ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

അമേരിക്കൻ വിപണിയിലെ ഫോർഡിന്റെ തട്ടുപൊളിപ്പൻ F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ എത്തിയിരിക്കുകയാണ്. ഫോട്ടോൺ ബിഗ് ജനറൽ എന്ന മോഡലാണ് അടുത്തിടെ വളരെയധികം പരിചിതമായ മുഖവുമായി എത്തുന്നത്. എന്നാൽ പണികിട്ടിയത് ഫോർഡിനും.

ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

ചൈനീസ് വാഹന നിർമാതാക്കൾ തങ്ങളുടെ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ പാശ്ചാത്യ കമ്പനികളുടെ ജനപ്രിയ മോഡലുകളെ കോപ്പിചെയ്യുകയാണ് ഇപ്പോഴത്തെ പതിവ്. ചെറിയ കാറുകൾ മുതൽ സെഡാനും എസ്‌യുവിയും വരെ ചൈനീസ് വിപണിയിൽ ഇത്തരത്തിൽ കോപ്പിയടിക്ക് വിധേയമായിട്ടുണ്ട് എന്നതാണ് രസകരം.

ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

ബിഗ് ജനറൽ എന്നർത്ഥം വരുന്ന ഡാ ജിയാങ് ജുൻ എന്ന പിക്കപ്പ് സെപ്റ്റംബർ 26 മുതൽ ആരംഭിക്കുന്ന ബീജിംഗ് ഓട്ടോ ഷോയ്ക്കായി ഫോട്ടോൺ മോട്ടോർ തയാറാക്കിയതായാണ് റിപ്പോർട്ടുകൾ.

MOST READ: ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

ഫോർഡ് അതോറിറ്റിയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് ബിഗ് ജനറലിന് സമാനമായ അളവുകൾ മാത്രമല്ല ഉള്ളത് F-150 ട്രക്കിന് സമാനമായ ഹെഡ് ലൈറ്റുകളും സമാനമായ സൈഡ് പ്രൊഫൈലും വരെ ചൈനക്കാർ അതേപടി പകർത്തിയിട്ടുണ്ട്.

ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

എന്നാൽ യാന്ത്രികമായി F-150 യുടെ ഇരട്ട-ടർബോചാർജ്ഡ് 3.5 ലിറ്റർ V6 എഞ്ചിനുമായി ബിഗ് ജനറലിന് ഒരു മത്സരവും ഉണ്ടാകില്ല. പകരം ചൈനീസ് ബ്രാൻഡ് 2.0 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ, 2.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമാണ് ബിഗ് ജനറൽ പിക്കപ്പിന് സമ്മാനിച്ചിരിക്കുന്നത്.

MOST READ: പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

ഔദ്യോഗിക അരങ്ങേറ്റം അടുത്തിരിക്കുമ്പോൾ ബ്രാൻഡിന് കുറച്ച് സാന്നിധ്യമുള്ള ഓസ്‌ട്രേലിയ പോലുള്ള വിദേശ വിപണികളിൽ ബിഗ് ജനറലിനെ വിൽപ്പനയ്ക്ക് എത്തിക്കാൻ ഫോട്ടോൺ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

മൾട്ടി പർപ്പസ് ഉപയോഗത്തിന് അനുയോജ്യമായതാണ് ഇത്തരം മോഡലുകളെ അമേരിക്കക്കാർക്കിടയിൽ ഏറെ ജനപ്രിയമാക്കിയത്. F-സീരീസ് പിക്കപ്പിലൂടെ ഈ ശ്രേണിയിൽ മേൽകൈ നേടിയെടുത്തവരാണ് ഫോർഡ്.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

അഞ്ച് വർഷങ്ങൾക്കു മുമ്പ് വിപണിയിൽ ഇടംപിടിച്ച നിലവിലെ F-150 യിൽ നിന്നും കാര്യമായ മാറ്റങ്ങളാളോടെ അടുത്തിടെ വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ F-150 പിക്കപ്പ് ട്രക്കിലേക്ക് പരിവർത്തനം ചെയ്യാനും ഫോർഡിന് പദ്ധതിയുണ്ട്.

ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

മിഷിഗനിലെ ഡെട്രോയിറ്റിലുള്ള അമേരിക്കൻ കമ്പനിയുടെ റൂജ് ഇലക്ട്രിക് വെഹിക്കിൾ സെന്ററിലാകും വാഹനം നിർമിക്കുക. 2022 മധ്യത്തോടെ പ്ലാന്റിൽ സീറോ-എമിഷൻ F-150 പിക്കപ്പ് നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. എങ്കിലും വാഹനത്തിന്റെ ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford F-150 Chinese Copycat Foton Big General. Read in Malayalam
Story first published: Friday, September 25, 2020, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X