ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവി ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

ലോകമോമ്പാടും പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് പകരമായി പരിസ്ഥിതി സൗഹാർദമായ ഇലക്ട്രിക് വാഹങ്ങളിലേക്ക് വഴിമാറുകയാണ്. നമ്മുടെ രാജ്യത്തും ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിവരികയാണ്.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

നമ്മുടെ നാട്ടിലും ഇപ്പോൾ ഇല്ക്ട്രിക് വാഹനങ്ങൾ വ്യാപകമായി എത്തി തുടങ്ങിയിരിക്കുകയാണ്. എറണാകുളത്ത് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ശ്രീ സുഹാസ് എസ് തന്നെയാണ് 10 എംജി ZS ഇവികളുടേയും ഡെലിവറികൾ നിർവ്വഹിച്ചത്.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

2020 ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ ZS ഇവി ഹെക്ടറിന് ശേഷം നിർമ്മാതാക്കളുടെ ഇന്ത്യയിലെ രണ്ടാമത്തെ ഉൽപ്പന്നമാണ്. ഹ്യുണ്ടായി കോന ഇലക്ട്രിക്ക്, ടാറ്റ നെക്സോൺ ഇവി എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ.

MOST READ: പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് പതിപ്പുകളിലാണ് പൂർണ്ണ ഇലക്ട്രിക് ZS എസ്‌യുവി വിപണിയിലെത്തുന്നത്. ലണ്ടൻ ഐ ആധാരമാക്കി ഹെഡ്‌ലൈറ്റുകളും എൽഇഡി ഡേ ടൈം ലൈറ്റുകളുമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

ബിഗ് ഡിപ്പറിനെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത USRA മേജർ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള ഏഴ് നക്ഷത്രങ്ങളുടെ പ്രതീകമായ സ്പോർട്സ് റേസിംഗ് ടെയിൽ ലാമ്പുകളാണ് ZS ഇവിയിൽ വരുന്നത്.

MOST READ: തുടക്കം ഗംഭീരമാക്കി സ്‌കോഡ കരോക്ക്; ജൂണ്‍ മാസത്തില്‍ വിറ്റത് 151 യൂണിറ്റുകള്‍

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

ക്യാബിനുള്ളിൽ വിശാല ഭാവം നൽകുന്നതിനായി ഒരു വലിയ സൺറൂഫും നിർമ്മാതാക്കൾ വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. എം‌ജി ഇതിനെ സ്കൈറൂഫ് എന്നാണ് വിളിക്കുന്നത്. വാഹനത്തിന്റെ റൂഫിന്റെ 90 ശതമാനവും ഈ സണറൂഫ് ഉൾക്കൊള്ളുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

എം‌ജിയുടെ ഇലക്ട്രിക് ZS -ന്റെ ഇന്റീരിയറുകൾ വളരെ പ്രീമിയമാണ്. ഉയർന്ന നിലവാരമുള്ള സോഫ്റ്റ് കവറുകൾ, ഫ്ലോട്ടിംഗ് ഡാഷ്‌ബോർഡ് കൺസോൾ, സുഷിരങ്ങളുള്ള സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി റൊട്ടേഷൻ ശേഷിയുള്ള എസി വെന്റുകൾ എന്നിവയുമായാണ് എസ്‌യുവി എത്തുന്നത്.

MOST READ: മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ZS-ൽ വരുന്നത്. അതിനോടൊപ്പം ബ്ലൂടൂത്ത്, റേഡിയോ, സാറ്റലൈറ്റ് നാവിഗേഷനും ഉൾക്കൊള്ളുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

ആറ് എയർബാഗുകൾ, ഹിൽ ഡിസെന്റ് കൺട്രോൾ, പെഡസ്ട്രിയൻ അലേർട്ട് സംവിധാനം, ABS+EBD, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ എം‌ജി ZS ഇലക്ട്രിക് എസ്‌യുവിയിലെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

MOST READ: വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

44.5 കിലോ വാട്ട്, IP -67 സർട്ടിഫൈഡ് അൾട്രാ ഹൈ എനർജി ലിഥിയം ബാറ്ററി, 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

പൂർണ്ണ ചാർജിൽ 340 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 50 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ബാറ്ററിക്ക് സാധിക്കും. AC ചാർജിംഗ് മോഡ് ഉപയോഗിക്കുമ്പോൾ പൂർണ്ണമായി ചാർജ് ചെയ്യാൻ 6 മുതൽ 8 മണിക്കൂർ വരെ സമയമെടുക്കും.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവിയുടെ ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

ഫ്ലെയർ റെഡ്, യോർക്ക് വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ എം‌ജി ZS എക്‌സൈറ്റ് ലഭിക്കുന്നു. ZS എക്സ്ക്ലൂസീവ് ഫ്ലേഡ് റെഡ്, യോർക്ക് വൈറ്റ്, കോപ്പൻഹേഗൻ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. 20.88 ലക്ഷം രൂപയാണ് എം‌ജി ZS ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Ernakulam District Collector Suhas Hands Over 10 MG ZS EVs In Kerala. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X