വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്ത വർഷമെന്ന് മഹീന്ദ്ര

മറ്റ് എല്ലാ വാഹന നിർമാതാക്കളെയും പോലെ തന്നെ മഹീന്ദ്രയും ഈ വർഷം ഇന്ത്യക്കായി ഒരുക്കിയിരുന്നത് നിരവധി പുതിയ മോഡലുകളായിരുന്നു. എന്നാൽ ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങളും മറ്റും ദിവസങ്ങളോളും തടസപ്പെട്ടു.

വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്തവർഷമെന്ന് മഹീന്ദ്ര

തുടർന്ന് തങ്ങളുടെ പദ്ധതിയിലെല്ലാം ഇപ്പോൾ മാറ്റം വരുത്തിയിരിക്കുകയാണ് മഹീന്ദ്ര. പ്രധാനമായും ബ്രാൻഡിന്റെ ഇലക്‌ട്രിക് വാഹന പദ്ധതികളെയാണ് കൊവിഡ്-19 പ്രധാനമായും ബാധിച്ചിരിക്കുന്നത്. എങ്കിലും മഹീന്ദ്ര ഥാർ പോലുള്ള ചില മോഡലുകൾ കമ്പനി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കും.

വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്തവർഷമെന്ന് മഹീന്ദ്ര

ഈ വർഷാവസാനം ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന eKUV100 ഇനി എത്താൻ വൈകുമെന്നാണ് റിപ്പോർട്ട്. അതുപോലെ തന്നെ അടുത്ത സാമ്പത്തിക വർഷത്തിൽ വിൽപ്പനക്ക് എത്തിക്കാനിരുന്ന eXUV300-യുടെ സമയപരിധി നിർണയിക്കാൻ എസ്‌യുവി നിർമാതാവ് ഇപ്പോഴും ശ്രമിക്കുകയാണ്.

MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്തവർഷമെന്ന് മഹീന്ദ്ര

ഓട്ടോ എക്‌സ്‌പോയിൽ തങ്ങൾ ഇതിനകം തന്നെ eKUV100 അവതരിപ്പിച്ചു. തുടർന്ന് വാഹനത്തിന്റെ ലഭ്യത ഈ വർഷാവസാനത്തേക്ക് മാറ്റിവെച്ചിരുന്നതുമായിരുന്നെന്ന് മഹീന്ദ്ര സെയിൽസ് & മാർക്കറ്റിംഗ് ചീഫ് വീജയ് റാം നക്ര പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇവി വിൽപ്പനക്ക് എത്തിക്കാൻ കാലതാമസമുണ്ടാകും. അതിനാൽ അടുത്ത വർഷം മാത്രമേ eKUV100 വിപണിയിൽ എത്തൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്തവർഷമെന്ന് മഹീന്ദ്ര

2020 ഓട്ടോ എക്സ്പോയിൽ പുറത്തിറക്കിയ eKUV100-ന് 8.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മഹീന്ദ്ര നിശ്ചയിച്ചിരുന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണിത് എന്നതും വാഹനത്തിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ചേക്കും.

MOST READ: 10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്തവർഷമെന്ന് മഹീന്ദ്ര

40 കിലോവാട്ട് വൈദ്യുതിയാണ് ഇത് നൽകുന്നത്. ഈ ഇലക്‌ട്രിക് മോട്ടോറിന് 53 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമാണ്. 15.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഇതിലുള്ളത്. പൂർണ ചാർജിൽ 120 കിലോമീറ്റർ മൈലേജ് eKUV100 നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്തവർഷമെന്ന് മഹീന്ദ്ര

ഇലക്‌ട്രിക് പതിപ്പിനെ സാധാരണ മോഡലില്‍ നിന്നും വേറിട്ടുനിര്‍ത്താനായി ഏതാനും ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ മഹീന്ദ്ര പരിചയപ്പെടുത്തുന്നുണ്ട്. അടഞ്ഞ ഗ്രില്‍ ശൈലിയാണ് ഇലക്‌ട്രിക് എസ്‌യുവിയിൽ കമ്പനി നൽകിരിക്കുന്നത്. കാറിന്റെ എയറോഡൈനാമിക് മികവിനെ ഈ നടപടി സ്വാധീനിക്കും.

MOST READ: സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ ഇന്ന് എത്തും, കാണാം ടീസർ വീഡിയോ

വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്തവർഷമെന്ന് മഹീന്ദ്ര

റിമോട്ട് കണ്‍ട്രോള്‍, സെന്‍ട്രല്‍ ലോക്കിങ് ഫീച്ചറുകളും മഹീന്ദ്ര eKUV100 മോഡല്‍ അവകാശപ്പെടും. വിപണിയില്‍ ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര ഇവെരിറ്റോ കാറുകളുമായാണ് മഹീന്ദ്ര eKUV100-യുടെ മത്സരം.

വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്തവർഷമെന്ന് മഹീന്ദ്ര

കൂടാതെ ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര eXUV300 ആശയവും പ്രദർശിപ്പിച്ചിരുന്നു. eXUV300 ലെ ഇലക്ട്രിക് മോട്ടോറിലേക്കുള്ള വൈദ്യുതി 40 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് നൽകും. ഇത് 300 കിലോമീറ്ററിൽ കൂടുതൽ മൈലേജ് ഒരൊറ്റ ചാർജിൽ നൽകുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. പവർ ഔട്ട്പുട്ട് 130 bhp ആയിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
eKUV100 Arrival In Showrooms Delayed. Read in Malayalam
Story first published: Friday, May 15, 2020, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X