ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാറിന്റെ എതിരാളി ആരെന്ന് ചോദിച്ചാല്‍ ഓഫ്-റോഡ് പ്രേമികള്‍ക്കിടയില്‍ കേള്‍ക്കുന്ന പേര് ഫോഴ്സ് ഗൂര്‍ഖയാണ്. അടുത്തിടെ മഹീന്ദ്ര പുതുതലമുറ ഥാറിനെ വിപണിയില്‍ അവതരിപ്പിച്ചു.

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

വാഹന പ്രേമികള്‍ക്കിടയില്‍ വളരെ മികച്ച പ്രതികരണമാണ് പുതുതലമുറ ഥാറിന് ലഭിക്കുന്നതും. ഡിസൈനിലും വിലയിലും എല്ലാവരെ ഥാര്‍ ഞെട്ടിച്ചുകളഞ്ഞുവെന്ന് വേണം പറയാന്‍. ഓഫ്-റോഡ് പ്രേമികള്‍ക്കിടയിലെ ഇനിയുള്ള കാത്തിരിപ്പ് മുഖ്യഎതിരാളിയായ ഗൂര്‍ഖയുടെ അവതരണത്തിനാണ്.

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

നിരവധി തവണ വാഹനം പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും വാഹനത്തിന്റെ അരങ്ങേറ്റം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് സൂചന. ഇത് കമ്പനി അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം അതിന് വിലങ്ങുതടിയായി മാറുകയായിരുന്നു.

MOST READ: ഉത്സവ സീസണിൽ വാഹന നിരയിലുടനീളം വമ്പിച്ച ഡിസ്കൗണ്ടുമായി മഹീന്ദ്ര

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

ഇപ്പോഴിതാ ഗൂര്‍ഖയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. പുനെയിലെ നിര്‍മ്മാണ കേന്ദ്രത്തിന്റെ പരിസരത്താണ് ചിത്രങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്ന ചുവന്ന ഗൂര്‍ഖ ഈ വര്‍ഷം ആദ്യം ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ചതിന് സമാനമാണ്.

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

യൂട്ടിലിറ്റി വാഹനത്തിന്റെ മുന്‍ഭാഗം പുതിയ ഗ്രില്ലും ഫ്രണ്ട് ബമ്പറും ഉപയോഗിച്ച് പരിഷ്‌കരിച്ചു. പുതുക്കിയ ബമ്പറിന് പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുകളും ചതുരാകൃതിയിലുള്ള എയര്‍ ഡാമും ലഭിക്കുന്നു.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിഗ്‌നേച്ചര്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, യൂണിറ്റുകള്‍ക്ക് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ ജോഡി ബൈ-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്. മൊത്തത്തില്‍, ഫ്രണ്ട് എന്‍ഡ് മെര്‍സിഡീസ് ബെന്‍സ് G-വാഗനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നുന്നു.

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

പിന്‍ഭാഗത്ത്, വാതില്‍ക്കല്‍ വിശാലമായ റിയര്‍ വിന്‍ഡോ പാനല്‍ ലഭിക്കുന്നു. അതേസമയം ടെയില്‍ ലാമ്പുകളും പിന്നില്‍ ബമ്പറുകളില്‍ തിരശ്ചീനമായി സ്ഥാപിക്കുന്നതിനുപകരം ലംബമായി സ്ഥാപിച്ചിരിക്കുന്നു.

MOST READ: എസ്-ക്രോസ് പ്ലസ് വേരിയന്റ് അവതരിപ്പിച്ച് മാരുതി; വില 8.39 ലക്ഷം രൂപ

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

16 ഇഞ്ച് അലോയികളാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ടെയില്‍ഗേറ്റില്‍ അതിന്റെ സ്‌പെയര്‍ വീല്‍ ഘടിപ്പിച്ചിരിക്കുന്നു. വശങ്ങളില്‍, മെച്ചപ്പെട്ട വായുസഞ്ചാരത്തിനായി ഫെന്‍ഡറുകളില്‍ തിരശ്ചീന സ്ലേറ്റുകള്‍ കാണാം. ഇതിന് വശത്ത് ഒരൊറ്റ ഗ്ലാസ് പാനലുകളും ലഭിക്കുന്നു.

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

പുറമേ കണ്ടതിന് സമാനമായി അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.ഡാഷ്‌ബോര്‍ഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എംഐഡി ഡിസ്‌പ്ലേയുള്ള ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, രണ്ടാം നിരയിലെ വ്യക്തിഗത സീറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള എയര്‍ വെന്റുകള്‍ എന്നിവ വാഹനത്തിന് ലഭിച്ചേക്കും.

MOST READ: ആദ്യ മൂന്ന് മാസം ഫ്രീ ചാര്‍ജിംഗ്; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി വൈദ്യുതി ബോര്‍ഡ്

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കും. ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഫോഴ്സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്.

ചുവപ്പണിഞ്ഞ് ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ; ചിത്രങ്ങള്‍ കാണാം

ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അവതരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തിയേക്കും. മഹീന്ദ്ര ഥാറിനെപ്പോലെ, അതിന്റെ അടിസ്ഥാന വില 10 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് ടോപ്പ്-സ്‌പെക്ക് പതിപ്പുകള്‍ക്ക് 13 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Image Courtesy: Charu Gokhale/Facebook

Most Read Articles

Malayalam
English summary
BS6 Force Gurkha Red Colour Spied Inside Plant. Read in Malayalam.
Story first published: Saturday, October 10, 2020, 9:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X