റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

റെഡി-ഗോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ഡാറ്റ്‌സന്‍. പ്രാരംഭ പതിപ്പിന് 2.83 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 4.77 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

വാഹനത്തിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചു. 5,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. D, A, T, T(O) 800 cc, T(O) 1.0, and T(O) 1.0 AMT എന്നിങ്ങനെ ആറ് വകഭേദങ്ങളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

ബിഎസ് VI -ലേക്ക് നവീകരിച്ച രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്. ഉയര്‍ന്ന വകഭേദമായ T (O) പതിപ്പില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം എഎംടി പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കാഴ്ചയില്‍ തന്നെ നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

MOST READ: 15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

വലിയ ഒക്ടാകോര്‍ ഗ്രില്‍, മസ്‌കുലര്‍ ഭാവം നല്‍കുന്ന ബമ്പര്‍, L ഡിസൈനിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, താഴെയായി നല്‍കിയിരിക്കുന്ന ക്ലാഡിങ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

സ്‌പോര്‍ട്ടി ഡീസൈനിലുള്ള ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ബോഡി കളര്‍ സൈഡ് മിററുകള്‍ എന്നിവയും പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

187 mm ആണ് പുതിയ പതിപ്പിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. പിന്നിലേക്ക് വന്നാല്‍ എല്‍ഇഡി ടെയില്‍ ലാമ്പ്, പുതുക്കിയ ബമ്പര്‍, ബ്ലാക്ക് ക്ലാഡിങ്ങും വാഹനത്തിന്റെ സവിശേഷതകളാണ്.

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

വിവിഡ് ബ്ലൂ, റൂബി റെഡ്, സാന്‍ഡ്സ്റ്റോണ്‍ ബ്രൗണ്‍, ബ്രോണ്‍സ് ഗ്രേ, ക്രിസ്റ്റല്‍ സില്‍വര്‍, ഒപെല്‍ വൈറ്റ് എന്നീ ആറ് കളര്‍ ഓപ്ഷനുകളിലാണ് പുതിയ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുന്നത്.

MOST READ: 2025 അവസാനത്തോടെ പ്രതിവര്‍ഷം ഒരു ലക്ഷം കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട സ്‌കോഡ

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

വാഹനത്തിന്റെ അകത്തളത്തിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒന്നാമതായി, ഫിറ്റും ഫിനിഷും മെച്ചപ്പെടുത്തിയ എക്‌സ്‌പോസ് C-പില്ലര്‍, ഇതിനെ ബീജ് പാനല്‍ കൊണ്ട് കവര്‍ ചെയ്ത് മനോഹരമാക്കിയിരിക്കുന്നു.

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

പുതുക്കിയ ഡാഷ്ബോര്‍ഡും വാഹനത്തിന്റെ പുതുമയാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവയും അകത്തളത്തെ മനോഹരമാക്കുന്നു.

MOST READ: ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

വോയ്സ് റെക്കഗ്‌നിഷന്‍, എഎം / എഫ്എം / ഐപോഡ് / ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുമായാണ് സിസ്റ്റം വരുന്നത്. ഡ്യുവല്‍ ടോണ്‍ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, മൊബൈല്‍ സ്റ്റോറേജ്, വാലറ്റ് സ്റ്റോറേജ് എന്നിവ ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്തതാണ് സെന്റര്‍ കണ്‍സോള്‍.

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

ക്രോം, സില്‍വര്‍ നിറങ്ങളിലുള്ള നോബുകളും ബട്ടണുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിങ് ക്യാമറ, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിങ്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, പ്രീ-ടെന്‍ഷനറുകളുള്ള ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, ലോഡ് ലിമിറ്ററുകള്‍, സ്പീഡ് സെന്‍സറുകള്‍ എന്നിവയും പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

പിന്നിലുള്ള രണ്ട് കോര്‍ണര്‍ യാത്രക്കാര്‍ക്ക് 3 പോയിന്റ് സീറ്റ് ബെല്‍റ്റും നടുഭാഗത്ത് ഇരിക്കുന്ന യാത്രക്കാരന് 2 പോയിന്റ് സീറ്റ് ബെല്‍റ്റും ലഭിക്കും. 800 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 54 bhp കരുത്തും 73 Nm torque ഉം സൃഷ്ടിക്കും.

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

1.0 ലിറ്റര്‍ എഞ്ചിന്‍ 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്. 800 സിസി എഞ്ചിനില്‍ 20.71 കിലോമീറ്ററും, 1.0 ലിറ്റര്‍ മാനുവല്‍ 21.70 കിലോമീറ്ററും എഎംടി ഓപ്ഷന്‍ 22 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Redi-GO Facelift Launched In India. Read in Malayalam.
Story first published: Thursday, May 28, 2020, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X