ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഇലക്ട്രിക് വാഹന നയ പ്രകാരമാണ് ഈ നടപടിയെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് അറിയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ഗതാഗതവകുപ്പ് പുറത്തിറക്കുകയും ചെയ്തു.

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

നേരത്തെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നികുതി ഒഴിവാക്കല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഡല്‍ഹിയിലെ സമ്പത്ത് വ്യവസ്ഥ ഉയര്‍ത്താനും മലിനീകരണ തോത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നയം സ്വീകരിച്ചത്.

MOST READ: വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇവികള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഇലക്ട്രിക് വാഹന നയം പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാഗ്ദാനം ചെയ്ത പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.

MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനരംഗത്ത് ഡല്‍ഹി രാജ്യത്തെ നയിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്'- ഗെലോട്ട് ട്വീറ്റ് ചെയ്തു. ഈ വര്‍ഷം ഓഗസ്റ്റിലാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ഇലക്ട്രിക് വാഹനനയം കൊണ്ടുവന്നത്.

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

രജിസ്‌ട്രേഷന്‍ നിരക്ക്, റോഡ് നികുതി എന്നിവ ഒഴിവാക്കല്‍, പുതിയ കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി തുടങ്ങിയവ നയത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

MOST READ: പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

2024-ഓടെ രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ 25 ശതമാനമായി ഉയര്‍ത്താന്‍ നയത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് നയപ്രഖ്യാപനവേളയില്‍ കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

നിലവില്‍, വെറും 0.29 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ് ഡല്‍ഹിയിലുള്ളത്. നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനും ഇലക്ട്രിക് വാഹന നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

MOST READ: മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഈ പുതിയ ഇവി പോളിസി മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും. അതിനുശേഷം പോളിസിയുടെ സമാപനം സര്‍ക്കാര്‍ അവലോകനം ചെയ്യും. ഈ നയത്തിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനകം നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ FAME 2.0 പോളിസിക്ക് മുകളിലായിരിക്കും.

Most Read Articles

Malayalam
English summary
Road Tax On Electric Vehicles Waived Off In Delhi. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X