ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

ദശകങ്ങളായുള്ള സേവനം മതിയാക്കി ഫിയറ്റ് ഇന്ത്യയിൽ നിന്നും പടിയിറങ്ങുമ്പോൾ നിലവിലെ ഉപഭോക്താക്കൾക്ക് ആശങ്ക കൂടുതലാണ്. മറ്റൊന്നുമല്ല, വാഹനത്തിന്റെ പാർ‌ട്‌സുകളുടെ ലഭ്യത തന്നെയാണ് ഇതിനു പിന്നിലുള്ളത്. എന്നാൽ അതോർത്ത് ആരും ഇനി വേവലാതിപ്പെടേണ്ട.

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

ഭാവിയിൽ പാർട്‌സുകളുടെ ലഭ്യത സംബന്ധിച്ച് നിലവിലുള്ള ഉടമകൾ ആശങ്കപ്പെടേണ്ടന്ന് എഫ്‌സി‌എ ഇന്ത്യ പ്രസിഡന്റും എംഡിയുമായ പാർത്ത ദത്ത പറഞ്ഞു. അടുത്ത പത്ത് വർഷത്തേക്ക് പുന്തോ, ലീനിയ തുടങ്ങിയ മോഡലുകളുടെ സ്പെയർ പാർട്‌സുകൾക്ക് ഒരു ക്ഷാമവും ഉണ്ടാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

ഫിയറ്റ് മോഡലുകൾക്ക് ആവശ്യമായ എല്ലാ പാർട്‌സുകളും എഫ്‌സി‌എ തങ്ങളുടെ മോപ്പർ ബ്രാൻഡ് വഴി ക്രമീകരിച്ചിട്ടുണ്ടെന്നും ചകാനിൽ ഒരു പാർട്‌സ് വിതരണ കേന്ദ്രം സജീവമാക്കിയിട്ടുണ്ടെന്നും ദത്ത പറഞ്ഞു.

MOST READ: രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

മോപ്പറും ഫിയറ്റും ഒരു തരത്തിലുള്ള ആശങ്കയും ഉപഭോക്താക്കളിൽ ഉണ്ടാക്കില്ല. ബ്രാൻഡ് വിൽപ്പനയിൽ നിന്ന് പിൻമാറിയെങ്കിലും ചകാനിലെ പ്ലാന്റിന്റെ ഒരു വലിയ ഭാഗം വിതരണ കേന്ദ്രത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഫിയറ്റിന്റെ മാതൃ കമ്പനിയായ എഫ്‌സിഎ അറിയിച്ചു.

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

മോപ്പർ ടീം വളരെ സജീവമാണെന്നും അതിൽ ആഫ്റ്റർസെയിൽസ് ടീം കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഓരോ ഫിയറ്റ് ഉപഭോക്താക്കൾക്കളുടെയും ആഫ്റ്റർസെയിൽ സേവനത്തിനായി ബ്രാൻഡ് സജീവമായി പ്രവർത്തിക്കുമെന്നും എഫ്‌സി‌എ ഇന്ത്യ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

നിലവിൽ ഇന്ത്യയിൽ 80 മോപ്പർ ടച്ച് പോയിന്റുകൾ ഉണ്ട്. അതിൽ നിലവിലുള്ള ഫിയറ്റ് ഉടമകൾക്ക് അവരുടെ വാഹനങ്ങൾ സർവീസ് ചെയ്യാനും ആവശ്യമുള്ള പാർട്‌സുകൾ ഓർഡർ ചെയ്യാനും കഴിയും. ഇതിൽ ജീപ്പ് ഔട്ട്‌ലെറ്റുകളും ഉൾപ്പെടുന്നു.

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

2009-ൽ ആണ് ഫിയറ്റ് മോഡലുകൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. തുടർന്ന് രാജ്യത്ത് പുതിയ സുരക്ഷാ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുന്നോടിയായി ലീനിയ സെഡാൻ, പുന്തോ ഇവോ ഹാച്ച്ബാക്ക്, അതിന്റെ മറ്റ് മോഡലുകൾ എന്നിവയുടെ ഉത്പാദനം 2019 ന്റെ തുടക്കത്തോടെ നിർത്തിവെച്ചു.

MOST READ: പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

2020 സാമ്പത്തിക വർഷം125 യൂണറ്റുകൾ ഫിയറ്റ് ഇന്ത്യയിൽ വിറ്റഴിച്ചു. 2020 ഏപ്രിൽ ഒന്നിന് പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ബ്രാൻഡിന്റെ പൂർണ പിൻമാറ്റത്തിന് ഇന്ത്യൻ വാഹന വിപണി സാക്ഷ്യംവഹിച്ചു. കാറുകൾക്ക് പുറമെ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള മുഴുവൻ മോഡലുകളും പ്രവർത്തിക്കുന്ന ഫിയറ്റിന്റെ 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനും കമ്പനി നിർത്തലാക്കിയത് ശ്രദ്ധേയമായി.

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

എഫ്‌സി‌എ യഥാർത്ഥത്തിൽ ഇന്ത്യയിലെ ജീപ്പ് ബ്രാൻഡിലൂടെ അതിജീവിച്ചേക്കാം. പക്ഷേ ഫിയറ്റ് ഇന്ത്യയിൽ നിന്നും പൂർണമായും പിൻമാറുന്നില്ല. എഫ്‌സി‌എ ശ്രേണിയുടെ ഒരു പ്രധാന ഭാഗമായി ഫിയറ്റ് ഇനിയും തുടരും. ഇന്ന് വിപണിയിൽ എസ്‌യുവികൾക്കാണ് പ്രിയം കൂടുതൽ. ഇത് അതിവേഗം വളരുന്ന വിഭാഗമാണ്. അതിനാൽ ജീപ്പ് ബ്രാൻഡിലൂടെ എസ്‌യുവികൾക്ക് മുൻഗണനൽകുകയാണ് എഫ്‌സിഎയുടെ പദ്ധതി.

MOST READ: ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

ലോകത്തിലെ ഏറ്റവും പ്രമുഖ എസ്‌യുവി ബ്രാൻഡുള്ള ഒരു കമ്പനിയാണ് തങ്ങളുടേത്. അതിനാൽ ആ ഉപഭോക്തൃ ആവശ്യം നിറവേറ്റുക എന്നതാണ് ബ്രാൻഡ് ശ്രമം. അതിനാൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ ജീപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് എഫ്‌സി‌എ ഇന്ത്യ പ്രസിഡന്റും എം‌ഡിയുമായ പാർത്ഥ ദത്ത ആവർത്തിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat car owners need not worry about spare parts supply. Read in Malayalam
Story first published: Thursday, April 16, 2020, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X