ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

ഫോർഡ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ എൻ‌ഡവർ എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഉത്സവ സീസണിനോട് അനുബന്ധിച്ച് വിപണിയിൽ നേട്ടം കൊയ്യുകയാണ് ബ്രാൻഡ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡൽ ഇതിനോടകം തന്നെ രാജ്യത്തെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചതായാണ് സൂചന.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി എൻ‌ഡവർ സ്പോർട്ട് എഡിഷൻ പ്രീ-ബുക്ക് ചെയ്യാന സാധിക്കും. അതിനാൽ പുതിയ പതിപ്പിന്റെ അരങ്ങേറ്റം ഉടന ഉണ്ടാകുമെന്നാണ് സൂചന.

MOST READ: മഹീന്ദ്ര TUV300 പ്ലസ് പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്; കൂടുതല്‍ വിശദംശങ്ങള്‍ അറിയാം

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

പൂർണമായും ലോഡുചെയ്ത ടൈറ്റാനിയം പ്ലസ് വേരിയന്റ് അടിസ്ഥാനമാക്കിയായിരിക്കും ഇത് ഒരുങ്ങുക. ഇതിന് 34.45 ലക്ഷം രൂപയുള്ള സ്റ്റാൻഡേർഡ് മോഡലിനേക്കാൾ അല്പം പ്രീമിയം വില മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

ഫോർഡ് എൻ‌ഡവർ സ്പോർട്ട് പതിപ്പിന്റെ പുറംമോടിയിലെ മാറ്റങ്ങൾ ഇതിനകം തന്നെ സ്പൈ ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. റേഡിയേറ്റർ ഗ്രിൽ, ഫെൻഡർ വെന്റുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ, മിററുകൾ, അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഫുട്ബോർഡുകൾ, ടെയിൽ‌ഗേറ്റ് എന്നിവയിൽ മോഡലിന് ഒരു സ്‌പോർട്ടി ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നു.

MOST READ: ഹിലക്സ് മുഖഭാവത്തിൽ രൂപം മാറി ടൊയോട്ട ഫോർച്യൂണർ

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

എസ്‌യുവിയുടെ പുതിയ പതിപ്പിൽ പിൻവശത്തെ ഡോറുകളിലും ടെയിൽ‌ഗേറ്റിലും ‘സ്‌പോർട്ട്' ബാഡ്‌ജുകളും ഇടംപിടിച്ചിരിക്കുന്നു. അടുത്തിടെ എൻ‌ഡവറിന്റെ സ്പെഷ്യൽ എഡിഷന്റെ ഇന്റീരിയർ ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ ലേഔട്ടും സവിശേഷതകളും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ് എന്നതാണ് രസകരം.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

പനോരമിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോമാറ്റിക് ഡേ / നൈറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പെടെ ടൈറ്റാനിയം പ്ലസ് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും സ്‌പോർട്ട് എഡിഷനിലും ഫോർഡ് വാഗ്‌ദാനം ചെയ്യും.

MOST READ: ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

തീർന്നില്ല, അതോടൊപ്പം ക്രമീകരിക്കാനാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, സെമി ഓട്ടോ പാരലൽ പാർക്ക് അസിസ്റ്റ്, ഇലക്ട്രിക്കലായി മടക്കാൻ സാധിക്കുന്ന മൂന്നാം നിര, ആന്റി പിഞ്ച് സവിശേഷതയുള്ള വൺ-ടച്ച് അപ്പ്, ഡൗൺ ഇലക്ട്രിക് വിൻഡോകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഒന്നിലധികം എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ടെറൈൻ മാനേജുമെന്റ് സിസ്റ്റം എന്നിവയും എൻഡവറിന്റെ സവിശേഷതകളാണ്.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

ഫോർഡ് എൻ‌ഡവറിൽ അടുത്തിടെ നവീകരിച്ച ബിഎസ്-VI എഞ്ചിൻ തന്നെയാകും സ്പോർട്ട് എഡിഷനിലും ലഭ്യമാവുക. 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനൊപ്പം10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും ജോടിയാക്കുക.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

ഇത് 170 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 4X2, 4X4 ഡ്രൈവ്ട്രെയിൻ സംവിധാനങ്ങളുമായാണ് എസ്‌യുവി വരുന്നത്. എന്നിരുന്നാലും സ്പെഷ്യൽ എഡിഷനിൽ ഏത് സംവിധാനമാകും ലഭ്യമാകുക എന്നതിൽ വ്യക്തതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavour Sport Edition Unofficial Bookings Started. Read in Malayalam
Story first published: Wednesday, September 16, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X