ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ ഉത്പാദനം നിർത്തിയതായി ഫിയറ്റ് അറിയിച്ചു. 24 ജനപ്രിയ കാറുകളിൽ കുറയാതെ കരുത്ത് പകർന്നിരുന്ന പ്രശസ്തമായ എഞ്ചിൻ ബ്ലോക്കിന്റെ യാത്രയുടെ അവസാനമാണിത്.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

2020 ജനുവരി 24 ന് ഫിയറ്റ് തങ്ങളുടെ അവസാന 1.3 ഡീസൽ എഞ്ചിൻ കമ്പനിയുടെ രഞ്ജൻ പ്ലാന്റിൽ നിർമ്മിച്ചു. എഞ്ചിന്റെ സ്വഭാവവും അത് വഹിച്ച ഐതിഹാസിക നിലയും കാരണം ഇത് ഒരു വലിയ വാർത്ത തന്നെയാണ്.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

ഈ എഞ്ചിൻ ഉപയോഗിക്കുന്ന കാറുകളുടെ എണ്ണം കൊണ്ട് 1.3 ലിറ്റർ മൾട്ടിജെറ്റിനെ ‘നാഷണൽ എഞ്ചിൻ ഓഫ് ഇന്ത്യ' എന്ന് വിളിക്കുന്നു.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

മൊത്തം 8,00,048 എഞ്ചിനുകൾ നിർമ്മിച്ചെന്നും, ഇവയ്ക്ക് വലിയ ഡിമാൻഡായിരുന്നു എന്നും ഫിയറ്റ് അവകാശപ്പെടുന്നു. നിരവധി നിർമ്മാതാക്കളിൽ നിന്നുള്ള 24 കാറുകൾ ഈ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്നു.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

അവയിൽ ചിലത് വളരെ ജനപ്രിയവും ചിലത് ബെസ്റ്റ് സെല്ലറുകളുമാണ്. അതിനാൽ, തന്നെ ഈ എഞ്ചിന്റെ ആവശ്യകതയും വളരെ ഉയർന്നതായിരുന്നു.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

മാരുതി സുസുക്കി ഈ എഞ്ചിനെ DDiS ആയി ബാഡ്‌ജ് ചെയ്തു, ഷെവർലെ അതിനെ സ്മാർടെക് എന്നും ടാറ്റ അതിനെ ക്വാഡ്രടെക് എന്നും പ്രീമിയർ അതിനെ CRDi4 എന്നും ഫിയറ്റ് മൾട്ടിജെറ്റ് എന്നും വിപണനം ചെയ്തു.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

ഫിയറ്റ് ലീനിയ, ഫിയറ്റ് പുന്തോ, മാരുതി സുസുക്കി എർട്ടിഗ, സ്വിഫ്റ്റ്, റിറ്റ്‌സ്, ഡിസൈർ, വിറ്റാര ബ്രെസ്സ, ഷെവർലെ ബീറ്റ് തുടങ്ങിയ കാറുകളിൽ ഈ എഞ്ചിൻ പ്രവർത്തിച്ചു.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

ഇതെല്ലാം ഒരുമിച്ച് ചേർക്കുമ്പോൾ, എന്തിനാണ് ഇതിനെ ഇന്ത്യയുടെ ദേശീയ എഞ്ചിൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്നത് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

അതിനോടൊപ്പം നാല് സിലിണ്ടർ യൂണിറ്റിന്റെ വിശ്വാസ്യതയും പ്രകടനവും ചേരുന്നു. എഞ്ചിൻ ഉൽ‌പാദിപ്പിക്കുന്ന ശബ്ദം ന്യൂനതകളില്ലാത്തതാണ്, അത് പുറത്തേക്ക് തള്ളുന്ന ടോർക്ക് വെറും മികവുള്ളതാണ്, അവസാനമായി, അതിന്റെ കാര്യക്ഷമത എല്ലാവർക്കും ഈ എഞ്ചിൻ പ്രിയങ്കരമാക്കി.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

വാസ്തവത്തിൽ ഈ എഞ്ചിന്റെ ആരാധകരുടെ നിരവധി കൂട്ടായ്മകൾ വരെയുണ്ട്. വരാനിരിക്കുന്ന ബി‌എസ് VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ യാത്ര അവസാനിച്ചതായി കരുതാം.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന എല്ലാ വാഹനങ്ങളും ബി‌എസ് VI മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്, അതിനാൽ മലിനീകരണ വിമുക്തവും, ഹരിതവും കൂടുതൽ കാര്യക്ഷമവുമായ എഞ്ചിനുകൾ ആവശ്യമാണ്.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

1.3 മൾട്ടിജെറ്റ് ബി‌എസ് VI കംപ്ലയിന്റായി പരിഷ്കരിക്കുന്നതിന് ഫിയറ്റ് മുതിരില്ല. മിക്ക നിർമ്മാതാക്കളും ഡീസൽ എഞ്ചിനുകളിൽ നിന്ന് പതുക്കെ മാറുകയാണ്, അവരിൽ ചിലർ സ്വന്തമായി ഡീസൽ എഞ്ചിനുകൾ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

ഉദാഹരണത്തിന് മാരുതി സുസുക്കി 1.5 ലിറ്റർ ഡീസലും ടാറ്റ 1.05 ലിറ്റർ 1.2 ലിറ്റർ ഡീസൽ എഞ്ചിനുകളും വികസിപ്പിച്ചെടുത്തു. സ്വിഫ്റ്റ്, ഡിസൈർ, ബലേനോ തുടങ്ങിയ ചെറിയ കാറുകൾക്ക് ബിഎസ് VI പെട്രോൾ എഞ്ചിൻ നൽകുന്നത് തുടരുമെന്നും ഡീസൽ പതിപ്പുകൾ നിർത്തലാക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു.

ഐതിഹാസിക 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം ഫിയറ്റ് അവസാനിപ്പിച്ചു

ഇത് മനസ്സിൽ വച്ചുകൊണ്ട്, 1.3 മൾട്ടിജെറ്റ് നിർത്തലാക്കുന്നതിൽ അർത്ഥമുണ്ട്. എന്നിരുന്നാലും, ഈ ഐതിഹാസിക എഞ്ചിനുള്ള സ്പെയർ പാർട്സ് വിതരണവും സേവന പിന്തുണയും 10 വർഷത്തേക്ക് തുടരുമെന്നും ഫിയറ്റ് അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Stops Production Of 1.3-Litre Multijet Engine: The End Of The Road For India’s Favourite Diesel. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X