എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

ഫോർഡ് അടുത്തിടെ ഇന്ത്യയിലെ പ്രധാന ഓഫറായ എൻ‌ഡവറിന്റെ സ്‌പോർട്ട് വേരിയൻറ് അവതരിപ്പിച്ചതോടെ കൂടുതൽ വ്യത്യസ്‌ത പ്ലാനുകളാണ് ഇന്ത്യൻ വിപണിക്കായി ഒരുക്കുന്നതെന്ന് വ്യക്തം.

എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

ഇപ്പോൾ അമേരിക്കൻ ബ്രാൻഡ് ബേസ്ക്യാമ്പ് എന്ന മറ്റൊരു വേരിയന്റിനെ കൂടി തങ്ങളുടെ എസ്‌യുവി മോഡലുകൾക്ക് സമ്മാനിക്കാൻ ഒരുങ്ങുന്നതായാണ് സൂചന. അതിന്റെ ഭാഗമായി ഫോർഡ് ഇന്ത്യയിൽ ബേസ്ക്യാമ്പ് പതിപ്പുകൾക്കായുള്ള വ്യാപാരമുദ്രയും സ്വന്തമാക്കി.

എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ബേസ്ക്യാമ്പ് പൂർണമായും ഒരു ആക്‌സസറൈസ്‌ഡ് വേരിയന്റായി അവതരിപ്പിച്ചിരുന്നു. എൻ‌ഡവറിന് ഇതിനകം തന്നെ സ്പോർ‌ട്ടിയർ പതിപ്പ് ലഭിച്ചതിനാൽ ഉത്സവ സീസണിന് മുന്നോടിയായി ഇക്കോസ്പോർട്ടിനെ ആകർഷകമാക്കാനാണ് സാധ്യത.

MOST READ: 'സ്മാര്‍ട്ട് കാര്‍സ് ഫോര്‍ സ്മാര്‍ട്ട് ഇന്ത്യ' കാമ്പെയ്‌ന് തുടക്കം കുറിച്ച് ഹ്യുണ്ടായി

എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

ഓസ്‌ട്രേലിയൻ വിപണിയിൽ ബേസ്ക്യാമ്പ് ഒരു ഓഫ്-റോഡ് ഓറിയന്റഡ് ആക്സസറി പായ്ക്കായി ലഭ്യമാണ്. ഇത് എൻ‌ഡവർ എസ്‌യുവിയുടെ സ്പോർട്ടിനെസ് ലുക്ക് വർധിപ്പിക്കുകയും ഇതിനകം തന്നെ ശ്രദ്ധേയമായ ഓഫ്-റോഡിംഗ് കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

ഓസ്‌ട്രേലിയയിൽ ആരംഭിച്ച ആക്സസറി പാക്കേജിൽ ബോണറ്റ് പ്രൊട്ടക്ടർ, ടൗൺ ബാർ, നഡ്ജ് ബാർ, ബ്ലാക്ക് റൂഫ്-മൗണ്ട്ഡ് കാരി ബാറുകൾ, സൺ‌സീക്കർ ഡൈവിംഗ്, സ്‌നോർക്കൽ, പയനിയർ റൂഫ് പ്ലാറ്റ്ഫോം എന്നിവയെല്ലാം ഉൾപ്പെടുന്നു.

MOST READ: EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

ഈ പാക്കേജ് ഇന്ത്യയിൽ സമാരംഭിച്ചാൽ എൻ‌ഡവറിന് സമാനമായ ഉള്ളടക്കങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഓസ്‌ട്രേലിയൻ പതിപ്പ് പോലെ എസ്‌യുവി ബേസ്ക്യാമ്പ് അല്ലെങ്കിൽ ഇക്കോസ്പോർട്ട് ബേസ്ക്യാമ്പിന് മെക്കാനിക്കലായോ കോസ്മെറ്റിക്കായോ മറ്റ് മറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

വില നിർണയത്തിന്റെ കാര്യത്തിൽ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ അധികം മുടക്കേണ്ടിവരും. ഇക്കോസ്പോർട്ടിന് ഒരു പുതിയ സ്പോർട്ടിയർ വേരിയന്റ് വിപണിയിൽ എത്തിയാൽ ഉത്സവ സീസണിലെ വിൽപ്പനിയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ ഫോർഡിന് സാധിച്ചേക്കും.

MOST READ: നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

അതുപോലെ തന്നെയാണ് എൻഡവർ ഫുൾ-സൈസ് എസ്‌യുവിയിൽ അവതരിപ്പിച്ച പുതിയ സ്പോർട്ടി വകഭേദവും. ഒരു ബ്ലാക്ക് പെയിന്റ് സ്കൂം അവതരിപ്പിച്ചതിനു പിന്നാലെ പുതിയ ഹണി‌കോമ്പ് ഫ്രണ്ട് ഗ്രിൽ, കറുത്ത അലോയ് വീലുകൾ, ഒ‌ആർ‌വി‌എമ്മുകളിലെ ഒന്നിലധികം ബ്ലാക്ക് ഔട്ട് ഘടകങ്ങൾ, മേൽക്കൂര റെയിലുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിങ്ങനെ പല പരിഷ്ക്കരങ്ങളും കമ്പനി പരിചയപ്പെടുത്തിയിരുന്നു.

എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

സ്റ്റാൻഡേർഡ് എൻഡവറിലെ അതേ ബിഎസ്-VI 2.0 ലിറ്റർ ഇക്കോബ്ലൂ ടർബോ ഡീസൽ എഞ്ചിനാണ് ഫോർഡ് എൻ‌ഡവർ സ്പോർട്ടിനും കരുത്തേകുന്നത്. ഇത് 168 bhp പവറും 420 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഗിയർബോക്സ് ചുമതലകൾ നിർവഹിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford EcoSport, Endeavour May Get Basecamp Basecamp Off-Road Accessories Pack. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X