ഡിട്രോയിറ്റ് ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

കൊറോണ വൈറസിന്റെ താണ്ഡവത്തിന് മുന്നില്‍ ഡിട്രോയിറ്റ് ഓട്ടോഷോ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് അമേരിക്കയിലെ പ്രധാന വാഹന പ്രദര്‍ശനമാണ് ഡിട്രോയിറ്റ് ഓട്ടോഷോ.

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് ഓട്ടോഷോ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്ത പ്രദേശത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

നിലവില്‍ ലോക രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതങ്ങളാണ് കൊവിഡ് സൃഷ്ടിക്കുന്നത്. അതേസമയം ഈ വര്‍ഷം റദ്ദാക്കിയ ഓട്ടോഷോ 2021 ജൂണില്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിട്രോയിറ്റ് ഓട്ടോഷോ നടക്കേണ്ട മിഷിഗണ്‍ എന്ന സ്ഥലത്ത് മാത്രം 4650 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

കണക്കുകള്‍ പ്രകാരം 111 പേര്‍ ഇവിടെ മരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കൊറോണ മരണ സംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് മിഷിഗണ്‍. ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലൊടുത്താണ് പരിപാടി മാറ്റിവയ്ക്കുകയും സ്ഥലത്ത് താത്കാലിക ആശുപത്രി സ്ഥാപിക്കുകയും ചെയ്യുന്നത്.

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ടിയിരുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോ ഓഗസ്റ്റിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. നിലവില്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വാഹന നിര്‍മ്മാതാക്കള്‍ ഉത്പാദനം നിര്‍ത്തുകയും പകരം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നതും.

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

ഇന്ത്യയിലെ അവസ്ഥയും വ്യത്യസ്തമല്ല. വാഹന വിപണിക്കൊപ്പം തന്നെ മറ്റ് മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ഓരോ ദിവസവും ഏകദേശം 1,500 കോടിയ്ക്ക് മുകളിലാണ് വാഹന മേഖലയിലെ നഷ്ടം. അടുത്ത 10 ദിവസം വിപണിയുടെ പ്രവര്‍ത്തനം നേരാംവണ്ണം നടന്നില്ലെങ്കില്‍ ഏകദേശം Rs 13,000 കോടി മുതല്‍ Rs 15,000 കോടി വരെ നഷ്ടം രേഖപ്പെടുത്തും.

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ഭാഗമായി നിലവില്‍ പ്ലാന്റുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പലരും പലവിധത്തിലുള്ള സഹായങ്ങളുമായി രംഗത്തുണ്ട്.

Most Read: കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചില മോഡലുകളുടെ അരങ്ങേറ്റം വരെ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു. 66 വര്‍ഷത്തിനിടെ ചരിത്രത്തില്‍ ആദ്യമായി മൊണാക്കോ GP -യും ഉപേക്ഷിക്കേണ്ടി വന്നു. 1955 മുതല്‍ തുടങ്ങി എല്ലാ വര്‍ഷവും നടക്കുന്ന ഫോര്‍മുല വണ്‍ കലണ്ടറിലെ പ്രധാന ഇവന്റുകളില്‍ ഒന്നാണ് മൊണാക്കോ GP.

Most Read: ലോകം ചുറ്റാനിറങ്ങിയ മല്ലു ട്രാവലറിന് ടിവിഎസ് സമ്മാനിച്ചത് പുതിയ അപ്പാച്ചെ RR310; വീഡിയോ

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

നിര്‍ഭാഗ്യവശാല്‍, ലോകമെമ്പാടും പടര്‍ന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റേസിന്റെ 2020 പതിപ്പ് പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. 66 വര്‍ഷമായി ഒരു തടസ്സവുമില്ലാതെ നടന്നു വന്നിരുന്ന മൊണാക്കോ GP ഇത് ആദ്യമായിട്ടാണ് മാറ്റിവയ്ക്കുന്നത്.

Most Read: കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

ഡീട്രോ ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

ഡച്ച്, സ്പാനിഷ് GP -കള്‍ക്കൊപ്പം റേസ് മാറ്റിവച്ചതായി പരമ്പരയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, റേസിന്റെ സംഘാടകരായ ഓട്ടോമൊബൈല്‍ ക്ലബ് ഡി മൊണാക്കോ (ACM) - ഇവന്റ് മൊത്തത്തില്‍ റദ്ദാക്കിയതായി സ്ഥിരീകരിച്ചു, പിന്നീടുള്ള തീയതിയിലേക്ക് റേസ് പുനക്രമീകരിക്കാന്‍ കഴിയില്ലെന്നും സംഘടകര്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
2020 Detroit Auto Show Cancelled; Venue To Be Used For COVID-19 Hospital. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X