2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ അന്താരാഷ്‌ട്ര മോഡലുകളിൽ ഒന്നാണ് സാന്റാ ഫെ. അടുത്തിടെ എസ്‌യുവിയുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി അവതരിപ്പിച്ചു.

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്നാൽ ഈ പരിഷ്ക്കരണം ഒരു മുഖംമിനുക്കലിനേക്കാൾ കൂടുതലാണെന്നതാണ് യാഥാർഥ്യം. കാറിന്റെ വലിപ്പവും കൂടുതൽ ആകർഷകമായ പുതിയ സ്റ്റൈലിഗും തന്നെയാണ് കാരണം. കൂടാതെ നിലവിലെ മോഡലിനുള്ളതിനേക്കാൾ ഉപകരണങ്ങളും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഹ്യുണ്ടായിയുടെ ആദ്യത്തെ എസ്‌യുവി എന്ന ഖ്യാതിയാണ് സാന്റാ ഫെയ്ക്കുള്ളത്. ആദ്യ തലമുറ മോഡൽ അതിന്റെ പ്രായോഗികതയ്ക്കും വിശ്വാസ്യതയ്ക്കും പ്രശസ്തി നേടിയപ്പോൾ 2020 മോഡൽ ഓഫർ ചെയ്യുന്ന സാങ്കേതികവിദ്യയുടെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കുന്നു.

MOST READ: സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

അതേസമയം ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ‘സെൻസസ് സ്പോർട്ടിനെസ്' ഡിസൈൻ ഭാഷ്യവും എസ്‌യുവി പ്രശംസിക്കുന്നു. 2020 ഹ്യുണ്ടായി സാന്റാ ഫെയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ നമുക്ക് പരിചയപ്പെടാം.

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. ഡിസൈൻ

2020 ഹ്യുണ്ടായി സാന്റാ ഫെയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ കൂറ്റൻ ഫ്രണ്ട് ഗ്രില്ലു തന്നെയാണ്. ഇത് നിലവിലുള്ള മോഡലിനെക്കാൾ പ്രാധാന്യമർഹിക്കുന്നു. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് വ്യത്യസ്ത പാറ്റേണുകളിലാണ് കമ്പനി ഗ്രിൽ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ ട്രെൻഡിനൊപ്പം നീങ്ങുന്ന എസ്‌യുവി ടി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള സ്പ്ലിറ്റ്-ഹെഡ്‌ലാമ്പും അവതരിപ്പിക്കുന്നു.

MOST READ: ജൂൺ മാസത്തിൽ വമ്പൻ ഡിസ്കൗണ്ടുകളുമായി മാരുതി

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പിൻവശത്തേക്ക് നോക്കിയാൽ കാർ സ്പോർട്സ് എൽഇഡി ടെയിൽ ലാമ്പുകൾ പുനർരൂപകൽപ്പന ചെയ്തു. അതോടൊപ്പം സ്കിഡ് പ്ലേറ്റുള്ള ഒരു പുതിയ റിയർ ബമ്പറും റിഫ്ലക്ടറും കാറിന് ലഭിക്കും. മേൽക്കൂര റെയിലുകൾ, പിൻ മേൽക്കൂര സ്‌പോയ്‌ലർ, ഷാർക്ക് ഫിൻ ആന്റിന എന്നിവയാണ് പുറംമോടിയുടെ മാറ്റുകൂട്ടുന്ന ഘടകങ്ങൾ.

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൂടാതെ എസ്‌യുവി 20 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളുടെ ഒരു പുതിയ സെറ്റും ഉപയോഗിച്ചിരിക്കുന്നതും സ്വാഗതാർഹമാണ്. ഉയർന്ന വേരിയന്റുകൾക്ക് വീൽ ആർച്ചുകൾ, സൈഡ് സ്കോർട്ടുകൾ എന്നിവയിൽ കാണുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ഒഴിവാക്കി ബോഡി കളറിലുള്ള പാനലുകളും വാഗ്‌ദാനം ചെയ്യുന്നു.

MOST READ: പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. പ്ലാറ്റ്ഫോം

2020 സാന്റാ ഫെ കമ്പനിയുടെ സോനാറ്റ സെഡാനെയും കിയ സോറെന്റോയെയും അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹ്യുണ്ടായി ഇതിനെ മൂന്നാം തലമുറ പ്ലാറ്റ്ഫോം എന്നാണ് വിളിക്കുന്നത്. മാത്രമല്ല ഇത് മികച്ച പ്രകടനവും കാര്യക്ഷമതയും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. എഞ്ചിൻ

2020 സാന്റാ ഫെയുടെ സാങ്കേതിക വിശദാംശങ്ങൾ ഹ്യുണ്ടായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതുക്കിയ എസ്‌യുവി ആദ്യമായി ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനുകൾക്കൊപ്പം എത്തും. അതോടൊപ്പം കിയ സോറെന്റോയിൽ നിന്ന് അതിന്റെ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സോറന്റോയിൽ 2.2 ലിറ്റർ ഡീസൽ യൂണിറ്റ് 199 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. 1.6 ലിറ്റർ പെട്രോൾ എഞ്ചിനിൽ ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷൻ വാഗ്ദാനം ചെയ്യും.ഇത് എഞ്ചിനെ 1.5 കിലോവാട്ട് ബാറ്ററിയുമായി ജോടിയാക്കും. ഇത് 227 bhp പവർ സൃഷ്ടിക്കാൻ പ്രാപ്തമായിരിക്കും.

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. സവിശേഷതകൾ

ക്യാബിനകത്തേക്ക് നോക്കിയാൽ പുത്തൻ സാന്റാ ഫെ എസ്‌യുവിയിൽ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പുതിയ സവിശേഷതകൾ ഉൾക്കൊള്ളുന്നു. പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുടെ വിപുലമായ ഉപയോഗം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഡാഷ്‌ബോർഡും സെന്റർ കൺസോളും പുനർരൂപകൽപ്പന ചെയ്‌തതും ശ്രദ്ധേയമാണ്.

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെന്റർ കൺസോളിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ഷിഫ്റ്റ്-ബൈ-വയർ ഗിയർ സെലക്ടർ, പുതിയ ടെറൈൻ മോഡ് സെലക്ടർ എന്നിവയും എസ്‌യുവിയിൽ ലഭ്യമാണ്.

2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. പ്രതീക്ഷിക്കുന്ന വില

നിലവിലുള്ല ഹ്യുണ്ടായി സാന്റാ ഫെ അമേരിക്കയിൽ 26,275 ഡോളറിന്റെ പ്രാരംഭ വിലയ്ക്കാണ് വിൽക്കുന്നത്. അതായത് ഏകദേശം 19.85 ലക്ഷം രൂപ. 2020 മോഡലിന്റെ ഔദ്യോഗിക വിലനിർണയം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലങ്കിലും എസ്‌യുവി വിലയിൽ മൂന്ന് മുതൽ എട്ട് ശതമാനം വരെ വർധനവ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Five Things To Know About Facelift Hyundai Santa Fe SUV. Read in Malayalam
Story first published: Monday, June 8, 2020, 23:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X