ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

ഈ വര്‍ഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിലാണ് രണ്ടാം തലമുറ ഗൂര്‍ഖയെ നിര്‍മ്മാതാക്കളായ ഫോഴ്സ് അവതരിപ്പിച്ചത്. ഏപ്രില്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

എന്നാല്‍ കൊവിഡ്-19 യും ലോക്ക്ഡൗണും മൂലം വാഹനത്തിന്റെ അവതരണം വൈകി. എങ്കിലും നിരത്തുകളില്‍ ഗൂര്‍ഖയുടെ പരീക്ഷണയോട്ടം സജീവമാണ്. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

ഉത്സവ സീസണില്‍ വാഹനം വിപണിയില്‍ എത്തിക്കാനാകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ഈ വര്‍ഷം അവസാനത്തേയ്ക്ക് കമ്പനി നീട്ടി. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം അവസാനവും എത്തില്ലെന്നാണ് സൂചന.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

നേരത്തെ, ഗൂര്‍ഖ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍, വാഹനത്തിന്റെ അരങ്ങേറ്റം അടുത്ത വര്‍ഷം വരെ നീട്ടിയതായിട്ടാണ് റിപ്പോര്‍ട്ട്. വ്യക്തമായ തീയതിയോ മാസമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ കാലതാമസത്തിന്റെ പ്രധാന കാരണം ഫോഴ്‌സ് ട്രാവലര്‍ ആംബുലന്‍സിനുള്ള ഡിമാന്‍ഡാണ്. മഹാമാരി കാരണം, ആംബുലന്‍സുകളുടെ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്, ഇത് ട്രാവലറുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി.

MOST READ: വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാഹനത്തിനായുള്ള ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞു. അതിന്റെ ഭാഗമായി ട്രാവലറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

നിലവില്‍ കുറച്ച് ജീവനക്കാരെ വെച്ച് മാത്രമാണ് ഉത്പാദന പ്ലാന്റുകളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് ഫോഴ്സ് മോട്ടോര്‍സ് പുതിയ ഗൂര്‍ഖയുടെ അവതരണം 2021-ലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഗ്രാസിയ 125-ന് ക്യാഷ്ബാക്ക് ഓഫറുകളുമായി ഹോണ്ട

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

പൂര്‍ണമായും മാറ്റത്തിന് വിധേയമായിട്ടാണ് പുതുതലമുറ ഗൂര്‍ഖ വിപണിയില്‍ എത്തുന്നത്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകള്‍, ഒരു പുതിയ ഗ്രില്‍, രണ്ട് അറ്റത്തും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, ബോഡി ക്ലാഡിംഗ് എന്നിവ മാറ്റത്തിന്റെ ഭാഗമാണ്.

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

245/70 ടയര്‍ പ്രൊഫൈലുകളുള്ള 16 ഇഞ്ച് പുതിയ അലോയ് വീലുകളും ഇതിലുണ്ട്. ഓഫ്-റോഡ് എസ്‌യുവിയുടെ ധീരമായ രൂപകല്‍പ്പനയ്ക്ക് വലിയ വീല്‍ ആര്‍ച്ചുകളും പങ്കുവഹിക്കുന്നു. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന റെനോ എസ്‌യുവിയാവാനൊരുങ്ങി കിഗർ

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

ഡാഷ്‌ബോര്‍ഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എംഐഡി ഡിസ്‌പ്ലേയുള്ള ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, രണ്ടാം നിരയിലെ വ്യക്തിഗത സീറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള എയര്‍ വെന്റുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു.

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കും.

ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഫോഴ്സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Force Gurkha Launch Delayed To 2021. Read in Malayalam.
Story first published: Monday, December 28, 2020, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X