ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ വര്‍ഷങ്ങളായി മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുന്ന മോഡലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്. 2012 -ലാണ് ഫിയസ്റ്റ B2E പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി അഞ്ച് സീറ്റര്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഇക്കോസ്പോര്‍ട്ട് രംഗപ്രവേശനം ചെയ്തത്.

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

തുടക്ക നാളുകളില്‍ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ശ്രേണിയില്‍ എതിരാളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ ഇക്കോസ്പോര്‍ട്ടിന്റെ ഡിമാന്റ് ഇടിഞ്ഞു.

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

ഒരു പരിധി വരെ വില്‍പ്പന മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചെങ്കിലും ഉപഭോക്താക്കളെ മയക്കുന്ന ഡിസൈനിലും ഫീച്ചറുകളിലും വമ്പന്‍മാര്‍ ശ്രേണിയില്‍ വീണ്ടും പ്രബലരായതോടെ ഇക്കോസ്പോര്‍ട്ടിന് വില്‍പ്പന ഇടിഞ്ഞു. എന്തായാലും ഇതില്‍ നിന്നെല്ലാം കരകയറാനുള്ള അടുത്ത വഴി തേടുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

ഇക്കോസ്‌പോര്‍ട്ടിന്റെ പുതുതലമുറ പതിപ്പ് വൈകാതെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നഷ്ടമായ വില്‍പ്പന തിരികെ പിടിക്കാം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ഈ ശ്രേണിയില്‍ നിലവില്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണുതാനും.

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതും. റിപ്പോര്‍ട്ട് അനുസരിച്ച് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക.

MOST READ: തരക്പൂര്‍, ഗ്രേറ്റര്‍ നോയിഡ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉത്പാദനം പുനരാരംഭിച്ച് ഹോണ്ട

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

പ്രത്യേകിച്ച് മിക്ക നിര്‍മ്മാതാക്കളും ടര്‍ബേ എഞ്ചിനിലേക്കും വാഹനങ്ങളെ അവതരിപ്പിച്ചു തുടങ്ങി. ടര്‍ബോ എഞ്ചിന് വിപണിയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും പറയുന്നു. ഇത് മനസ്സിലാക്കിയാണ് ഇക്കോസ്‌പോര്‍ട്ടിന്റെ പുതുതലമുറയില്‍ ഈ എഞ്ചിന്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ എഞ്ചിന്‍ വാഹനത്തിന് ലഭിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര ഈ എഞ്ചിന്‍ വെളിപ്പെടുത്തിയിരുന്നു. ഈ എഞ്ചിന്‍ തന്നെയാണ് അടുത്തിടെ വിപണിയില്‍ പുറത്തിറങ്ങിയ പുതുതലമുറ സാങ്യോങ് ടിവൊലിയിലും മഹീന്ദ്ര നല്‍കിയിരിക്കുന്നത്.

MOST READ: എട്ട് വീലുകളിൽ ഭ്രാന്തൻ രൂപകൽപ്പനയിലൊരുങ്ങി ഫിയറ്റ് യുനോ

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 109 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്‌സ്. ഈ ശ്രേണിയിലെ ഏറ്റവും ശക്തമായ എഞ്ചിനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ഏതാനും ചില മാറ്റങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം. വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ, വരാനിരിക്കുന്ന നിസാന്‍, റെനോ കോംപാക്ട് എസ്‌യുവികള്‍ എന്നിവരാണ് എതിരാളികള്‍.

MOST READ: പുതുതലമുറ GLS പൂര്‍ണമായും വിറ്റഴിച്ചെന്ന് മെര്‍സിഡീസ് ബെന്‍സ്

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് കരുത്ത് നല്‍കാന്‍ മഹീന്ദ്ര; ടര്‍ബോ എഞ്ചിനില്‍ ഉടന്‍ വിപണിയിലേക്ക്

അടുത്തിടെ ഇക്കോസ്‌പോര്‍ട്ട് നിരയില്‍ നിന്നും 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന്‍ ഫോര്‍ഡ് നിര്‍ത്തിയിരുന്നു. ബിഎസ് VI -ലേക്ക് നവീകരിക്കാത്തതുകൊണ്ടാണ് ഈ എഞ്ചിന്റെ ഉത്പാദനം കമ്പനി നിര്‍ത്തിയത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford EcoSport To Get Mahindra’s 1.2L Turbo Petrol Engine. Read in Malayalam.
Story first published: Thursday, June 18, 2020, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X