ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

കോംപാക്‌ട് എസ്‌യുവി നിരയിലെ ആദ്യ മോഡലായ ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനം നൽകി ഫോർഡ്. ആൻഡ്രോയിഡ് 4.2.2 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയാണ് പുതിയ ടച്ച്‌സ്‌ക്രീൻ ഹെഡ് യൂണിറ്റ് ഒരുക്കിയിരിക്കുന്നത്.

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

ഏറ്റവും പുതിയ യൂണിറ്റ് വിൻഡോസ് ഫ്ലൈ ഓഡിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ അടിസ്ഥാനമാക്കി നിലവിലെ ഹെഡ് യൂണിറ്റിനെ മാറ്റിസ്ഥാപിക്കും. നിലവിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഏറ്റവും പുതിയ ആൻഡ്രോയിഡ് OS ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയില്ല എന്നതിനാലാണ് ഈ തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേർന്നത്.

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

വൈഫൈ കണക്റ്റിവിറ്റി, കോൺഫറൻസ് കോൾ സൗകര്യം, ഓഫ്‌ലൈൻ മാപ്പുകളുള്ള തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ, ബ്ലൂടൂത്ത് കസ്റ്റമൈസേഷൻ, ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി സവിശേഷതകളാണ് ഇക്കോസ്പോർട്ടിന്റെ പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

MOST READ: വലിയ മാറ്റങ്ങളുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; സ്‌പൈ ചിത്രങ്ങള്‍

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

ഈ പുതിയ സിസ്റ്റത്തിന് ഓഫ്‌ലൈൻ മാപ്പുകൾക്കായി ഒരു പ്രത്യേക SD കാർഡ് ഉൾച്ചേർക്കേണ്ട ആവശ്യമില്ല. ഇതിന് ഇപ്പോഴും ഫോർഡ് പാസ് എന്ന് വിളിക്കപ്പെടുന്ന ഫോർഡിന്റെ ഇൻ-കാർ കണക്റ്റിവിറ്റി സാങ്കേതികവിദ്യ ലഭിക്കുന്നു.

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

എന്നിരുന്നാലും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ പോലുള്ള സവിശേഷതകൾ ഇപ്പോഴും നഷ്‌ടപ്പെടുത്തുന്നു എന്നത് നിരാശാജനകമാണ്. സമീപകാലത്ത് അത്യാധുനിക സവിശേഷതകളുമായി കളം നിറഞ്ഞ പുത്തൻ എതിരാളി മോഡലുകൾ കാരണം ഫോർഡിന്റെ കോം‌പാക്‌ട് എസ്‌യുവിയുടെ ജനപ്രീതി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

MOST READ: സ്റ്റൈലിഷ് രൂപഭാവത്തിൽ അണിഞ്ഞൊരുങ്ങി മാരുതി ഇഗ്നിസ്

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

അടിമുടി മാറ്റങ്ങളുമായി ഒരു പുതുതലമുറ മോഡലിലൂടെ മാത്രമേ ഈ ശ്രേണിയിൽ പിടിച്ചു നിൽക്കാൻ ഇക്കോസ്പോർട്ടിന് സാധിക്കുകയുള്ളൂ. എന്നാൽ ഈ തീരുമാനത്തിലേക്ക് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് എത്തുന്നു എന്നത് ശ്രദ്ധേയമാണ്.

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

ഇക്കോസ്പോർട്ടിന്റെ പുതിയ തലമുറ മോഡൽ 2022 ൽ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എൻ‌ട്രി ലെവൽ‌ സബ്‌-കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിന്റെ തുടക്കക്കാരനായിരുന്നു ഫോർഡ് ഇക്കോസ്പോർട്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

2017-ൽ സബ്-4 മീറ്റർ യുവിക്ക് മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകി. എന്നിരുന്നാലും പിൽക്കാലത്ത് സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു തുടങ്ങിയ ശക്തരായ എതിരാളികൾക്ക് പിന്നിലേക്ക് നിൽക്കാനായിരുന്നു ഈ അമേരിക്കൻ കാറിന്റെ വിധി.

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ഫോർഡ് ഇക്കോസ്പോർട്ടിന് കരുത്തേകുന്നത്. ഇതിൽ ഗ്യാസോലിൻ യൂണിറ്റ് 122 bhp പവറും 149 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

അതേസമയം മറുവശത്തെ ഡീസൽ എഞ്ചിൻ100 bhp കരുത്തിൽ 215 Nm torque സൃഷ്ടിക്കാൻ പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് സ്റ്റാൻഡേർഡായി ജോടിയാക്കുന്നു. പെട്രോൾ മോട്ടോറിൽ മാത്രം ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് തെരഞ്ഞെടുക്കാൻ സാധിക്കും.

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുപുറമെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, ഒരു പുഷ്-ബട്ടൺ ആരംഭം, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെയാണ് ഇക്കോസ്‌പോർട്ട് നിരത്തിലെത്തുന്നത്.

ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

ടോപ്പ് വേരിയന്റ് ഓട്ടോമാറ്റിക് പതിപ്പിനായി പാഡിൽ ഷിഫ്റ്ററുകളും ഇതിലുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ഫോർഡ് ഇക്കോസ്പോർട്ടിന് ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ലോഞ്ച് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ESC) എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

Source: Team BHP

Most Read Articles

Malayalam
English summary
Ford EcoSport To Get New Android-Based Touchscreen. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X