കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഉത്സവ സീസണിൽ വിപണി പിടിക്കാൻ ഒരുങ്ങുകയാണ് ഫോർഡ്. അതിന്റെ ഭാഗമായി തങ്ങളുടെ ഏറ്റവും ജനപ്രിയമായ എൻഡവർ എസ്‌യുവിയുടെ ഒരു സ്പോർട്ട് എഡിഷൻ അവതരിപ്പിക്കാൻ തയാറായിക്കഴിഞ്ഞു കമ്പനി. ഇതിലൂടെ ഫോർച്യൂണർ TRD മോഡലിന് വെല്ലുവിളിയാകാനും അമേരിക്കൻ ബ്രാൻഡ് ശ്രമിക്കുന്നു.

കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

പ്രീമിയം സെവൻ സീറ്റർ എസ്‌യുവിയുടെ പുതിയ മോഡലിനെ കമ്പനി ഇതിനോടകം തന്നെ ഡീലർഷിപ്പുകളിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇപ്പോൾ എൻഡവർ സ്പോർട്ട് ബ്ലാക്ക് എഡിഷന്റെ പുതിയ സ്പൈ ചിത്രങ്ങൾ മോട്ടോർബീം പുറത്തുവിട്ടിട്ടുണ്ട്. ഇത് വാഹനത്തിന്റെ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്.

കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ചിത്രത്തിൽ സ്റ്റാൻഡേർഡ് എൻഡവറിനൊപ്പമാണ് പുതിയ സ്പോർട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിനാൽ രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എളുപ്പത്തിൽ മനസിലാക്കൻ സാധിക്കും. സെഗ്മെന്റിലെ ഫോർഡിന്റെ ഏറ്റവും വലിയ എതിരാളയായ ടൊയോട്ട ഫോർച്യൂണറിന്റെ TRD സ്‌പോർടിവോ പതിപ്പിനെ പ്രതിരോധിക്കാൻ പുതിയ വേരിയന്റിന് സാധിച്ചേക്കും.

MOST READ: F1 ടെക്നോളജിയോടെ MC20 സൂപ്പർകാർ അവതരിപ്പിച്ച് മസെരാട്ടി

കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എങ്കിലും കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾക്ക് പുറമെ സ്റ്റാൻഡേർഡ് മോഡലിനേക്കാളും അധിക ഫീച്ചറുകൾ അവതിപ്പിക്കുന്ന TRD സ്‌പോർടിവോയുമായി താരതമ്യം ചെയ്യുമ്പോൾ ഫോർഡ് എൻഡവർ സ്പോർട്ടിന് കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാകും ലഭിക്കുക. അതായത് അധിക സവിശേഷതകളൊന്നും ബ്രാൻഡ് ഉൾപ്പെടുത്തില്ലെന്ന് സാരം.

കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എങ്കിലും മുൻവശത്തെ കാഴ്ച്ചയിൽ ആദ്യം ശ്രദ്ധിക്കുക തികച്ചും പുതിയ രൂപകൽപ്പനയുള്ള ഓൾ-ബ്ലാക്ക് ഗ്രില്ലാണ്. സ്റ്റാൻഡേർഡ് മോഡലിൽ കാണുന്ന ത്രീ സ്ലേറ്റ് തിരശ്ചീന ഗ്രില്ലിന് വിപരീതമായി സ്പോർട്ട് വേരിയന്റിന് ഒരു ഹണികോമ്പ് മെഷ് പോലുള്ള യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. മിററുകൾ, റൂഫ് റെയിലുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ നെയിം-പ്ലേറ്റ് സ്ട്രിപ്പ് മുതലായ ബ്ലാക്ക് ഔട്ട് ഘടകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

MOST READ: ചുവപ്പഴകിൽ ഹോട്ട് കസ്റ്റമൈസ്ഡ് പോളോ

കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എന്നാൽ 18 ഇഞ്ച് അലോയ് വീൽ സ്റ്റാൻഡേർഡ് പതിപ്പിന്റെ അതേ രൂപകൽപ്പനയിലാണ് ഒരുങ്ങിയിരിക്കുന്നത്. എങ്കിലും അവയ്ക്ക് ബ്ലാക്ക് കളർ ഓപ്ഷനാണ് ഫോർഡ് നൽകിയിരിക്കുന്നത്. ഒരു സ്പെഷ്യൽ എഡിഷൻ പതിപ്പായതിനാൽ ഇത് ഒന്നിലധികം സ്ഥലങ്ങളിൽ സ്‌പോർട്ട് ബാഡ്‌ജിംഗ് വഹിക്കും എന്നത് ശ്രദ്ധേയമാണ്.

കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എസ്‌യുവിയുടെ ഇന്റീരിയറിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്റ്റാൻഡേർഡ് എൻഡവറിന്റെ ഡ്യുവൽ-ടോൺ ക്യാബിന് പകരം സ്‌പോർട്ട് എഡിഷൻ ഓൾ-ബ്ലാക്ക് കളറിലായിരിക്കും അണിഞ്ഞൊരുങ്ങുക. നേരത്തെ സൂചിപ്പിച്ചതുപോലെ സവിശേഷതകളുടെ കാര്യത്തിൽ ഇത് അധിക മെച്ചപ്പെടുത്തലുകളൊന്നും അവതരിപ്പിക്കാൻ സാധ്യതയില്ല.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഉപകരണ ലിസ്റ്റ് സ്റ്റാൻഡേർഡ് എൻ‌ഡോവറിൽ ഉള്ളതുപോലെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, സെമി ഓട്ടോ പാരലൽ പാർക്ക് അസിസ്റ്റ്, ഫോർഡിന്റെ കണക്റ്റിവിറ്റി ടെക്‌നോളജി ഫോർഡ് പാസ് എന്നിവയെല്ലാം എൻഡവറിൽ വാഗ്ദാനം ചെയ്യും.

കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എൻ‌ഡോവർ സ്പോർട്ടിന്റെ എഞ്ചിനും നിലവിലെ മോഡലിന് സമാനമായിരിക്കും. 2.0 ലിറ്റർ ഇക്കോബ്ലൂ ടർബോ ഡീസൽ എഞ്ചിനാണ് ഫുൾ-സൈസ് എസ്‌യുവിയുടെ ഹൃദയം. അത് 3,500 rpm-ൽ 168 bhp കരുത്തും 2,000 rpm-ൽ 420 Nm torque ഉം ഉത്പാദിപ്പിക്കും. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഇത് 4×2, 4×4 ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavour Sport Black Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X