പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കളായ ഫെറാറി. പ്രാൻസിംഗ് ഹോഴ്‌സ് നിരയിലെ ആദ്യത്തെ ഇലക്ട്രിക് കൺവേർട്ടിബിൾ കാർ എന്ന വിശേഷണത്തോടെയാണ് ഈ മോഡൽ വിപണിയിൽ ഇടംപിടിക്കുന്നത്.

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ പുതിയ ഫെറാറി SF90 സ്‌പൈഡറിന്റെ ഇലക്ട്രിക്കലായി മടക്കാവുന്ന ഹാർഡ്-ടോപ്പാണ് പരിചയപ്പെടുത്തുന്നത്. ഇത് പൂർണമായും തുറക്കുന്നതിനോ അടയ്‌ക്കുന്നതിനോ വെറും 14 സെക്കൻഡ് മാത്രം മതിയാകും.

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

റൂഫ് തുറക്കുന്നതിലൂടെ ഉണ്ടാകുന്ന ശബ്ദം, പെർഫോമൻസ് എന്നിവ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെറാറി സ്പൈഡർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഫോർഗ്‌ഡ് വീൽ ഡിസൈൻ, മുൻവശത്തെ എയർ-ചാനലിംഗ് സ്ട്രക്ച്ചർ, 'ഷട്ട്-ഓഫ് ഗർണി' എന്നിവ സ്ട്രേഡേലിന്റെ എയറോഡൈനാമിക് ഘടകങ്ങളിൽ ഉൾപ്പെടുന്നു.

MOST READ: സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അതേ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് പുതിയ SF90 സ്ട്രേഡേൽ സ്പൈഡറിൽ ഫെറാറി അവതരിപ്പിക്കുന്നത്. ഇത് യഥാക്രമം 769 bhp, 217 bhp എന്നിങ്ങനെ കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

അതായത് ഇലക്ട്രിക് മോട്ടോറുകൾ സംയോജിച്ച് മൊത്തം 986 bhp പവറും 900 Nm torque ഉം ഇവ വികസിപ്പിക്കുമെന്ന് ചുരുക്കം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് ഗിയർബോക്സ് കൈകാര്യം ചെയ്യുന്നത്.

MOST READ: KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

0-100 കിലോമീറ്റർ വേഗത ഇപ്പോഴും 2.5 സെക്കൻഡിനുള്ളിൽ കൈവരിക്കാനാകുമെന്ന് ഫെറാറി അവകാശപ്പെടുന്നു. സ്ട്രേഡേൽ സ്പൈഡറിന് പരമാവധി 340 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കാനാവും.

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

SF90 സ്‌പൈഡറിന്റെ ഉപഭോക്തൃ ഡെലിവറികൾ അടുത്ത വർഷം രണ്ടാം പാദത്തിൽ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റാലിയൻ വിപണിയിൽ ഈ സൂപ്പർ കാറിന് 473,000 യൂറോയാണ് വില. അതായത് ഏകദേശം 4.17 കോടി രൂപ.

MOST READ: ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

SF90 സ്പൈഡറിന്റെ ഇന്ത്യൻ അരങ്ങേറ്റത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. SF90 സ്ട്രേഡേൽ ഇവിടെ വാഗ്‌ദാനം ചെയ്തിരുന്നതിനാൽ സ്പൈഡറും സമീപഭാവിയിൽ വിൽപ്പനയ്ക്ക് എത്തിയേക്കും.

പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

അടുത്തിടെ ഇറ്റാലിയൻ നിർമാതാക്കളായ എൻട്രി ലെവൽ സൂപ്പർകാർ റോമ ഇന്ത്യയിൽ 3.61 കോടി രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് പുറത്തിറക്കിയിരുന്നു. 4.02 കോടി രൂപ എക്സ്ഷോറൂം വിലയുള്ള മിഡ് എഞ്ചിൻ F8 ട്രിബ്യൂട്ടോയുടെ ഡെലിവറികളും ഫെറാറി ആരംഭിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫെറാറി #ferrari
English summary
Ferrari SF90 Stradale Spider Unveiled. Read in Malayalam
Story first published: Saturday, November 14, 2020, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X