ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

ആഢംബര എംപിവി ശ്രേണിയിലേക്ക് 2020 ഫെബ്രുവരി മാസത്തിലാണ് ടൊയോട്ട വെല്‍ഫയറിനെ അവതരിപ്പിക്കുന്നത്. 79.5 ലക്ഷം രൂപ ആയിരുന്നു വാഹനം അവതരിപ്പിച്ചപ്പോള്‍ എക്‌സ്‌ഷോറൂം വിലയായി പ്രഖ്യാപിച്ചിരുന്നത്.

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

എന്നിരുന്നാലും 2020 ജൂലൈ മുതല്‍ വാഹനത്തിന്റെ വില കമ്പനി വര്‍ധിപ്പിച്ചു. ഏകദേശം 4 ലക്ഷം രൂപയോളമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഇനി മുതല്‍ 83.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം.

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

ഇനി 2020 ജൂണ്‍ മാസത്തെ വാഹനത്തിന്റെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഏകദേശം 49 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലഭിച്ചത്. എംപിവിക്ക് ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

MOST READ: ഡേർട്ട് ബൈക്കായി രൂപം മാറിയ ഹീറോ പാഷൻ എക്സ്പ്രോ

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

ടോയൊട്ട നിരയില്‍ നിന്നുള്ള ജനപ്രീയ എംപിവി ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലാണ് വെല്‍ഫയറിന്റെ സ്ഥാനം. CBU യൂണിറ്റായിട്ടാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് മോഡലിനെ കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

ആഗോള വിപണിയില്‍ ഇതിനോടകം തന്നെ ടൊയോട്ട വെല്‍ഫയര്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ്. ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന വെല്‍ഫയര്‍ മെഴ്സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മത്സരിക്കുന്നത്.

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

മികച്ച യാത്രാ സുഖമാണ് വാഹനത്തിന്റെ മുഖമുദ്ര. സ്‌പോര്‍ട്ടി ഭാവത്തില്‍ ബോക്സി ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ മനോഹരമാക്കുന്നത്.

MOST READ: ക്ലച്ച് പെഡലുകൾക്ക് വിരാമം; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി വെന്യു

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

ബ്ലാക്ക്-വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം ഒരുങ്ങുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്.

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: സ്വന്തം പോലെ ഉപയോഗിക്കാം; സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മാരുതി

ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 87 bhp കരുത്തും 198 Nm torque ഉം സൃഷ്ടിക്കും. ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് 196 bhp ആണ് മൊത്തം ഉത്പാദിപ്പിക്കുന്നത്. 16.35 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Sells 49 Units Of Vellfire In June, Demand Increases For Luxury MPV In India. Read in Malayalam.
Story first published: Saturday, July 4, 2020, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X