Just In
- 21 min ago
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- 1 hr ago
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- 2 hrs ago
പുതുമകളോടെ പരീക്ഷണയോട്ടം നടത്തി ജാവ 42; അരങ്ങേറ്റം ഉടന്‍
- 3 hrs ago
പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്
Don't Miss
- News
സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ
- Finance
ഗള്‍ഫിലെ ഇന്ത്യന്‍ കോടീശ്വരന്മാരില് ഒന്നാമന് യൂസഫലി! ഫോര്‍ബ്സ് പട്ടികയില്‍ ആദ്യ 15 ല്‍ 10 മലയാളികള്‍
- Sports
IND vs AUS: സ്മിത്ത് ഇനി സച്ചിന്റെയും വീരുവിന്റെയും 'ബോസ്'!, ഇരുവരുടെയും റെക്കോര്‍ഡ് തെറിച്ചു
- Lifestyle
നഖത്തിലും ചെവിയിലും ഈ മാറ്റങ്ങളെങ്കില്‍ കൊവിഡ് സൂക്ഷിക്കണം
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് അംബാസഡറിന്റെ വരവ് ഉറപ്പിച്ചു; കൂടുതല്‍ വിരങ്ങള്‍ പുറത്ത്
അംബാസഡറിനെ സംബന്ധിച്ചിടത്തോളം വാഹന പ്രേമികളുടെ മനസ്സില്‍ ഇന്നും ഒരു പ്രത്യേക സ്ഥാനമാണ്. സാധാരണക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള എല്ലാത്തരം ജനങ്ങളുടേയും ഇഷ്ട വാഹനമായിരുന്നു അംബാസിഡര്‍.

ഒരുകാലത്ത് നിരത്തുകളിലെ രാജാക്കന്മാര് എന്നു തന്നെ പറയേണ്ടിവരും. എന്നാല്‍ നിരത്തിലേക്ക് പുതിയ മോഡലുകളും, ബ്രാന്‍ഡുകളും എത്തി തുടങ്ങിയതോടെ അംബാസഡറിന് അടിതെറ്റി തുടങ്ങി. എങ്കിലും ഇന്നും വാഹനത്തെ പരിപാലിച്ച് കൊണ്ടുനടക്കുന്നവര്‍ നമ്മുക്ക് ചുറ്റിലും കാണും.

എന്നാല്‍ അടുത്തിടെ വാര്‍ത്തകളില്‍ കണ്ടിരുന്നു,അംബാസഡ തിരിച്ചുവരുന്നതായി. പുതിയ മോഡലുകള്‍ക്കൊപ്പം പിടിച്ച് നില്‍ക്കാനായി ഒരു കിടിലന്‍ മെയ്ക്ക് ഓവര്‍ നല്‍കിയാണ് വാഹനത്തെ അവതരിപ്പിച്ചത്. ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയാകളില്‍ വൈറലാകുകയും ചെയ്തിരുന്നു.
MOST READ: മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

ഡിസി2 എന്ന ഡിസി ഡിസൈന്‍ കമ്പനിയാണ് അംബാസഡറിന് പുതിയ മെയ്ക്ക് ഓവര്‍ സമ്മാനിച്ചതും. അംബാസഡറിനെ ഇലക്ട്രിക് ആക്കിയാണ് ഡിസി2 കണ്‍സെപ്റ്റ് രൂപം ഡിസൈന്‍ ചെയ്തത്.

ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ ഒരു പുതിയ പ്രവണതയായി മാറുന്നതോടെ ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ പുതിയ വൈദ്യുതീകരിച്ച ഉത്പ്പന്നങ്ങളും പുറത്തിറക്കുന്നു. അംബാസഡറിനെ ഇലക്ട്രിക് രൂപത്തില്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രസിദ്ധനായ കാര്‍ ഡിസൈനര്‍ ദിലീപ് ചാബ്രി അറിയിച്ചിരുന്നു.
MOST READ: പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

എന്നാല്‍ അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 2020 -ഓടെ മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. വരും വര്‍ഷങ്ങളില്‍ വിപണിയിലെത്താന്‍ സാധ്യതയുള്ള അംബാസഡര്‍ ഇവിയുടെ പ്രൊഡക്ഷന്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ സാഹചര്യം കൂടികണക്കിലെടുത്താണ് വാഹനത്തിന്റെ അവതരണം വൈകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ അംബാസഡറിനെക്കാള് 125 mm വീതിയും 170 mm നീളവും കൂടുതലാണ് ഡിസി2-ന്റെ ഇലക്ട്രിക് അംബാസഡറിന്.
MOST READ: ഡിഫെന്‍ഡറിന്റെ ഔദ്യോഗിക ആക്സസറി പായ്ക്കുകള്‍ വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

അംബാസഡറിന്റെ രൂപത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇലക്ട്രിക് മോഡലിന്റെ ഡിസൈന്‍. വലിയ ഗ്രില്ലും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും മുന്‍വശത്തെ മനോഹരമാക്കും. വശങ്ങളില് വലിയ മസ്കുലറായ വീല്‍ ആര്‍ച്ചുകളും മനോഹരമായ അലോയി വീലുകളും നല്‍കിയിട്ടുണ്ട്.

ടെസ്ല കാറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഡോര്‍ ഹാന്‍ഡിലുകളാണ് മറ്റൊരു സവിശേഷത. പിന്നിലും വലിയ ബുട്ട്ഡോറും എല്‍ഇഡി ടെയില്‍ ലാമ്പുകളും നല്‍കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലാണ് ഇലക്ട്രിക് അംബിയുടെ ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്.
MOST READ: ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

അകത്തളവും ആഡംബരം നിറഞ്ഞതാണ്. 2008 -ല്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഡിസി പ്രദര്‍ശിപ്പിച്ച ഹോട്റോഡ് അംബിയുമായി ഏറെ സാമ്യമുണ്ട് പുതിയ കണ്‍സെപ്റ്റ് മോഡലിനും. ഇലക്ട്രിക് അംബാസിഡര്‍ പൂര്‍ണ്ണമായും സ്വിസ് നിര്‍മ്മാതാവാണ് എഞ്ചിനീയറിംഗ് ചെയ്തതെന്ന് ദിലീപ് ചബ്രിയ വ്യക്തമാക്കി.

കൂടാതെ, കാറിലെ എല്ലാ ഇലക്ട്രിക്കല്‍ കാര്യങ്ങളും സ്വിസ് കമ്പനിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം ഏതാണ് ഈ സ്വിസ് കമ്പനി എന്ന് ദിലീപ് ചബ്രിയ വ്യക്തമാക്കിയിട്ടില്ല. 5,000 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ ഉത്പാദിപ്പിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്യാന്‍ ആണ് ഡിസി2 പദ്ധതിയിടുന്നത്.
Source: Cartoq