ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ഇക്കോസ്പോർട്ട് കോംപാക്‌ട് എസ്‌യുവിയുടെ താങ്ങാനാവുന്ന പുതിയ ഓട്ടോമാറ്റിക് വേരിയൻറ് വിപണിയിൽ എത്തിച്ച് അമോരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്.

ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ഇക്കോസ്പോർട്ട് ടൈറ്റാനിയം ഓട്ടോമാറ്റിക് എന്ന് വിളിക്കുന്ന പുതിയ മോഡലിന് 10.66 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഈ മോഡൽ എത്തുന്നതിനു മുമ്പ് ഇക്കോസ്പോർട്ട് ടൈറ്റാനിയം പ്ലസ് വേരിയന്റിൽ മാത്രമായിരുന്നു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ഫോർഡ് ലഭ്യമാക്കിയിരുന്നത്.

ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ഈ മോഡലിന് 11.56 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് പുതിയ ടൈറ്റാനിയം ഓട്ടോമാറ്റിക്കിനേൾ 90,000 രൂപ ചെലവേറിയതാണ്. മാരുതി വെറ്റാര ബ്രെസ 1.5 ഓട്ടോ, വെന്യു ഡിസിടി മോഡലുകൾക്കുള്ള ഉത്തരമായാണ് കൂടുതൽ താങ്ങാനാവുന്ന ഓട്ടോമാറ്റിക് ഓപ്ഷനുമായി ഫോർഡ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.

MOST READ: 2021 മോഡൽ ഇയർ റേഞ്ച് റോവർ ശ്രേണി അവതരിപ്പിച്ച് ലാൻഡ് റോവർ

ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം ഓട്ടോമാറ്റിക്കിന് കരുത്തേകുന്നത്. ഇത് 120 bhp പവറിൽ 149 Nm rorque ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.

ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കാണ് ഈ എഞ്ചിൻ ജോടിയാക്കിയിട്ടുണ്ട്. അതിൽ പാഡിൽ ഷിഫ്റ്ററുകളും ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.

MOST READ: മസ്താംഗ് ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്

ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ക്രൂയിസ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ഇഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ലോഞ്ച് അസിസ്റ്റ് എന്നിവയ്ക്കൊപ്പം ഫോർ‌ഡ്‌പാസ് സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനും ഈ പുതിയ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

ഇത് എഞ്ചിൻ റിമോട്ടിലൂടെ സ്റ്റാർട്ട് ചെയ്യാനും നിർത്താനും വാഹനം ലോക്ക് / അൺലോക്ക് ചെയ്യാനും അനുവദിക്കുന്നു. സൈഡ്, കർട്ടൻ എയർബാഗുകൾ, കപ്പ് ഹോൾഡറുകളുള്ള റിയർ ആംറെസ്റ്റ്, മൊബൈൽ സെൻസിംഗ് വൈപ്പർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, സൺറൂഫ്, റിയർ സ്പ്ലിറ്റ് സീറ്റ് തുടങ്ങിയ സവിശേഷതകൾ ഈ പുതിയ മോഡലിൽ നിന്നും ഫോർഡ് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.

MOST READ: പോളോ, വെന്റോ TSI മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ചിട്ടില്ലെന്ന് ഫോക്‌സ്‌വാഗണ്‍

ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും 10,000 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസ് ഇടവേളകളുമായാണ് പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ബിഎസ്-VI വിപണിയിൽ കളംനിറയുന്നത്.

ടൈറ്റാനിയം ഓട്ടോമാറ്റിക് വേരിന്റുമായി ഫോർഡ് ഇക്കോസ്പോർട്ട്; വില 10.66 ലക്ഷം രൂപ

അതേസമയം ഫോർഡും മഹീന്ദ്രയും തമ്മിലുള്ള സംയുക്ത സംരഭത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ പുതിയ എംസ്റ്റാലിയൻ എഞ്ചിൻ കരുത്തിൽ പുതിയ ഇക്കോസ്പോർട്ട് ഒരുങ്ങുന്നുണ്ട്. ഇത് 2021-ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സ്ഥിരീകരണം.

Most Read Articles

Malayalam
English summary
Ford EcoSport Titanium Automatic Variant Launched In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X