ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്ക് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഇതിന്റെ ഭാഗമായി നേരത്തെ ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിക്ക് അഭിനന്ദനങ്ങള്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാഗ്ദാനം ചെയ്തപ്രകാരം ഇലക്ട്രിക് വാഹനങ്ങളെ ഡല്‍ഹി സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിരക്കില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇലക്ട്രിക് വാഹനരംഗത്ത് ഡല്‍ഹി വീണ്ടും മുന്നോട്ട് എന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഈവര്‍ഷം ഓഗസ്റ്റിലാണ് കെജ്രിവാള്‍ ഇലക്ട്രിക് വാഹന നയം അവതരിപ്പിച്ചത്. റോഡ് നികുതി, രജിസ്‌ട്രേഷന്‍ നിരക്ക് എന്നിവ ഒഴിവാക്കല്‍, വാഹനങ്ങള്‍ക്ക് 30,000 മുതല്‍ 1.5 ലക്ഷം രൂപ വരെ സബ്‌സിഡി തുടങ്ങിയവ അടങ്ങുന്നതായിരുന്നു നയം.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇലക്ട്രിക് രജിസ്റ്റര്‍ ചെയ്യുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. 2024-ഓടെ രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ 25 ശതമാനമായി ഉയര്‍ത്താന്‍ നയത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് നയപ്രഖ്യാപനവേളയില്‍ കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

MOST READ: പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

നിലവില്‍, വെറും 0.29 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ് ഡല്‍ഹിയിലുള്ളത്. നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനും ഇലക്ട്രിക് വാഹന നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഈ പുതിയ ഇവി പോളിസി മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും. അതിനുശേഷം പോളിസിയുടെ സമാപനം സര്‍ക്കാര്‍ അവലോകനം ചെയ്യും. ഈ നയത്തിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനകം നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ FAME 2.0 പോളിസിക്ക് മുകളിലായിരിക്കും.

MOST READ: മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് നീതി ആയോഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) സംഘടിപ്പിച്ച ഇ-മൊബിലിറ്റി പ്രോഗ്രാമിലെ എംഎസ് (റിസര്‍ച്ച്) ഒന്നാം ബാച്ച് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവേദനാത്മക സെഷനില്‍ നിതി ആയോഗ് സിഇഒ അമിതാബ് കാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കും ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുക. നിലവില്‍ ഇത് 5 ശതമാനമാണ്. മറ്റ് വാഹനങ്ങള്‍ക്ക് ഇത് 28 ശതമാനമാണ്. ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനും ശ്രമിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Registration Fee On Electric Vehicles Waived Off In Delhi. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X