Just In
- 5 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 6 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 6 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
പൊളി ഫിറോസ് പറഞ്ഞ കാര്യങ്ങൾ സത്യമാകുന്നു കിടിലുവിനെ കുറിച്ച്, അശ്വതിയുടെ കുറിപ്പ്
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നെക്സോണ്‍ ഇലക്ട്രിക്കിന് ആവശ്യക്കാര്‍ ഏറെ; 2020 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ
ലോകമെമ്പാടുമുള്ള മൊബിലിറ്റി സൊല്യൂഷനുകളുടെ ഭാവിയാണ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഇവി). ലോകമെമ്പാടുമുള്ള വിവിധ ഓട്ടോമോട്ടീവ് വിപണികളില്‍ ഈ വസ്തുത നന്നായി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി വികസിത രാജ്യങ്ങള്‍ ഇവി സാങ്കേതികവിദ്യയില്‍ മുന്നേറുന്നുണ്ടെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ഇതല്ല അവസ്ഥ. പാശ്ചാത്യ, യൂറോപ്യന്‍ രാജ്യങ്ങളില്‍, ഇവി വിഭാഗത്തിന് ജനങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങി. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തിലൊരു സ്വീകാര്യത ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ വിപണിയില്‍ ഇവി സെഗ്മെന്റ് ഒരു പ്രാരംഭ ഘട്ടത്തിലാണെങ്കിലും, നമ്മുടെ ഇക്കോസിസ്റ്റത്തിലേക്ക് കൂടുതല്‍ ഇവികള്‍ സ്വീകരിക്കുന്നതിനുള്ള വികസനത്തിന്റെയും നയങ്ങളുടെയും കാര്യത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് കാണാന്‍ കഴിയും.
MOST READ: ആരെയും ആകർഷിക്കുന്ന മിനുക്കിയ രൂപം, പുത്തൻ ട്യൂസോണിന്റെ ടീസർ ചിത്രം കാണാം

നിലവില്‍, വിരലില്‍ എണ്ണാന്‍ കാഴിയുന്ന മോഡലുകള്‍ മാത്രമാണ് ഈ ശ്രേണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇവയുടെ പ്രതിമാസ വില്‍പ്പനയും ചെറിയ സംഖ്യകളില്‍ തന്നെ ഒതുങ്ങുകയും ചെയ്യുന്നു.

ടാറ്റ നെക്സോണ്‍ ഇവി, എംജി ZS ഇലക്ട്രിക്, ഹ്യുണ്ടായി കോന ഇലക്ട്രിക്, ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര e-വെരിറ്റോ തുടങ്ങി ഏതാനും മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
MOST READ: പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് സ്വന്തമാക്കി ബിഗ്-ബി

2020 ഓഗസ്റ്റ് മാസത്തെ ഈ മോഡലുകളുടെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ നെക്സോണ്‍ ഇലക്ട്രിക് ആണ് ആദ്യ ഉള്ളത്. 296 യൂണിറ്റുകളുടെ വില്‍പ്പനയാണ് പോയ മാസത്തില്‍ വാഹനത്തിന് ലഭിച്ചത്.

119 യൂണിറ്റുകളുടെ വില്‍പ്പനയുമായി എംജി ZS ഇലക്ട്രിക് രണ്ടാമതും, 26 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി കോന മൂന്നാമതും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 9 യൂണിറ്റുകളുടെ വില്‍പ്പനയാണ് ടിഗോര്‍ ഇവിക്ക് ലഭിച്ചിരിക്കുന്നത്.
MOST READ: ബര്ഗ്മന് സ്ട്രീറ്റ് 125 -ന് പുതിയ കളര്‍ ഓപ്ഷന് അവതരിപ്പിച്ച് സുസുക്കി

അതേസമയം മഹീന്ദ്ര e-വെരിറ്റോയുടെ ഒരു യൂണിറ്റുപോലും കഴിഞ്ഞ മാസം വിറ്റഴിക്കാന്‍ സാധിച്ചിട്ടില്ല. എല്ലാ മോഡലുകളുടെയും വില്‍പ്പന പരിശോധിച്ചാല്‍ പോയ മാസം രാജ്യത്ത് വിറ്റത് 450 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ്.

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ പ്രധാനമായും മൂന്ന് മോഡലുകളാണ് ഇടംകണ്ടെത്തിയിരിക്കുന്നത്. ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര e-വെരിറ്റോ തുടങ്ങിയ മോഡലുകള്‍ക്ക് ഫ്ലീറ്റ്, ക്യാബ് ഓപ്പറേറ്റര്‍മാരാണ് ആവശ്യക്കാര്‍ ഏറെയും.
MOST READ: ടാറ്റയ്ക്ക് നേട്ടം; ഓഗസ്റ്റ് മാസം കൈപ്പിടിയിലാക്കിയത് 18,583 യൂണിറ്റ് വിൽപ്പന

രാജ്യത്തെ തെരഞ്ഞെടുത്ത കുറച്ച് നഗരങ്ങളില്‍ മാത്രമേ ഇവികള്‍ വില്‍ക്കുന്നുള്ളൂ എന്നതിനാല്‍ നിലവിലെ കണക്കുകള്‍ വളരെ മിതമായി തോന്നാം. രാജ്യത്തുടനീളം ചാര്‍ജിംഗ് സൗകര്യങ്ങളുടെ അഭാവവും ഉയര്‍ന്ന വിലയുമാണ് പലപ്പോഴും വില്‍പ്പനയെ പിന്നോട്ട് വലിക്കുന്നതും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച്, വലിയ തോതിലുള്ള ഇവി ഉത്പാദനം ഏറ്റെടുക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.