ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ സിറ്റിയുടെ അഞ്ചാം തലമുറ മോഡലിനെ മാർച്ച് 16ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ഇതിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇതിനോടകം തന്നെ തായ്‌ലൻഡ് വിപണിയിൽ എത്തുന്ന പുതിയ സിറ്റിയെ രാജ്യത്ത് അവതരിപ്പിക്കുനന്തിനു മുന്നോടിയായി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തി വരികയാണ് കമ്പനി. അതിന്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ റഷ്‌ലൈൻ പുറത്തുവിട്ടു.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടിമുടി മാറ്റങ്ങളോടെ എത്തുന്ന പുതിയ സിറ്റി സെഡാന്റെ ആദ്യ ടീസർ ചിത്രങ്ങൾ ഹോണ്ട അടുത്തിടെ പുറത്തുവിട്ടിരുന്നു. വിദേശ വിപണിയിൽ ലഭ്യമായ അഞ്ചാം തലമുറ മോഡലിന് സമാനമായിരിക്കും ഇന്ത്യൻ പതിപ്പ് ഹോണ്ട സിറ്റിയുമെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും ഇന്ത്യൻ ഭൂപ്രദേശങ്ങൾക്ക് അനുസൃതമായ നിർദ്ദിഷ്‌ട മാറ്റങ്ങളും 2020 മോഡലിന് ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നാലാം തലമുറ മോഡലിനേക്കാൾ വലിപ്പമേറിയതും നീളം കൂടിയതുമാകും 2020 ഹോണ്ട സിറ്റിയെന്ന് പരീക്ഷണ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. കൂടാതെ പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ റേഡിയേറ്റർ ഗ്രിൽ, എക്‌സ്ട്രാ സ്‌കിൽപ്ഡ് ബമ്പറുകൾ എന്നിവയും പുതിയ കാറിന് ലഭിക്കുന്നു. റൂഫ് വളരെ പരന്നതായതിനാൽ കാറിനുള്ളിൽ വിശാലമായ ഇടം ലഭ്യമാകും.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഹോണ്ട സിറ്റി കഴിഞ്ഞ വർഷം നവംബറിലാണ് തായ് വിപണിയിലെത്തിയത്. വാഹനത്തെ കൂടുതൽ പ്രീമിയമാക്കുന്നതിന് കാറിന്റെ ഇന്റീരിയറിൽ ഇരട്ട-ടോൺ ഷേഡുകൾ, ഫോക്‌സ് ബ്രഷ്‌ഡ് അലുമിനിയം ട്രിം എന്നിവ പോലുള്ള മാറ്റങ്ങൾ കാണും. ഇരിപ്പിടങ്ങൾക്ക് ഭാരം കുറഞ്ഞ ഷേഡാകും ഉപയോഗിക്കുക.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആപ്പിൾ കാർ‌പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്‌ക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം അകത്തളത്തെ പ്രധാന മാറ്റമായി ശ്രദ്ധിക്കപ്പെടും. ഇന്ത്യൻ വിപണിയിൽ ഹോണ്ട സിറ്റി പ്രധാനമായും ഹ്യുണ്ടായി വേർണ, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ മോഡലുകളോട് ഇന്ത്യൻ വിപണയിൽ ഏറ്റുമുട്ടും.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അഞ്ചാം തലമുറ ഹോണ്ട സിറ്റി ബിഎസ്-VI പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിൽ എത്തും. ഈ പെട്രോൾ യൂണിറ്റ് അടുത്തിടെ വെളിപ്പെടുത്തിയ പ്രിമീയം ഹാച്ച്ബാക്കായ ജാസിൽ കണ്ട ഏറ്റവും പുതിയ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും അവതരിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും. അതോടൊപ്പം 7-ഘട്ട സിവിടി ഉപയോഗിച്ചും പെട്രോൾ യൂണിറ്റ് തെരഞ്ഞെടുക്കാനാകും.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ പെട്രോൾ ഹോണ്ട സിറ്റിയും അടുത്തിടെ ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ച് രാജ്യത്ത് പുറത്തിറക്കിയിരുന്നു. ഇത് ഇപ്പോഴും മാന്യമായ വിൽപ്പന നേടാൻ കമ്പനിയെ സഹായിക്കുന്നുണ്ട്.

ഹോണ്ട സിറ്റി മാർച്ചിൽ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ തന്നെയാണ് നിലവിലെ മോഡൽ സിറ്റിയിലും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. പെട്രോൾ 117bhp യും 145 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ എഞ്ചിൻ 99 bhp ഉം 200 Nm torque ഉം സൃഷ്ടിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Fifth Gen Honda City BS6 Spied again. Read in Malayalam
Story first published: Friday, February 28, 2020, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X