കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന 2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ജാപ്പനീസ് നിര്‍മ്മാതാക്കള്‍. ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഹോണ്ട തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

2020 ജൂലൈ 15 വാഹനത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവതരണത്തിന് മുന്നോടിയായി കഴിഞ്ഞ മാസംതന്നെ പുത്തന്‍ സിറ്റിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ വാഹനം ബുക്ക് ചെയ്യാം. ഡീലര്‍ഷിപ്പുകളില്‍ നേരിട്ട് ചെന്ന് ബുക്ക് ചെയ്യുമ്പോള്‍ 21,000 രൂപയും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 5,000 രൂപയുമാണ് കമ്പനി ഈടാക്കുന്നത്.

MOST READ: സീറ്റ് ബെൽറ്റ് തകരാർ; ആഗോള തലത്തിൽ 22 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് വോൾവോ

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി. ഈ പ്ലാറ്റ്ഫോം ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശ്രേണിയിലെ തന്നെ ഏറ്റവും വിശാലമായ മോഡലായിരിക്കും പുതിയ സിറ്റിയെന്നും കമ്പനി അവകാശപ്പെടുന്നു.

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

4,549 mm നീളം, 1,748 mm വീതി, 1,489 mm ഉയരം എന്നിങ്ങനെയാണ് പുതുതലമുറ സിറ്റിയുടെ അളവുകള്‍. 100 mm നീളവും, 53 mm വീതിയും കൂടുതലാണ് വാഹനത്തിന്. ഉയരം 6 mm കുറച്ചു കൂടുതല്‍ സ്‌പോര്‍ട്ടിയാക്കി. അതേസമയം 2,600 mm വീല്‍ബേസില്‍ മാറ്റമില്ല.

MOST READ: ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ത്രീ സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 16 ഇഞ്ച് ഡ്യുവല്‍ കട്ട് അലോയി വീലുകള്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന എയര്‍ വെന്റുകള്‍, റോട്ടറി കണ്‍ട്രോള്‍ ഡയലുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകള്‍, എന്നിവയാകും മറ്റ് സവിശേഷതകള്‍.

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

ബീജ്, ബ്ലാക്ക് കോമ്പിനേഷനിലുള്ള ഡ്യുവല്‍ ടോണിലാണ് അകത്തളം, കൂടാതെ വുഡ് ഫിനിഷും നല്‍കിയിട്ടുണ്ട്. മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (MID), ആപ്പിള്‍ കാര്‍പ്ലേ, സിരി വോയിസ് കണ്ട്രോള്‍ കണക്ടിവിറ്റിയുള്ള 8.0 ഇഞ്ച് അഡ്വാന്‍സ്ഡ് ടച്ച് ഡിസ്‌പ്ലേ ഓഡിയോ, ഓട്ടോമാറ്റിക് എയര്‍-കണ്ടിഷനിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

MOST READ: മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

ഹോണ്ട സിറ്റിയുടെ ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രം സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അലക്‌സാ സപ്പോര്‍ട്ട് പോലുള്ള ചില ഫസ്റ്റ്-ക്ലാസ് ഫീച്ചറുകളും കമ്പനി 2020 മോഡലില്‍ വാഗ്ദാനം ചെയ്യും.

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. ബിഎസ് VI മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച 1.5-ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ തുടരുമെങ്കിലും 1.5-ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന് പകരം പുത്തന്‍ എഞ്ചാനാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: ജൂലൈ മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹ്യുണ്ടായി

കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

വേരിയബിള്‍ വാല്‍വ് ടൈമിംഗ് ഉപയോഗിച്ച് പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ യൂണിറ്റാണ് പുതിയത്. പെട്രോള്‍ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പുതിയ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Fifth-Generation Honda City To Launch On July 15 In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X