ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

2020 ഇക്കോസ്പോർട്ട് ബിഎസ് VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ പതിപ്പുകൾ പുറത്തിറക്കി ഫോർഡ് ഇന്ത്യ. 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻ നിർമ്മാതാക്കൾ നിർത്തലാക്കി. ബിഎസ് VI പെട്രോൾ പതിപ്പിന്റെ വില 8,04,000 രൂപയിലും ഡീസലിന്റെ വില 8,54,000 രൂപയിലും ആരംഭിക്കുന്നു.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

വാഹനത്തിന്റെ എഞ്ചിനാണ് പരിഷ്കരണം ലഭിച്ചിരിക്കുന്നത്, അതല്ലാതെ ഇക്കോസ്‌പോർട്ട് അതിന്റെ പതിവ് ബാഹ്യ ഘടനയും, ഇന്റീരിയർ സ്റ്റൈലിംഗുമായി മുന്നോട്ട് പോകുന്നു. എസ്‌യുവിയുടെ പകുതി പതിപ്പുകൾക്ക് സൺറൂഫ് ലഭിക്കുന്നു.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

മെച്ചപ്പെട്ട പരിരക്ഷയ്ക്കായി 2020 ഫോർഡ് ഇക്കോസ്പോർട്ടിൽ ആറ് എയർബാഗുകൾ ഉപയോഗിച്ച് സുരക്ഷ സവിശേഷതകൾ നിർമ്മാതാക്കൾ ഉയർത്തിയിരിക്കുന്നു.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

കണക്റ്റിവിറ്റി സവിശേഷതകളിൽ വാഹനത്തിന്റെ ഏറ്റവും ഉയർന്ന പതിപ്പിൽ 8.0 ഇഞ്ച് ടച്ച്സ്ക്രീൻ, ആപ്പിൾ കാർപ്ലേ ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള SYNC 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കമ്പനി ഒരുക്കിയിരിക്കുന്നു. ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI, ബിഎസ് IV എന്നിവയുടെ വിശദമായ എക്സ്-ഷോറൂം വില പട്ടിക ചുവടെയുണ്ട്.

EcoSport 1.5 Petrol BS6 Price BS4 Price
Ambiente MT Rs 8,04,000 Rs 7,91,000
Trend MT Rs 8,84,000 Rs 8,71,000
Titanium MT Rs 9,63,000 Rs 9,50,000
Titanium MT Thunder Rs 10,53,000 Rs 10,40,000
Titanium+ MT Rs 10,53,000 Rs 10,40,000
Titanium+ MT Sports Rs 11,08,000 NA
Titanium+ AT Rs 11,43,000 Rs 11,30,000
EcoSport 1.5 Diesel BS6 Price BS4 Price
Ambiente MT Rs 8,54,000 Rs 8,41,000
Trend MT Rs 9,34,000 Rs 9,21,000
Titanium MT Rs 9,99,900 Rs 9,99,900
Titanium MT Thunder Rs 11,03,000 Rs 10,90,000
Titanium+ MT Rs 11,03,000 Rs 10,90,000
Titanium+ MT Sports Rs 11,58,000 Rs 11,45,000
ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

ഓട്ടോമാറ്റിക് HID ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഇലക്ട്രോക്രോമിക് മിറർ, മഴ സെൻസ് ചെയ്യുന്ന വൈപ്പറുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നിങ്ങനെ ഡ്രൈവർക്ക് സഹായകമായ നിരവധി സവിശേഷതകൾ വാഹനത്തിൽ ഉൾപ്പെടുന്നു.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

2020 ഫോർഡ് ഇക്കോസ്പോർട്ടിൽ വരുന്ന ബിഎസ് VI കംപ്ലയിന്റ് 1.5 ലിറ്റർ TDCi ഡീസൽ എഞ്ചിൻ 98 bhp കരുത്തും, 215 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അടിസ്ഥാനപരമായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

1.5 ലിറ്റർ മൂന്ന് സിലിണ്ടർ Ti-VCT പെട്രോൾ എഞ്ചിൻ 122 bhp കരുത്തും, 149 Nm torque ഉം സൃഷ്ടിക്കുന്നു. പെട്രോൾ എഞ്ചിൻ യഊണിറ്റ് അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

2020 ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI ലൈനപ്പ് സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 100,000 km ഫാക്ടറി വാറണ്ടിയോടെ വാഗ്ദാനം ചെയ്യുന്നു.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അതിന്റെ എഞ്ചിനുകൾ നവീകരിക്കുന്നതിന് നടത്തിയ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യാൻ കഴിഞ്ഞതായി ഫോർഡ് പറയുന്നു.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

10,000 കിലോമീറ്റർ ദൈർഘ്യമുള്ള സേവന ഇടവേളകളെ ഫോർഡ് എടുത്തുകാണിക്കുന്നു, ഫോർഡ് ഇക്കോസ്പോർട്ട് ഉടമകൾ ആദ്യ വർഷത്തിൽ ഷെഡ്യൂൾ ചെയ്ത സേവനത്തിനായി 1,400 രൂപ മാത്രം ചെലവഴിച്ചാൽ മതിയെന്ന് നിർമ്മാതാക്കൾ പറയുന്നു. ഇത്തരത്തിൽ 1,00,000 കിലോമീറ്റർ അല്ലെങ്കിൽ 10 വർഷത്തെ സേവനത്തിന് ചെലവ് 4,700 രൂപയാണ്.

ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

ഫോർഡ് ഇക്കോസ്‌പോർട്ട് പഴയ വില പട്ടികയും ബിഎസ് VI കംപ്ലയിന്റ് മോഡലുകളുടെ പുതിയ വില പട്ടികയ്ക്കും ഇടയിൽ, വലിയ വ്യത്യാസമില്ല, കൂടാതെ വകഭേദങ്ങളിലുടനീളം 13,000 രൂപ വരെയാണ് വില വർധനവ് ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Ford EcoSport BS6 launched in India details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X