Just In
- 5 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 6 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 7 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 8 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- News
കോണ്‍ഗ്രസിന് 'കൈ' കൊടുക്കാനിറങ്ങി പിസി ജോര്‍ജ്, ആ ഷാള്‍ വേണ്ടെന്ന് റിജില്‍ മാക്കുറ്റി, വീണ്ടും പാളി
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫിയറ്റ് 500 ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി FCA
ലോകമെങ്ങും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണ്, ഇന്ത്യയും ഇതേ പാതയിൽ തന്നെയാണ്. ഇറ്റാലിയൻ വാഹന ഭീമന്മാരായ FCA -യും ഫിയറ്റ് 500 ഇലക്ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറാണ്.

IAB പുറത്തുവിട്ട റിപ്പോർട്ടിലാണ് നിർമ്മാതാക്കൾ ഈ കാര്യം വെളിപ്പെടുത്തിയത്. കമ്പനി അടുത്തിടെ പുറത്തിറക്കിയ മൂന്നാം തലമുറ ഫിയറ്റ് 500 രാജ്യത്ത് ഫിയറ്റ് ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നത്.

ഫിയറ്റ് ബ്രാൻഡ് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾക്ക് വഴങ്ങി ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തലാക്കിയിരുന്നു. എന്നിരുന്നാലും ആവശ്യത്തിന് ഡിമാൻഡും ശരിയായ ചാർജിംഗ് ശൃംഖലയും ഉണ്ടെങ്കിൽ, FCA -യുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് കാറായ പുതിയ ഫിയറ്റ് 500 ഇന്ത്യൻ വിപണിയിൽ ലഭിക്കും.
MOST READ: ഓൾ വീൽ ഡ്രൈവ് ഇല്ല, ടൈഗൺ എത്തുക ടൂ വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രം

മുൻ തലമുറ ഫിയറ്റ് 500 മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, പുതിയ തലമുറ ഫിയറ്റ് 500 ഒരു ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ച് മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

2020 ഫിയറ്റ് 500 അതിന്റെ പരിണാമ രൂപകൽപ്പനയേക്കാൾ കൂടുതൽ ഫ്യൂച്ചറിസ്റ്റാണ്. ഒരു പുതിയ പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന ചെറു കാറിന്റെ മൂന്നാം തലമുറയ്ക്ക് 2 cm കൂടുതൽ നീളമുള്ള വീൽബേസ് ലഭിക്കുന്നു.
MOST READ: കൊവിഡ് പ്രതിരോധത്തിനായി ബൈക്ക് ആംബുലൻസുകൾ അവതരിപ്പിച്ച് ഹീറോ

നിലവിലെ മോഡലിനേക്കാൾ 6 cm കൂടുതൽ നീളവും 6 cm കൂടുതൽ വീതിയുമുണ്ട്. 87 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും 42 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്കുമാണ് വാഹനത്തിൽ വരുന്നത്.

പുതിയ ഫിയറ്റ് 500 ഇലക്ട്രിക് കാറിന് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത 9.0 സെക്കൻഡിലും മണിക്കൂറിൽ 0-50 കിലോമീറ്റർ വേഗത 3.1 സെക്കൻഡിനുള്ളിലും കൈവരിക്കാൻ കഴിയും.
MOST READ: സാനിറ്റൈസേഷൻ യൂണിറ്റുകളായി മാറി മുംബൈയിലെ പൊലീസ് വാനുകൾ

വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 150 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. 42 കിലോവാട്ട് ബാറ്ററി പായ്ക്ക് പൂർണ്ണ ചാർജിൽ 320 കിലോമീറ്റർ മൈലേജ് നൽകുന്നു എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

2020 ഫിയറ്റ് 500 ഇവിയിൽ 85 കിലോവാട്ട് ഫാസ്റ്റ് ചാർജർ കമ്പനി സജ്ജീകരിച്ചിരിക്കുന്നു. ഈ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, വാഹനത്തിന്റെ ബാറ്ററി പായ്ക്ക് വളരെ വേഗം ചാർജ് ചെയ്യാൻ കഴിയും.
MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍
ഇത് 5 മിനിറ്റ് ചാർജിംഗിൽ 50 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി നൽകുന്നു. ഇതേ ചാർജർ ഉപയോഗിച്ച്, വെറും 35 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് കൈവിക്കാനാകും.

2020 ഫിയറ്റ് 500 -ന്റെ പ്രൊഡക്ഷൻ പതിപ്പിൽ ഒരു സാധാരണ ഹോം ഔട്ട്ലെറ്റുമായി ബന്ധിപ്പിക്കാൻ കഴിയുന്ന 'ഈസി വാൾബോക്സ്' ഹോം ചാർജിംഗ് സംവിധാനവും ഉൾപ്പെടുന്നു.

FCA -യ്ക്കായി മാത്രമായി ENGIE EPS വികസിപ്പിച്ചെടുത്ത ചാർജർ 2.3 കിലോവാട്ട് വരെ ചാർജിംഗ് പവർ ഉള്ള വീട്ടിൽ ചാർജ് ചെയ്യാൻ അനുവദിക്കുന്നു. കൂടാതെ, 7.4 കിലോവാട്ട് വരെ പവർ അപ്ഗ്രേഡുചെയ്യാൻ ഇത് തയ്യാറാണ്, ഇത് വെറും ആറ് മണിക്കൂറിനുള്ളിൽ പൂർണ്ണ ചാർജിംഗ് അനുവദിക്കും.

ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗാണ് ഏറ്റവും പുതിയ ഫിയറ്റ് 500 ന്റെ പ്രധാന USP -കളിൽ ഒന്ന്. 7.0 ഇഞ്ച് TFT ഡിസ്പ്ലേയും NAV നാവിഗേഷൻ, വയർലെസ് ആപ്പിൾ കാർപ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് HD ടച്ച്സ്ക്രീൻ U -കണക്ട് 5 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾക്കൊള്ളുന്ന ആദ്യത്തെ FCA കാറാണിത്.

പൂർണ്ണ എൽഇഡി ഹെഡ്ലൈറ്റുകൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പൂർണ്ണ എൽഇഡി ടെയിൽ ലൈറ്റുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 2-സ്പോക്ക് സ്റ്റിയറിംഗ് എന്നിവയാണ് ഇവിയുടെ ചില പ്രധാന സവിശേഷതകൾ.

ഇറ്റലിയിലെ മിറാഫിയോറിയിലാണ് FCA പുതിയ ഫിയറ്റ് 500 നിർമ്മിക്കുന്നത്. ഇത് ഇന്ത്യയിൽ പുറത്തിറങ്ങുകയാണെങ്കിൽ, മിക്കവാറും CBU റൂട്ട് വഴി വാഹനം ഇറക്കുമതി ചെയ്യും.

ഇന്ത്യയിലെ ഇവി ശൃംഖലയിൽ ഇന്ന് അല്ലെങ്കിൽ നാളെ മതിയായ പുരോഗതി കാണും. അതിനാൽ, ആത്യന്തികമായി ലോഞ്ചിംഗ് തീരുമാനം ഒരുപക്ഷേ 40 ലക്ഷം രൂപ വിലയുള്ള റെട്രോ-സ്റ്റൈൽ ചെറിയ ഇലക്ട്രിക് കാറിനായി ആവശ്യത്തിന് ഉപഭോക്താക്കൾ ഉണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും.