ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

അമേരിക്കൻ വിപണിയിലെ പിക്കപ്പ്-ട്രിക്ക് സെഗ്മെന്റിലെ താരമാണ് ഫോർഡിന്റെ F-150. ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രചാരമേറുന്ന സാഹചര്യത്തിൽ ജനപ്രിയ മോഡലിനെ വൈദ്യുതീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

അതിന്റെ ഭാഗമായി F-150 പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പ് ഉടൻ വരുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പുതിയ ടീസർ ഫോർഡ് പുറത്തിറക്കി. മിഷിഗനിലെ ഡെട്രോയിറ്റിലുള്ള അമേരിക്കൻ കമ്പനിയുടെ റൂജ് ഇലക്ട്രിക് വെഹിക്കിൾ സെന്ററിലാകും വാഹനം നിർമിക്കുക.

റോഗ് കോംപ്ലക്സിലേക്ക് 700 ദശലക്ഷം യുഎസ് ഡോളർ മുതൽമുടക്കിൽ ഈ പ്ലാന്റ് വിപുലീകരിക്കാൻ ബ്ലൂ ഓവൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. F-150 ഇവി ഉൾപ്പെടെ വരാനിരിക്കുന്ന നിരവധി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്ലാന്റ് സേവനം നൽകും.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

2022 മധ്യത്തോടെ പ്ലാന്റിൽ സീറോ-എമിഷൻ F-150 പിക്കപ്പ് നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. എങ്കിലും വാഹനത്തിന്റെ ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. പ്രകടനത്തെ സംബന്ധിച്ചിടത്തോളം F-150 ഇവിക്ക് കരുത്തേകാൻ ഫോർഡ് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കും.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

നിലവിൽ ലഭ്യമായ പെട്രോൾ എഞ്ചിൻ F-150 മോഡലിനെ അപേക്ഷിച്ച് ഇലക്ട്രിക് പതിപ്പ് കൂടുതൽ പവർ, ടോർഖ് ഔട്ട്പുട്ട് നൽകുമെന്ന് പറയപ്പെടുന്നു. റാപ്‌റ്ററിൽ ഉപയോഗിക്കുന്ന 3.5 ലിറ്റർ V6 ഇക്കോബൂസ്റ്റ് യൂണിറ്റിനേക്കാക്കാൾ 2022 ഫോർഡ് F-150 ഇവി കൂടുതൽ കരുത്തുറ്റതാകും.

MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

ഇലക്ട്രിക് പ്രൊപ്പൽ‌ഷൻ‌ പ്രാപ്‌തമാക്കിയ പെർഫോമൻസ് സവിശേഷതകൾ‌ ഉയർന്ന തോയിംഗ് ശേഷിക്ക് കാരണമാകും. കൂടാതെ ട്രങ്ക് കപ്പാസിറ്റി കൂടുകയും F-150 ഇലക്ട്രിക്കിന് മെച്ചപ്പെട്ട കണക്റ്റിവിറ്റി ഫീച്ചറുകളും പരിഷ്ക്കരിച്ച SYNC സിസ്റ്റവും OTR അപ്‌ഡേറ്റുകളും ഉണ്ടായിരിക്കും.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

F-സീരീസ് പിക്കപ്പ് ട്രക്കുകൾ പ്രധാനമായും വടക്കേ അമേരിക്കയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ 2022 ൽ തന്നെ ഒരു ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്നത് കൂടുതൽ അർഥവത്താകും.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

കൂടുതൽ അമേരിക്കൻ വാഹന നിർമാതാക്കൾ വരും വർഷങ്ങളിൽ ഇലക്ട്രിക് വ്യവസായത്തിലേക്ക് ചുവടുവെക്കാൻ നോക്കുന്നതിനാൽ മത്സരം കൂടുതൽ കടുപ്പമേറിയതായിരിക്കും. എങ്കിലും പിക്കപ്പ് ട്രക്ക് മോഡലുകളോടുള്ള ആരാധന ഫോർഡിന് സഹായകരമാകും.

ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

മൾട്ടി പർപ്പസ് ഉപയോഗത്തിന് അനുയോജ്യം എന്നതുതന്നെയാണ് ഇത്തരം മോഡലുകളെ അമേരിക്കക്കാർക്കിടയിൽ ഏറെ പ്രയങ്കരമാക്കിയത്. ഈ ശ്രേണിയിൽ മേൽകൈയുള്ള ബ്രാൻഡാണ് ഫോർഡ്. അഞ്ച് വർഷങ്ങൾക്കു മുമ്പ് വിപണിയിൽ ഇടംപിടിച്ച നിലവിലെ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളാളോടെ വാഹനം അടുത്തിടെ വിപണിയിൽ എത്തിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford F-150 Electric Pickup Truck Teased. Read in Malayalam
Story first published: Wednesday, September 23, 2020, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X