ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മുഴുവന്‍ മോഡലുകളെയും ബിഎസ് VI -ലേക്ക് ഫോര്‍ഡ് ഇന്ത്യ നവീകരിച്ചിരുന്നു. പരിഷ്‌കരിച്ച മിക്ക മോഡലുകളുടെയും വില ഉയര്‍ത്തിയില്ലെന്നതാണ് പ്രധാന സവിശേഷത.

ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇക്കോസ്‌പോര്‍ട്ട് ഇപ്പോള്‍ കമ്പനി തിരിച്ചുവിളിച്ചിരിക്കുകയാണ്. 2020 ജനുവരി 22 മുതല്‍ 2020 ഫെബ്രുവരി 8 വരെ നിര്‍മ്മിച്ച മോഡലുകളാണ് കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ഇവയില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു.

ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

വലതുവശത്തുള്ള ചൈല്‍ഡ് ലോക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഈ മോഡലുകളെ കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. ചൈല്‍ഡ് ലോക്ക് ഇട്ടിട്ടുണ്ടെങ്കില്‍ പോലും ഡോര്‍ അകത്തുനിന്ന് തുറക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

MOST READ: സൂപ്പർ ക്യാരി ബി‌എസ് VI സി‌എൻ‌ജി പതിപ്പ് പുറത്തിറക്കി മാരുതി

ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ഈ മാസത്തിന്റെ തുടക്കത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് കമ്പനി ഇമെയിലുകള്‍ അയച്ചിരുന്നു. പ്രശനം കണ്ടെത്തുന്ന വാഹനങ്ങള്‍ അടുത്തുള്ള അംഗികൃത ഡീലര്‍ഷിപ്പുകളില്‍ എത്തിക്കണമെന്നും മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

927 വാഹനങ്ങളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. പരമാവധി 45 മിനിറ്റ് മതി പ്രശ്‌നം പരിഹരിക്കുന്നതിനും ഇത് സൗജന്യമായി ചെയ്തു നല്‍കുമെന്നും കമ്പനി അറിയിച്ചു. സര്‍വീസ് സ്റ്റേഷനില്‍ പോകുന്നതിനുമുമ്പ് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ ഫോര്‍ഡ് ഉപഭോക്താക്കളെ അറിയിച്ചു.

MOST READ: പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ഇത് നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിന് സഹായിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വാറണ്ടിയും സൗജന്യ സര്‍വീസും കമ്പനി നീട്ടിനല്‍കിയിട്ടുണ്ട്.

ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യമന്ത്രാലയും നല്‍കിയിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഫോര്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

MOST READ: ഇപ്പോൾ വാങ്ങൂ, പണം പിന്നീട്, ആദ്യ 2 മാസം ഇഎംഐ വേണ്ട; പദ്ധതിയുമായി മാരുതി

ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ബിഎസ് VI -ലേക്ക് നവീകരിച്ച് പതിപ്പിനെ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. നവീകരിച്ച പുതിയ പെട്രോള്‍ പതിപ്പിന്റെ വില 8,04,000 രൂപയിലും ഡീസലിന്റെ വില 8,54,000 രൂപയിലും ആരംഭിക്കുന്നു.

ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ഏതാനും ചില മാറ്റങ്ങളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ, വരാനിരിക്കുന്ന നിസാന്‍, റെനോ എന്നിവരാണ് ഇക്കോസ്‌പോര്‍ട്ടിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Child Lock Not Functioning Properly Ford EcoSport Recalled In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X