പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന വിഭാഗത്തിലേക്ക് കൂടുതൽ കാറുകളെ പരിചയപ്പെടുത്തുകയാണ് വാഹന നിർമാതാക്കൾ പലപ്പോഴും ചെയ്യാറുള്ളത്. കൂടുതലും വില കുറഞ്ഞ മോഡലുകളെ ഇഷ്ടപ്പെടുന്ന ഇന്ത്യൻ ഉപഭോക്താക്കൾ മാറ്റത്തിന്റെ പാതയിലാണിപ്പോൾ.

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഉപഭോക്താക്കളുടെ മാനസികാവസ്ഥയിൽ ഒരു മാതൃകാപരമായ മാറ്റം ഉണ്ടായിട്ടുണ്ടുണ്ട് എന്നതാണ് പരമാർഥം. മികച്ച സജ്ജീകരണമുള്ള കാറിനായി കൂടുതൽ പണം വാഗ്ദാനം ചെയ്യുന്ന ആളുകൾ കോംപാക്‌ട്, മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റുകളിലേക്ക് ചേക്കേറുന്നു.

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

എം‌പി‌വി സെഗ്മെന്റിനും ഒരു പ്രത്യേക പരിഗണന കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. ആറ്, ഏഴ് ആളുകൾക്ക് ഒരുമിച്ച് സഞ്ചരിക്കാനാകും എന്നതാണ് അതിനു പിന്നിലുള്ള പ്രധാന കാരണമാകുന്നത്. മാത്രമല്ല, ഈ സെഗ്മെന്റിൽ വ്യത്യസ്‌ത അഭിരുചികളുള്ള കോംപാക്‌ട് മുതൽ ആഢംബര എംപിവി മോഡലുകൾ വരെയാണ് അണിനിരക്കുന്നതും.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കി കെഎസ്ഇബി; ഫെബ്രുവരി ആറുവരെ സൗജന്യം

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന രണ്ട് ജനപ്രിയ എംപിവികൾ മാരുതി സുസുക്കി എർട്ടിഗയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമാണ്. എന്നാൽ ഇവയിലും വില കുറഞ്ഞ കോംപാക്‌ട് ഏഴ് സീറ്റർ മോഡലും നമ്മുടെ വിപണിയുടെ ഭാഗമാണെന്നത് ഓർക്കണം.

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

ഉദാഹരണത്തിന് റെനോ കഴിഞ്ഞ വർഷമാണ് ട്രൈബർ അവതരിപ്പിച്ചത്. ഇത് ക്വിഡിനൊപ്പം ബ്രാൻഡിനായി മികച്ച പ്രകടനവും കാഴ്ചവെക്കുന്നുണ്ട്. 5.12 ലക്ഷം മുതൽ 7.34 ലക്ഷം രൂപ വരെ മാത്രമാണ് വാഹനത്തിന്റെ വില എന്നതാണ് പ്രധാനമായും ട്രൈബറിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കുന്നതും.

MOST READ: G-ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി മെർസിഡീസ് ബെൻസ്

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

അതുകഴിഞ്ഞാൽ മാരുതി എർട്ടിഗ എം‌പി‌വിയാണ് വില കുറവിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 7.59 ലക്ഷം മുതൽ 10.13 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില.

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

എർട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിൽ മറ്റൊരു പുലി കൂടിയുണ്ട്. അത് മഹീന്ദ്രയുടെ മറാസോയാണ്. 11.25-13.59 ലക്ഷം പരിധിയിലാണ് ഇതിനായി മുടക്കേണ്ടത്.

MOST READ: കാലംമാറുന്നു; ബൈക്കുകളിൽ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകൾ പരിചയപ്പെടുത്താൻ ഹോണ്ട

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

ശരിക്കും ഈ ശ്രേണിയിലെ രാജാവ് ഇന്നോവ തന്നെയാണെന്നു പറയാം. സമൂഹത്തിൽ ഈ കാറിനുള്ള സ്വീകാര്യതയും സ്വാധീനവും ഒന്ന് വേറെ തന്നെയെന്ന് വേണം അവകാശപ്പെടാൻ. 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപ വരെയാണ് ഈ മിടുക്കന്റെ വില.

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

പ്രീമിയം ഉപഭോക്താക്കളെ മുതലാക്കാനായി കിയ ഈ വർഷം ആദ്യം 2020 ഓട്ടോ എക്‌സ്‌പോയിൽ മൂന്ന് വേരിയന്റുകളിൽ കാർണിവൽ അവതരിപ്പിച്ചു. 24.95- 33.95 ലക്ഷം രൂപ വരെയാണെങ്കിലും ആഢംബരത്തിനു പേരുകേട്ട കൊറിയൻ കാർ ഒരു തൽക്ഷണ വിജയം കൂടിയാണ് ഇന്ത്യയിൽ നേടിയെടുത്തത്.

MOST READ: നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

എംപിവി സെഗ്മെന്റിന്റെ അങ്ങേയറ്റത്ത് ഇരിക്കുന്ന വാഹനങ്ങളാണ് 83.50 ലക്ഷം രൂപ വിലയുള്ള ടൊയോട്ടയുടെ വെൽഫയറും 71.10 ലക്ഷം രൂപ പ്രാരംഭ വിലയുള്ള മെർസിഡീസ് ബെൻസ് വി-ക്ലാസും.അതിനാൽ ഇന്ത്ൻ ഉപഭോക്താക്കൾക്ക് വ്യത്യസ്ത വില പോയിന്റുകളിലുടനീളം വ്യത്യസ്ത എംപിവികൾ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്.

Most Read Articles

Malayalam
English summary
Different MPV Models In Five Different Segments In India. Read in Malayalam
Story first published: Saturday, December 5, 2020, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X