ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

ഹാച്ച്ബാക്ക് മോഡലായ ഫിഗൊയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ ഫോര്‍ഡ്. മോഡലിന്റെ ബിഎസ് VI പതിപ്പിനെ ഇതിനോടകം നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

ഓട്ടോ കാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഓഗസ്റ്റ് മാസത്തിന്റെ അവസാന ആഴ്ചകളില്‍ വാഹനം വിപണിയില്‍ എത്തിയേക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും ഇത്തരത്തില്‍ കമ്പനി വിപണിയില്‍ കൊണ്ടുവരിക.

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടില്‍ കാണുന്ന ഫോര്‍ഡിന്റെ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ യൂണിറ്റായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. 6,500 rpm -ല്‍ 96 bhp കരുത്താണ് 1.2 ലിറ്റര്‍ ഡ്രാഗണ്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

MOST READ: ടൊയോട്ട അർബൻ ക്രൂയിസർ ഒക്ടോബറിൽ

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

വാഹനത്തിന്റെ വലിപ്പം വെച്ച് നോക്കുമ്പോള്‍ മികച്ച കരുത്ത് നല്‍കുന്ന എഞ്ചിനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇക്കോസ്പോര്‍ട്ടില്‍ ഉപയോഗിക്കുന്നതിന് തുല്യമായതിനാല്‍, ഫിഗൊയ്ക്ക് പാഡില്‍ഷിഫ്റ്ററുകളും ലഭിക്കും.

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

ഇത് ഡ്രൈവര്‍മാര്‍ക്ക് രസകരമായ (ഫണ്‍-ടു-ഡ്രൈവ്) യാത്രാനുഭവം ഫിഗൊയില്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ഓഗസ്റ്റ് അവസാനത്തോടെ ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോര്‍ഡ് ഫിഗൊ ഓട്ടോമാറ്റിക്ക് പതിപ്പിന് 8 രൂപ മുതല്‍ 8.3 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

MOST READ: ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

ഫിഗൊയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2019 മാര്‍ച്ചിലാണ് വിപണിയില്‍ എത്തുന്നത്. C-ആകൃതിയിലുള്ള ഫോഗ് ലാമ്പുകളുള്ള ഒരു റെഡോണ്‍ ഗ്രില്ലും പുതിയ ആകര്‍ഷകമായ മുന്‍ഭാഗവുമാണ് വാഹനത്തിന്റെ സവിശേഷത. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ 1,200 ഓളം മാറ്റങ്ങള്‍ സംഭവിച്ചെന്നാണ് കമ്പനി പറയുന്നത്.

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

കറുപ്പഴകുള്ള ഹണികോമ്പ് ഗ്രില്ല്, 15 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ട നിറമുള്ള മേല്‍ക്കൂര തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ പുതിയ ഫിഗൊയിലുണ്ട്. ഫോര്‍ഡ് ഇതിനെ 'സെല്ലുലാര്‍' ഡിസൈന്‍ ലുക്ക് എന്ന് വിളിക്കുന്നു.

MOST READ: 20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ഫിഗൊ പുറത്തിറങ്ങുന്നത്. ഹാച്ച്ബാക്കിന്റെ അകത്തളത്തില്‍ കറുപ്പു നിറത്തിനാണ് പ്രധാന്യം. ക്യാബിനില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പരിഷ്‌കരിച്ചു. 7.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇടംപിടിച്ചിട്ടുണ്ട്.

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഗ്ലോസി ലിവര്‍ ടോപ്പ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കുന്നുണ്ട്. ശ്രേണിയില്‍ ആദ്യമായി ആറു എയര്‍ബാഗുകള്‍ അവതരിപ്പിക്കുന്ന ഹാച്ച്ബാക്ക് കൂടിയാണ് ഫിഗൊ. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം ബ്ലൂ വകഭേദത്തില്‍ ആറു എയര്‍ബാഗുകള്‍ ലഭിക്കും.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ നിസാന്‍ മാഗ്നൈറ്റ്; വ്യത്യസ്തമാക്കുന്ന ഏതാനും ഫീച്ചറുകള്‍

ഫിഗൊയ്ക്ക് കരുത്തായി ഓട്ടോമാറ്റിക് പതിപ്പും; അവതരണം ഉടനെന്ന് ഫോര്‍ഡ്

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ബിഎസ് VI ഫോര്‍ഡ് ഫിഗൊ വിപണിയില്‍ എത്തുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 96 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read Articles

Malayalam
English summary
Ford Figo Automatic Gearbox Launching Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X