2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ടൊയോട്ട തങ്ങളുടെ ജനപ്രിയ ഫുൾ-സൈസ് ഫോർച്യൂണർ എസ്‌യുവിക്കായി മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുക്കുകയാണ്. പരിഷ്ക്കരിച്ച മോഡൽ ജൂൺ നാലിന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് ഇതിനകം തന്നെ അന്താരാഷ്ട്രതലത്തിൽ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. ഈ പരിഷ്ക്കരിച്ച എസ്‌യുവി ഇന്ത്യയിലും എത്തുമെന്നത് സ്വാഗതാർഹമാണ്. 2020 ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. നവീകരിച്ച ഡിസൈൻ

നിലവിലെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ഫോർച്യൂണർ കാറിന്റെ ബാഹ്യ രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ വരുത്തി ഒരു പുതിയ രൂപഭാവം നൽകും. എന്നിരുന്നാലും മുഖംമിനുക്കൽ മാത്രമായതിനാൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുനർ‌രൂപകൽപ്പന ചെയ്‌ത ഗ്രിൽ‌, നവീകരിച്ച ബമ്പർ‌, പുതുക്കിയ ഹെഡ്‌ലാമ്പുകൾ‌, ടെയിൽ‌ ലാമ്പുകൾ‌, പുതിയ അലോയ് വീലുകൾ‌ എന്നിവയോടൊപ്പം ഒരു പുത്തൻ മുൻവശവുമാണ് ടൊയോട്ട ഒരുക്കുന്നത്.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. ബി‌എസ്-VI എഞ്ചിൻ

പുതുക്കിയ ഇന്ത്യൻ പതിപ്പ് എസ്‌യുവിക്ക് കരുത്തേകുന്നത് ബി‌എസ്-VI കംപ്ലയിന്റ് 2.7 ലിറ്റർ നാല് സിലിണ്ടർ പെട്രോളും 2.8 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനുമാണ്. ഇത് നിലവിൽ ഫോർച്യൂണറിനൊപ്പം രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന അതേ യൂണിറ്റാണിത്.

MOST READ: മെയ് മാസത്തില്‍ 1,639 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

166 bhp പവറും 245 Nm torque ഉം പെട്രോൾ മോട്ടോർ ഉത്പാദിപ്പിക്കുന്നു. കൂടാതെ 5 സ്പീഡ് മാനുവൽ ഗിയർ‌ബോക്സ് അല്ലെങ്കിൽ ഓപ്ഷണൽ 6 സ്പീഡ് ഓട്ടോമാറ്റിക്കും ഓപ്ഷനിൽ ഉണ്ടാകും.6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഡീസൽ മോട്ടോർ 177 bhp കരുത്തും 420 Nm torque സൃഷ്ടിക്കും.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

6 സ്പീഡ് ഓട്ടോമാറ്റിക്കിൽ ടോർഖ് ഔട്ട്പുട്ട് 30 Nm വർധിക്കുന്നു. ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷൻ ഡീസൽ പതിപ്പിനൊപ്പം ഓപ്‌ഷണലായി വാഗ്ദാനം ചെയ്യുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പെട്രോൾ മോഡലുകൾക്ക് സ്റ്റാൻഡേർഡായി 2WD സജ്ജീകരണം മാത്രമേ ലഭിക്കൂ.

MOST READ: ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. പുതിയ സവിശേഷതകൾ

പുറംമോടിയിലെ മാറ്റങ്ങളെ പോലെ ക്യാബിനുള്ളിലെ നവീകരണങ്ങളും വളരെ കുറവായിരിക്കും. സീറ്റ് അപ്ഹോൾസ്റ്ററി പുതിയതായിരിക്കും, ഡാഷ്‌ബോർഡ് ലേഔട്ട് അതേപടി നിലനിർത്തും. ക്രൂയിസ് കൺട്രോൾ (ഡീസൽ മാത്രം), ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഏഴ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ ഇത് വഹിക്കും.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്നിരുന്നാലും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷൻ എന്നിവ വാഗ്‌ദാനം ചെയ്തേക്കാം. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിൽ കണക്റ്റുഡ് കാർ സാങ്കേതികവിദ്യയും ഉപയോഗിച്ചേക്കാം. ജെബിഎല്ലിൽ നിന്ന് ലഭ്യമാകുന്ന പുതിയ പ്രീമിയം സൗണ്ട് സിസ്റ്റവും പ്രതീക്ഷിക്കുന്നു.

MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. ഇന്ത്യൻ അരങ്ങേറ്റം

ടൊയോട്ട ഫോർച്യൂണർ ജൂൺ നാലിന് ആഗോളതലത്തിൽ ചുവടുവെക്കുമ്പോൾ ഇന്ത്യൻ അവതരണത്തിനായി ഇനിയും ഏതാനും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. പരിഷ്ക്കരിച്ച എസ്‌യുവി ഈ വർഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. പ്രതീക്ഷിക്കുന്ന വില

നിലവിലെ ഫോർച്യൂണറിന്റെ പെട്രോൾ മോഡലുകൾ ടൊയോട്ട 28.18 ലക്ഷം മുതൽ 29.77 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് എത്തിക്കുന്നത്. മറുവശത്ത് ഫുൾ-സൈസ് എസ്‌യുവിയുടെ ഡീസൽ മോഡസുകൾ 30.19 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് വാഗ്‌ദാനം ചെയ്യുന്നു. ഉയർന്ന പതിപ്പിന് 33.95 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Five Things To Know About 2020 Toyota Fortuner Facelift. Read in Malayalam
Story first published: Monday, June 1, 2020, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X