ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

ആഗോളവിപണിയിലെ ജനപ്രിയ കോംപാക്‌ട് ത്രീ-ഡോർ ഓഫ്-റോഡർ മോഡലുകളിൽ ഒന്നാണ് സുസുക്കി ജിംനി. കഴിഞ്ഞ 2020 ഓട്ടോ എക്സ്പോയിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചതോടെ മികച്ച പ്രതികരണം വാഹനത്തിന് ലഭിക്കുകയും ചെയ്‌തു.

ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

ജനപ്രിയ മോഡലായ ജിപ്‌സിയുടെ പിൻഗാമിയാണ് നാലാം തലമുറ ജിംനി എന്നാണ് സംസാരം. ഈ ചർച്ച ചൂടുപിടിച്ചതോടെ ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെയാണ് ഇപ്പോൾ കാത്തിരിക്കുന്നത്. എന്നാൽ ആഭ്യന്തര വിപണിയിൽ കാർ എത്തുമെന്നും എത്തില്ലെന്നുമുള്ള അഭ്യൂഹങ്ങളും ഇതിനിടക്ക് പ്രചരിക്കുന്നുണ്ട്.

ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

അത് ശരിയാണ്. ത്രീ-ഡോർ കോംപാക്‌ട് ഓഫ്-റോഡർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തില്ല. വിഷമിക്കേണ്ട! ജിംനി രാജ്യത്ത് എത്തുന്നുണ്ട്, എന്നാൽ വലിയ പുതിയ അഞ്ച് ഡോർ പതിപ്പായാകും സുസുക്കി ജിംനിയെ മാരുതി ഒരുക്കിയെടുക്കുക. ഇതിനെ സംബന്ധിച്ച വിവരങ്ങൾ ഓട്ടോകാറാണ് പുറത്തുവിട്ടത്.

ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

ഒരു വലിയ ക്യാബിനും പിന്നിലെ ഡോറുകളും ഈ വലിയ ജിംനിയെ ഒരു ഫാമിലി കാറാക്കി മാറ്റിയെടുക്കും. പക്ഷേ ആഗോള വിപണിയിലെ ജിംനി പ്രേമികളെ ഈ വലിച്ചുനീട്ടിയ അളവുകൾ, നീളമുള്ള വീൽബേസ് എന്നിവ എത്രത്തോളം ആകർഷിക്കും എന്നതും നോക്കിയിരുന്നു കാണാം. കൂടാതെ ഇതെല്ലാം ഓഫ്-റോഡറിന്റെ പരുക്കൻ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയമാകും.

ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

വലുപ്പം മാറ്റിനിർത്തിയാൽ ജിംനി 5-ഡോർ അതിന്റെ അടിസ്ഥാന ഘടകങ്ങളിൽ 3-ഡോർ മോഡലിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ലെന്നാണ് സൂചന. ഇത് ഒരു ലാഡർ ഫ്രെയിം ചാസിയിൽ നിർമിക്കും. രണ്ട് അറ്റത്തും കർശനമായ ആക്‌സിലുകളും മാരുതി അവതരിപ്പിക്കും. കുറഞ്ഞ ശ്രേണിയിലുള്ള ട്രാൻസ്ഫർ കേസുള്ള ഫോർ-വീൽ ഡ്രൈവ് ഉപയോഗിക്കും.

ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

105 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ഇന്ത്യൻ പതിപ്പ് 5-ഡോറിൽ വാഗ്‌ദാനം ചെയ്യുക. മാരുതി സുസുക്കി സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ എന്നീ കാറുകളിൽ കാണുന്ന അതേ എഞ്ചിൻ തന്നെയാകും ഇത്. എന്നാൽ റീട്യൂൺ ചെയ്‌ത പതിപ്പായിരിക്കും.

ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

മൂന്ന് ഡോറുകളുള്ള ജിംനിയുടെ നിർമാണം 2020 ജൂണിൽ ഗുജറാത്തിലെ മാരുതി സുസുക്കിയുടെ ഹൻസൽപൂർ പ്ലാന്റിൽ ആരംഭിക്കും. എന്നാൽ ഇതിന്റെ മുഴുവൻ ഉൽ‌പാദനവും കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്നു. ഇന്ത്യയും കയറ്റുമതി ചെയ്യുന്ന മോഡലും തമ്മിലുള്ള ഘടകങ്ങൾ പങ്കിട്ടുകൊണ്ട് അഞ്ച് വാതിലുകളുള്ള ജിംനി എസ്‌യുവിയുടെ ഉത്പാദനം ആറുമാസത്തിനുശേഷം ആരംഭിക്കും.

ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

മാരുതി ജിംനി അഞ്ച്-ഡോർ കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സ ഔട്ട്‌ലെറ്റുകളിലൂടയായിരിക്കും ഇന്ത്യയിൽ വിൽപ്പനക്ക് എത്തിക്കുക. വില 10 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്നാണ് സൂചന. ഫോഴ്‌സ് ഗൂർഖ, മഹീന്ദ്ര ഥാർ പോലുള്ള ഓഫ്-റോഡർ മോഡലുകൾക്കെതിരെ വലിയ പുത്തൻ ജിംനി വിപണിയിൽ മത്സരിക്കും.

ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

കൂടാതെ സമാന വിലയിൽ ആഭ്യന്തര വിപണിയിൽ എത്തുന്ന കോംപാക്‌ട് എസ്‌യുവികൾക്കെതിരെയും ഒരു മത്സരത്തിന് ജിംനി ഒരുങ്ങും. ഈ വർഷം നവംബറിൽ ഇന്ത്യൻ വിപണിയിൽ ഓഫ് റോഡ് വാഹനം അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Five-door Suzuki Jimny getting ready to launch in India. Read in Malayalam
Story first published: Saturday, March 28, 2020, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X