കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയ നിര്‍മ്മാതാക്കളാണ് കിയ. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ ഹിറ്റാകാനും കിയയ്ക്ക് സാധിച്ചു.

കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

ബ്രാന്‍ഡില്‍ നിന്നും ആദ്യം വിപണിയിലെക്കിയ സെല്‍റ്റോസ് വന്‍ വിജയമായതോടൊയാണ് കാര്‍ണിവല്‍ എന്നൊരു മോഡലിനെ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ അടുത്തിടെ സോനെറ്റ് എന്നൊരു മോഡലിനെയും കമ്പനി അവതരിപ്പിച്ചു.

കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

അധികം വൈകാതെ തന്നെ വാഹനം വില്‍പ്പനയ്ക്ക് എത്തും. നിരവധി പദ്ധതികളാണ് കിയ മോട്ടോര്‍സിന് ഇന്ത്യന്‍ വിപണിയില്‍ ഉള്ളത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ഇവയില്‍ പലതും തകിടം മറിഞ്ഞിരിക്കുകയാണ്.

MOST READ: ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

ആറ് മാസത്തിലൊരിക്കല്‍ ഇന്ത്യയില്‍ ഒരു പുതിയ ഉത്പ്പന്നം പുറത്തിറക്കുമെന്ന് കിയ അറിയിച്ചിരുന്നു. എന്നിരുന്നാലും, കൊവിഡ്-19 കാരണം ഭാവിയിലെ മോഡല്‍ ലോഞ്ചുകളില്‍ നേരിയ കാലതാമസം ഉണ്ടായേക്കുമെന്നാണ് സൂചന.

കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

വിപണി മന്ദഗതിയിലാണെങ്കിലും, കിയ മോട്ടോര്‍സ് മൂന്നാം മോഡലിന്റെ വരവ് മൂലം മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു. ''ഓരോ ആറുമാസത്തിലും ഒരു പുതിയ വാഹനം കൊണ്ടുവരുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. കൊവിഡ്-19 ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ കാര്‍ണിവല്‍ വിപണിയില്‍ എത്തിച്ചു. ഇതിനുശേഷം ഞങ്ങള്‍ ഇപ്പോള്‍ സോനെറ്റിനെയും അവതരിപ്പിച്ചെന്ന് കിയ മോട്ടോര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റും ഹെഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് മനോഹര്‍ ഭട്ട് പറഞ്ഞു.

MOST READ: ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, ''മുന്നോട്ട് പോകുമ്പോള്‍ കൊവിഡ്-19 ന് ശേഷം അത് എവിടേക്കാണ് പോകുന്നതെന്ന് കാണാന്‍ വിപണി പ്രവണതയെക്കുറിച്ച് പഠിക്കും. ഞങ്ങള്‍ രണ്ട് വാഹനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. പക്ഷേ കുറച്ച് കാലതാമസമുണ്ടാകാമെങ്കിലും ഞങ്ങളുടെ പ്രതിജ്ഞാബദ്ധത തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും മനോഹര്‍ ഭട്ട് പറഞ്ഞു.

കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

കിയ മോട്ടോര്‍സ് ഇന്ത്യയില്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ അനന്തപുരിയില്‍ കമ്പനി പുതിയ നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചു. ഈ പ്ലാന്റില്‍ പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുണ്ട്.

MOST READ: പുത്തൻ രൂപത്തിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട ക്വാളിസ്

കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

അധികം വൈകാതെ തന്നെ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. അതോടൊപ്പം തന്നെ പുതിയൊരു പ്ലാന്റും കിയ ആരംഭിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ കിയ മോട്ടോര്‍സിന് ഇന്ത്യയില്‍ ഒരു പ്ലാന്റ് മാത്രമാണുള്ളത്.

കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

സോനെറ്റിന് അതിന്റെ ശ്രേണിയിലും വിപണിയിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. കിയ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമാണ് സോനെറ്റ്. ആഭ്യന്തര വിപണിയിലെ അവതരണവും വില പ്രഖ്യാപനവും സെപ്റ്റംബറില്‍ നടക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Due To COVID-19 New Kia Cars India Launch Delayed. Read in Malayalam.
Story first published: Tuesday, August 11, 2020, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X