റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനുള്ള സമയപരിധി അടുക്കുമ്പോൾ, കാർ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകൾ പരിഷ്കരിക്കുന്ന തിരക്കിലാണ്, ബാക്കിയുള്ള ബി‌എസ് IV സ്റ്റോക്ക് വിറ്റഴിക്കാനുള്ള പ്രയത്നത്തിലുമാണ്.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

ഈ സാഹചര്യത്തിൽ നിസ്സാന്റെ അനുബന്ധ സ്ഥാപനമായ ഡാറ്റ്സൻ തങ്ങളുടെ എൻ‌ട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ റെഡി-ഗോയ്ക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന് 2.82 ലക്ഷം മുതൽ 4.4 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

നിലവിൽ 0.8 ലിറ്റർ, 1.0 ലിറ്റർ പെട്രോൾ പവർട്രെയിനുകളിലാണ് റെഡി-ഗോ ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നത്. ചെറിയ എഞ്ചിൻ 54 bhp കരുത്തും 72 Nm torque ഉം പുറപ്പെടുവിക്കുന്നു.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

999 സിസി എഞ്ചിൻ 68 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കുന്നു. ട്രാൻസ്മിഷൻ ഡ്യൂട്ടികൾ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി കൈകാര്യം ചെയ്യുന്നു, 1.0 ലിറ്റർ എഞ്ചിന് അഞ്ച് സ്പീഡ് AMT ഓപ്ഷനും ലഭിക്കും.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

റെഡി-ഗോയ്‌ക്കായി മിഡ്‌-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് പുറത്തിറക്കാൻ ഡാറ്റ്സൻ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോഴത്തെ അതേ 0.8 ലിറ്റർ, 1.0 ലിറ്റർ എഞ്ചിനുകളുടെ ബി‌എസ് VI-കംപ്ലയിന്റ് പതിപ്പുകളുമായി വാഹനം പ്രദർശിപ്പിക്കും.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

അടുത്തിടെ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഏറ്റവും ഉയർന്ന മോഡലിൽ ഡ്യുവൽ എയർബാഗുകൾക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതുക്കിയ ഇന്റീരിയറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

ബാഹ്യ മാറ്റങ്ങൾക്കും അധിക ഫീച്ചറുകൾക്കും പുറമെ, ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾക്കും ഒപ്പം വരാനിരിക്കുന്ന പെഡസ്ട്രിയൻ സംരക്ഷണ മാനദണ്ഡങ്ങൾക്കും അനുസൃതമായി കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് നിർമ്മിക്കുക.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ബി‌എസ് VI ഡാറ്റ്സൻ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് മാരുതി സുസുക്കി ആൾട്ടോ, എസ്-പ്രസ്സോ, എൻ‌ട്രി ലെവൽ വിഭാഗത്തിലെ റെനോ ക്വിഡ് എന്നിവയുമായുള്ള മത്സരം നിലനിർത്തും.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

റെഡി-ഗോ കൂടാതെ, ഇന്ത്യൻ വിപണിയിൽ മറ്റ് രണ്ട് ഉൽ‌പ്പന്നങ്ങൾ ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നു. ഗോ, ഗോ പ്ലസ് എന്നീ മോഡലുകൾ ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇനിയും നവീകരിച്ചിട്ടില്ല.

റെഡി-ഗോ ബി‌എസ് IV സ്റ്റോക്കിന് വമ്പിച്ച ഡിസ്കൗണ്ടുമായി ഡാറ്റ്സൻ

ഗോയുടെ പ്രാരംഭ എക്സ്-ഷോറൂം വില 3.75 ലക്ഷം രൂപയാണ്, ഗോ പ്ലസ് അടിസ്ഥാന വില 4.12 ലക്ഷം രൂപയുമാണ്. രാജ്യത്തെ ഏറ്റവും താങ്ങാവുന്ന ഏഴ് സീറ്ററാണ് ഡാറ്റ്സൻ ഗോ പ്ലസ്.

Most Read Articles

Malayalam
English summary
Datsun offers massive discounts up to 1.5 lakhs for Redi-Go hatchback. Read in Malayalam.
Story first published: Friday, March 13, 2020, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X