Just In
- 15 min ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 50 min ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
- 1 hr ago എന്ത് വിശ്വസിച്ച് വിമാനത്തിൽ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്
- 2 hrs ago യമണ്ടൻ സൂപ്പർബൈക്കുകൾക്ക് ഇടയിലേക്ക് ഒരു കുഞ്ഞൻ അപ്രീലിയ കൂടെ; RS 457 സ്വന്തമാക്കി ജോൺ ഏബ്രഹാം
Don't Miss
- News കേരളത്തിലെ സ്വർണ വില തീരുമാനിക്കുന്നത് ആരെന്ന് അറിയുമോ: അത് ഈ 3 പേരാണ്, രാവിലെ 9.30 ന് വില പറയും
- Movies ഭര്‍ത്താവിനോട് ആ കാര്യത്തില്‍ പരാതിയുണ്ട്; ആദ്യം കാണുമ്പോള്‍ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു: പരിണീതി
- Finance സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ, കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപത്തില്‍ മികച്ചത് ഏത്, വിശദമായി അറിയാം
- Lifestyle കുട്ടികള്‍ക്കും ഇഷ്ടപ്പെടും, വായിലിട്ടാല്‍ അലിഞ്ഞുപോകും, കിടിലന്‍ രുചിയില്‍ സേമിയ അട
- Sports IPL 2024: ബട്ലറല്ല, ആര്‍ആറിനെ ജയിപ്പിച്ചത് പവല്‍! ടീം തന്ത്രം വെളിപ്പെടുത്തി വിന്‍ഡീസ് താരം
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
അരങ്ങേറ്റത്തിനൊരുങ്ങി ഡാറ്റ്സന്‍ റെഡി-ഗോ ഫെയ്സ്ലിഫ്റ്റ്; സ്പൈ ചിത്രങ്ങള്‍ പുറത്ത്
റെഡി-ഗോയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഡാറ്റ്സന്‍. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയതു.
ഓട്ടോകാറാണ് പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വാര്‍ത്തയും പങ്കുവെച്ചിരിക്കുന്നത്. വാഹനം മുഴുവനായും മൂടിപൊതിഞ്ഞായിരുന്നു പരീക്ഷണ ഓട്ടം. എന്‍ട്രി ലെവല്‍ ചെറു ഹാച്ച്ബാക്ക് മോഡലായ റെഡി ഗോയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ പോയ വര്‍ഷം കമ്പനി അവതരിപ്പിച്ചിരുന്നു.
സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പതിപ്പിനെയാണ് ഡാറ്റ്സണ്‍ പോയവര്‍ഷം അവതരിപ്പിച്ചത്. ഇത്തവണ നവീകരിച്ച് എഞ്ചിനോടെയാകും പുതിയ മോഡല്‍ വിപണിയില്‍ എത്തുക. നിരവധി മാറ്റങ്ങളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ മോഡലില്‍ ഇടംപിടിച്ചേക്കും. പുതുക്കിയ ഡാഷ്ബോര്‍ഡും അകത്തളത്തെ മനോഹരമാക്കും. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവ് വരെ പ്രതീക്ഷിക്കാം.
ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം (ABS) റെഡി ഗോയുടെ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേഡായി ഉള്‍പ്പെടുത്തി. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ കാറുകള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമാണ്.
റെഡി ഗോയുടെ ഉയര്‍ന്ന പതിപ്പില്‍ ഡ്രൈവര്‍ സൈഡ് എയര്‍ ബാഗും സെന്‍ട്രല്‍ ലോക്കിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നിലെ ഡോറില്‍ ചൈല്‍ഡ് സേഫ്റ്റി ലോക്ക്സ് സ്റ്റാന്റേഡാണ്. ചെറിയ പതിപ്പിലൊഴികെ എല്ലാത്തിലും എന്ജിന് ഇമ്മൊബിലൈസറും കമ്പനി നല്കി. എല്ലാ വകഭേദത്തിലും നാല് സീറ്റിലും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുമുണ്ട്.
രണ്ട് പെട്രോള്‍ എന്‍ജിനുകളാണ് റെഡി ഗോയ്ക്കുള്ളത്. 799 സിസി എന്ജിന് 5,678 rpm -ല്‍ 54 bhp കരുത്തും 4,386 rpm -ല്‍ 72 Nm torque ഉം സൃഷ്ടിക്കും. 999 സിസി എന്ജിന് 5,500 rpm -ല്‍ 68 bhp കരുത്തും 4,250 rpm -ല്‍ 91 Nm torque ഉം സൃഷ്ടിക്കും.
ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ ബോക്സ്. വിപണിയില്‍ റെനോ ക്വിഡ്, മാരുതി ആള്‍ട്ടോ എന്നിവരാണ് റെഡി ഗോയുടെ എതിരാളികള്‍. 2.79 ലക്ഷം രൂപ മുതല്‍ 4.29 ലക്ഷം വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്സ്ഷോറും വില.
ഉയര്‍ന്ന മൈലേജാണ് വാഹനം കാഴ്ച്ചവയ്ക്കുന്നത്. 0.8 ലിറ്റര്‍ എഞ്ചിന് 22.7 കിലോമീറ്ററും, 1.0 ലിറ്റര്‍ എഞ്ചിന് 22.5 കിലോമീറ്റര്‍ മൈലേജുമാണ് നല്‍കുന്നത്. വാഹനത്തിന് ടോള്‍ ബോയി ഡിസൈനാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. 185 mm ആണ് റെഡി-ഗോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്, വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്കുന്ന വാഹനവും ഇതാണ്.