ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

ഫോർഡ് തങ്ങളുടെ ജനപ്രിയ എൻ‌ഡവർ എസ്‌യുവിയുടെ ബി‌എസ് VI കംപ്ലയിന്റ് പതിപ്പ് ആമുഖ വിലകളോടെ അവതരിപ്പിച്ചു. 29.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ ആമുഖ എക്സ്-ഷോറൂം വില. 2020 മെയ് 1 വരെ ഇത് സാധുവാണ്, അതിനുശേഷം വില 70,000 രൂപ വരെ വർദ്ധിക്കും.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടെ ചില പുതിയ സവിശേഷതകളും പരിഷ്കരിച്ച എൻ‌ഡവറിന് ലഭിക്കും. ബാഹ്യ ഡിസൈനിലും സ്റ്റൈലിംഗിലും ഇന്റീരിയറുകളിലും വലിയ മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

2020 എൻ‌ഡവറിൽ സമകാലിക ചതുരാകൃതിയിൽ ഒരുക്കിയിരിക്കുന്ന പൂർണ്ണ എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ഫോർഡ് ഒരുക്കിയിരിക്കുന്നു. ലോ, ഹൈ ബീമുകളുള്ള എൽഇഡി ഹെഡ്ലാമ്പുകൾ രാത്രിസമയത്തെ ദൃശ്യപരത 20 ശതമാനം വരെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

ബി‌എസ് VI എഞ്ചിനെക്കുറിച്ച് പറയുമ്പോൾ, ഇത് 2.0 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റാണ്, ആന്തരികമായി കമ്പനി ഇതിനെ ‘പാന്തർ' എന്ന് വിളിക്കുന്നു. ഈ എഞ്ചിൻ ഇതിനകം തന്നെ അന്താരാഷ്ട്ര-സ്പെക്ക് എൻ‌ഡവറിൽ ഉപയോഗത്തിലുള്ളതാണ്.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

ഇപ്പോൾ ഇത് ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്നു. ബി‌എസ് VI ചട്ടങ്ങൾ അനുസരിക്കാൻ സഹായിക്കുന്നതിന്, പുതിയ എൻ‌ഡവർ ഒരു നൂതന എമിഷൻ കൺ‌ട്രോൾ സാങ്കേതിലൃവിദ്യയായ സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ (SCR) ഉപയോഗിക്കുന്നു.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

എഞ്ചിന്റെ എക്‌സ്‌ഹോസ്റ്റ് സ്ട്രീമിൽ ഓട്ടോമോട്ടീവ്-ഗ്രേഡ് യൂറിയ ഇൻജെക്റ്റ് ചെയ്താണ് SCR പ്രവർത്തിക്കുന്നത്, ഇത് നൈട്രജൻ ഓക്സൈഡുകളെ നൈട്രജൻ, വെള്ളം, അൽപ്പം CO2 എന്നിവയിലേക്ക് തകർക്കുന്നു.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

ബി‌എസ് VI എൻ‌ഡവറിൻറെ മറ്റൊരു പ്രത്യേകത അതിന്റെ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സാണ്, അത് ബി‌എസ് IV എൻ‌ഡവർ‌ ഉപയോഗിച്ചിരുന്ന ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിന് പകരം വയ്ക്കും.

Variants New Price Old Price
2.0L EcoBlue Diesel 2.2L TDCi Diesel 3.2L TDCi Diesel
Titanium 4x2 MT NA Rs 29.20 Lakh NA
Titanium 4x2 AT Rs 29.55 Lakh NA NA
Titanium+ 4x2 AT Rs 31.55 Lakh Rs 32.33 Lakh NA
Titanium+ 4x4 AT Rs 33.25 Lakh NA Rs 34.70 Lakh
ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ വാഹനമായി ഇത് എൻ‌ഡവറിനെ മാറ്റുന്നു. ജീപ്പ് കോമ്പസ് ഡീസൽ, ഹോണ്ട CR-V ഡീസൽ, മെർസിഡീസ് ബെൻസ്, ലാൻഡ് റോവർ എന്നിവയുടെ വിവിധ മോഡലുകളിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

എങ്കിലും 10 സ്പീഡ് ഓട്ടോമാറ്റിക്ക് ഫോർഡ് ഇന്ത്യയിൽ ഫലപ്രദമായ അപൂർവ്വ വിൽപ്പന ഘടകമായി പ്രവർത്തിക്കാൻ കഴിയും. എൻ‌ഡവറിന്റെ പ്രാഥമിക എതിരാളികളായ ടൊയോട്ട ഫോർച്യൂണർ, ഇസുസു MU-X എന്നിവ യഥാക്രമം ആറ് സ്പീഡ്, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

പുതിയ എൻ‌ഡവറിൽ ഉപയോഗിച്ച 2.0 ലിറ്റർ എഞ്ചിൻ 3,500 rpm -ൽ 170 bhp കരുത്തും, 1,750-2,250 rpm -ൽ 420 Nm torque എന്നിവ നൽകാൻ ട്യൂൺ ചെയ്തിരിക്കുന്നു. നിലവിലുള്ള 2.2 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ യൂണിറ്റ് 160 bhp കരുത്തും 385 Nm torque ഉം പുറപ്പെടുവിക്കുന്നതാണ്.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

എന്നിരുന്നാലും, 200 bhp കരുത്തും 470 Nm torque ഉം സൃഷ്ടിക്കുന്ന നിലവിലുള്ള 3.2 ലിറ്റർ എഞ്ചിനേക്കാൾ ഇത് പിന്നിലാണ്. അന്താരാഷ്ട്ര വിപണിയിൽ 2.0 ലിറ്റർ ഡീസൽ യൂണിറ്റ് 210 bhp കരുത്തും 500 Nm torque ഉം നൽകുന്നു. ഇരട്ട-ടർബോയുമായാണ് വാഹനം വരുന്നത്, എന്നാൽ ചെലവ് നിയന്ത്രിക്കാൻ സിംഗിൾ ടർബോയിലേക്ക് മാറ്റിയിരിക്കുന്നു.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

പുതിയ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സ് അക്കങ്ങളെ മാത്രമല്ല സൂചിപ്പിക്കുന്നത്. പ്രോഗ്രസീവ് റേഞ്ച് സെലക്ഷൻ പോലുള്ള നിരവധി നൂതന സവിശേഷതകളാൽ ഇത് പായ്ക്ക് ചെയ്യുന്നു, ഇത് ഗിയറുകൾ ലോക്ക് ചെയ്യാൻ ഡ്രൈവറെ അനുവദിക്കുന്നു.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

ഓഫ്-റോഡ് പരിതസ്ഥിതിയിൽ വാഹനം ഓടിക്കുമ്പോൾ ഇത് വളരെ എളുപ്പമാണ്. പുതിയ ട്രാൻസ്മിഷനും തത്സമയ അഡാപ്റ്റീവ് അൽഗോരിതം ഉൾക്കൊള്ളുന്നു, ഇത് വേഗത്തിലുള്ള അക്സിലറേഷൻ ആവശ്യമുള്ളപ്പോൾ ഗിയറുകൾ ഒഴിവാക്കാൻ ഡ്രൈവറെ അനുവദിക്കുന്നു. പരമ്പരാഗത പാഡിൽ ഷിഫ്റ്ററല്ല, തമ്പ്-ഓപ്പറേറ്റഡ് മാനുവൽ ഗിയർ സെലക്ടറാണ് എൻ‌ഡവർ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

സ്മാർട്ട്‌ഫോൺ ആപ്പ് വഴി കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഫോർഡ് പാസ് ടെക്കും പുതിയ എൻ‌ഡവറിന് ലഭിക്കുന്നു. ഹെഡ്‌ലൈറ്റുകളിലെ സൂക്ഷ്മമായ മാറ്റങ്ങൾ കോസ്‌മെറ്റിക് പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു. ഫെൻഡറിന് ഒരു ഫ്വോക്സ് വെന്റ് ലഭിക്കുന്നു, ഇപ്പോൾ എഞ്ചിൻ ശേഷിയെ പരാമർശിക്കാതെ ‘എൻ‌ഡവർ' ബാഡ്‌ജിംഗ് മാത്രമേ ഇതിലുള്ളൂ.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നാണ് എൻ‌ഡവർ, 2019 ൽ ഒരു വ്യവസായ മാന്ദ്യത്തെ മറികടന്ന് വിൽപ്പനയും, വിപണി വിഹിതവും വളർത്തിയ ഒരേയൊരു വാഹനമാണ് ഇത് എന്ന് ഫോർഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അനുരാഗ് മെഹോത്ര പറഞ്ഞു.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

2020 -ൽ മികച്ച കഴിവുകളും, ശ്രേണിയെ നയിക്കുന്ന ഇന്ധനക്ഷമതയും എന്ന‌ മികച്ച രണ്ട് ലോകങ്ങളെയും സമന്വയിപ്പിക്കുന്ന ഒരു ഉൽ‌പ്പന്നം വാഗ്ദാനം തങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഫോർഡ് എൻ‌ഡവർ

അതുവഴി എസ്‌യുവി ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ വിതരണം ചെയ്യുന്നു. മെച്ചപ്പെട്ട മൂല്യ നിർദ്ദേശത്തോടെ, എൻ‌ഡവർ നിരവധി പുതിയ ഉപഭോക്താക്കളുടെ ഇഷ്ട എസ്‌യുവിയായി മാറുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavour BS6 10 Speed Automatic model launched in India. Read in Malayalam.
Story first published: Tuesday, February 25, 2020, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X