ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ വിപണിയില്‍ വളര്‍ന്നു വരുന്ന ശ്രേണിയാണ് ഇലക്ട്രിക് വാഹന വിപണി. അധികം വൈകാതെ തന്നെ ഈ ശ്രേണിയില്‍ വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഈ ശ്രേണിയെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് നിരവധി കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചെയ്യുന്നത്. ഇതിന്റെ തുടക്കം എന്നുവേണമെങ്കില്‍ ഡല്‍ഹി ഇവി നയത്തെ എടുത്തുകാട്ടാം. ഇരുചക്രവാഹനങ്ങളുടെ കാര്യമെടുത്താല്‍ നിരവധി ഇലക്ട്രിക് മോഡലുകളെ കണ്ടെത്താന്‍ സാധിക്കും.

ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

എന്നാല്‍ പാസഞ്ചര്‍ കാറുകളുടെ കാര്യത്തില്‍ അത്തരം ഒരു സ്ഥിതി ഉണ്ടായിട്ടില്ല. വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് നിരത്തുകളിലുള്ള. അധികം വൈകാതെ വിവിധ മോഡലുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

MOST READ: ജിംനിയുടെ എസ്‌യുവിയുടെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ച് മാരുതി സുസുക്കി

ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

എന്നിരുന്നാലും നിലവില്‍ വിപണിയില്‍ ഉള്ള മോഡലുകളുടെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ ഒന്നു പരിശോധിക്കാം. 2020 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ടാറ്റയുടെ നെക്‌സോണ്‍ ഇലക്ട്രിക് തന്നെയാണ് മുന്നിലുള്ളത്.

ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

303 യൂണിറ്റുകളുടെ വില്‍പ്പനയാണ് 2020 സെപ്റ്റംബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് ആദ്യമായിട്ടാണ് പ്രതിമാസ വില്‍പ്പന 300 യൂണിറ്റിന് മുകളില്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

127 യൂണിറ്റുകളുടെ വില്‍പ്പനയുമായി എംജി ZS ഇലക്ട്രിക് രണ്ടാമതും, 29 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി കോന മൂന്നാമതും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 5 യൂണിറ്റുകളുടെ വില്‍പ്പനയാണ് ടിഗോര്‍ ഇവിക്ക് ലഭിച്ചിരിക്കുന്നത്.

ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മഹീന്ദ്ര e-വെരിറ്റോയുടെ 2 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. എല്ലാ മോഡലുകളുടെയും വില്‍പ്പന പരിശോധിച്ചാല്‍ പോയ മാസം രാജ്യത്ത് വിറ്റത് 466 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ്.

MOST READ: ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ പ്രധാനമായും മൂന്ന് മോഡലുകളാണ് ഇടംകണ്ടെത്തിയിരിക്കുന്നത്. ടാറ്റ നെക്സോണ്‍ ഇവി, എംജി ZS ഇലക്ട്രിക്, ഹ്യുണ്ടായി കോന ഇലക്ട്രിക്, ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര e-വെരിറ്റോ തുടങ്ങി ഏതാനും മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് നെക്‌സോണ്‍; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര e-വെരിറ്റോ തുടങ്ങിയ മോഡലുകള്‍ക്ക് ഫ്ലീറ്റ്, ക്യാബ് ഓപ്പറേറ്റര്‍മാരാണ് ആവശ്യക്കാര്‍ ഏറെയും. രാജ്യത്തെ തെരഞ്ഞെടുത്ത കുറച്ച് നഗരങ്ങളില്‍ മാത്രമേ ഇവികള്‍ വില്‍ക്കുന്നുള്ളൂ എന്നതിനാല്‍ നിലവിലെ കണക്കുകള്‍ വളരെ മിതമായി തോന്നാം. രാജ്യത്തുടനീളം ചാര്‍ജിംഗ് സൗകര്യങ്ങളുടെ അഭാവവും ഉയര്‍ന്ന വിലയുമാണ് പലപ്പോഴും വില്‍പ്പനയെ പിന്നോട്ട് വലിക്കുന്നത്.

Most Read Articles

Malayalam
English summary
Top Selling Electric Cars September 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X