Just In
- 20 min ago
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- 1 hr ago
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
- 13 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 13 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
Don't Miss
- News
മാര്‍പാപ്പ ഇറാഖിലേക്ക്; ചരിത്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, ഷിയാ പണ്ഡിതരുമായി ചര്‍ച്ച, വിശദാംശങ്ങള്‍ ഇങ്ങനെ
- Movies
മോണിംഗ് ടാസ്ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
- Finance
കൊച്ചി മെട്രോ സ്റ്റേഷന്‍ന്റെ ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്ട് നേടി ഗോദ്റെജ് ഇന്റീരിയോ
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ
ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ് ആഗോള വിപണിയിൽ നിന്ന് ജനപ്രിയ ഹാച്ച്ബാക്കായിരുന്ന പുന്തോയെ താത്ക്കാലികമായി പിൻവലിച്ചിരുന്നു.

എന്നാൽ കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ഫിയറ്റ് പരിഗണിക്കുന്നതായി മൈക്ക് മാൻലിയുടെ കീഴിലുള്ള ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽ ഇതിനകം നിരവധി തവണ പറഞ്ഞിട്ടുണ്ട്.

ജനപ്രിയ പുന്തോയെ പൂർണമായും കമ്പനി പിൻവലിച്ചിരുന്നില്ല എന്നതും തിരിച്ചുവരവിന്റെ സൂചനയാണ് നൽകുന്നത്. പുതുതലമുറ ഫിയറ്റ് പുന്തോയിൽ എഫ്സിഎ പ്രവർത്തിക്കാൻ തുടങ്ങിയെന്ന് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
MOST READ: മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

പിഎസ്എ ഗ്രൂപ്പിന്റെ കോമൺ മോഡുലാർ പ്ലാറ്റ്ഫോമിനെ (CMP) അടിസ്ഥാനമാക്കിയുള്ളതാകാം അടുത്ത തലമുറ ഫിയറ്റ് പുന്തോ. പുതിയ ഉൽപ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിന് പിഎസ്എയും എഫ്സിഎയും 2019 നവംബറിൽ കൈകോർത്തിരുന്നു.

ഫ്രഞ്ച് വാഹന നിർമാതാക്കളുടെ CMP പ്ലാറ്റ്ഫോം അർജന്റീനയിലും നിർമിക്കുന്ന പുതിയ പൂഷോ 208-ന് അടിവരയിടുന്നു. ഓഗസ്റ്റ് മുതൽ ബ്രസീലിലും ഹാച്ച്ബാക്ക് വിപണിയിലെത്തും.
MOST READ: വരവിനൊരുങ്ങി ഫോക്സ്വാഗണ് നിവസ് എസ്യുവി; തീയതി വെളിപ്പെടുത്തി

കൂടാതെ പൂഷോ E-208, ഒപെൽ കോർസ എന്നിവയ്ക്ക് സമാനമായി CMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫിയറ്റ് പുന്തോയുടെ ഒരു ഇലക്ട്രിക് പതിപ്പ് വാഗ്ദാനം ചെയ്യാനും ഫിയറ്റിന് സാധിക്കും. യഥാർഥത്തിൽ പുതിയ പുന്തോയുടെ പദ്ധതി വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്.

പുതിയ തലമുറ ഫിയറ്റ് പുന്തോ ഹാച്ച്ബാക്ക് യൂറോപ്യൻ വിപണികൾക്കായി വീണ്ടും അവതരിപ്പിക്കും. എന്നാൽ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം രാജ്യത്ത് പ്രവർത്തിച്ചിരുന്ന ഫിയറ്റ് ഘടകം ജീപ്പ് ബ്രാൻഡിനായി വഴിമാറിയിരുന്നു.
MOST READ: 2020 സ്കോഡ സൂപ്പർബ് ഫെയ്സ്ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

കമ്പനി ഇതിനകം തന്നെ യൂറോപ്പിൽ വിലകുറഞ്ഞ ടിപ്പോ സബ് കോംപാക്ട് ഹാച്ച്ബാക്ക് വിൽക്കുന്നുണ്ട്. ഒപെൽ കോർസ, പ്യൂഷോ 208, ഫോക്സ്വാഗൺ പോളോ, ഫോർഡ് ഫിയസ്റ്റ തുടങ്ങിയ വിജയകരമായ ഉൽപ്പന്നങ്ങൾ അരങ്ങുവാഴുന്ന പ്രാദേശിക "ബി" വിഭാഗത്തിലേക്ക് വീണ്ടും പ്രവേശിക്കാനാണ് പുതിയ പുന്തോയിലൂടെ ഫിയറ്റ് ലക്ഷ്യമാക്കുന്നത്.

പുതിയ പുണ്ടോ ബ്രസീലിലോ ഇന്ത്യയിലോ അവതരിപ്പിക്കില്ലെന്ന് വ്യക്തമാണ്. ഫിയറ്റ് ബ്രസീലിൽ ആർഗോ ഹാച്ച്ബാക്ക് വിൽക്കുമ്പോൾ എഫ്സിഎ ആഭ്യന്തര വിപണിയിൽ നിന്ന് ഫിയറ്റ് ബ്രാൻഡ് നിർത്തലാക്കി.
MOST READ: ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്സ്വാഗൺ

എന്നാൽ സിഎംപി പ്ലാറ്റ്ഫോം ഇന്ത്യയിൽ കൊണ്ടുവരാൻ ഗ്രൂപ്പ് പിഎസ്എ പദ്ധതിയിടുന്നു എന്നതാണ് രസകരമായ കാര്യം. ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി C21 കോംപാക്ട് എസ്യുവി, ഹാച്ച്ബാക്ക്, പുതിയ സെഡാൻ എന്നീ മൂന്ന് പുതിയ മോഡലുകൾ സിട്രൺ അവതരിപ്പിക്കും.