിലുണ്ട്.

MOST READ: ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ

മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

ആകർഷകമായ ആനുകൂല്യങ്ങളോടെ ഡാറ്റ്സൻ ഗോ ഹാച്ച്ബാക്കും ഈ മാസം അവസാനം വരെ സ്വന്തമാക്കാം. മോഡലിൽ പരമാവധി 51,000 രൂപ വരെയാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്.

മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

ഇതിൽ 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 20,000 വരെ എക്സ്ചേഞ്ച് ബെനിഫിറ്റ്, 11,000 രൂപ വരെയുള്ള ഇയർ-എൻഡ് ബോണസ് എന്നിവ ഉൾപ്പെടുന്നു. ഹാച്ച്ബാക്കിൽ മെഡിക്കൽ പ്രൊഫഷണലുകൾക്ക് കോർപ്പറേറ്റ് ഓഫറുകളൊന്നുമില്ല.

MOST READ: സിറ്റി e:HEV സ്‌പോര്‍ട്ട് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

ഏഴ് സീറ്റർ ഗോ പ്ലസിൽ ഈ മാസം 46,000 രൂപ വരെ ആനുകൂല്യങ്ങൾ ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നു. 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, പ്രത്യേക ബോണസായി 11,000 രൂപ എന്നിവ എം‌പിവിയിലെ ഓഫറുകളിൽ ഉൾപ്പെടുന്നു.

മോഡലുകൾക്ക് 51,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഡാറ്റ്സൻ ഇന്ത്യ

ബ്രാൻഡിന്റെ NIC പ്രാപ്തമാക്കിയ ഡീലർഷിപ്പിൽ മാത്രമേ ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കൂ. ഹാച്ച്ബാക്ക് മോഡലായ ഗോയ്ക്ക് 3.99 ലക്ഷം രൂപയും, എംപിവി മോഡലായ ഗോ പ്ലസിന് 4.19 ലക്ഷം രൂപയുമാണ് നിലവിലെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun India Announced Lucrative Offers On Its Entire Line-Up. Read in Malayalam
Story first published: Wednesday, November 25, 2020, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X