താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം വിപണിയിലേക്ക് തിരിച്ചെത്തിയ ഐതിഹാസിക സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ബ്രോൻകോയുടെ ഫസ്റ്റ് എഡിഷന്റെ ഉത്പാദനം 7,000 യൂണിറ്റായി ഉയർത്തുമെന്ന സൂചനയുമായി ഫോർഡ്.

താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

ഇത് യഥാർഥത്തിൽ ആസൂത്രണം ചെയ്ത പദ്ധതിയേക്കാൾ ഇരട്ടിയാണ്. തുടക്കത്തിൽ അനുവദിച്ച 3,500 യൂണിറ്റ് ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു. സമീപകാല ചരിത്രത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് പുതുതലമുറ ഫോർഡ് ബ്രോൻകോ.

താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

1966 നും 1996 നും ഇടയിൽ ബ്രോൻകോ റഗ്ഗെഡ് ഓഫ് റോഡിംഗ് എസ്‌യുവി വിൽപ്പനയ്‌ക്കെത്തി. അഞ്ചാം തലമുറയ്ക്ക് ശേഷം ഫോർഡ് കാൽനൂറ്റാണ്ടോളം ഈ വാഹനത്തെ മുന്നോട്ടു കൊണ്ടുപോയി.

MOST READ: കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

1996 -ൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ ഈ എസ്‌യുവി പിന്നീട് 2017 ഡിട്രോയിറ്റ് ഓട്ടോ ഷോയിൽ അമേരിക്കൻ വാഹന നിർമാതാക്കൾ ബ്രോൻകോയുടെ തിരിച്ചുവരവ് പ്രഖ്യാപിക്കുകയും ചെയ്തു.

താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

ഇത്തവണ ബ്രോൻകോ ശ്രേണിയിൽ മൂന്ന് ഫോർവീൽ ഡ്രൈവ് എസ്‌യുവികളാണ് ഫോർഡ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 2-ഡോർ മോഡൽ, ആദ്യമായി ഫോർ ഡോർ പതിപ്പ്, കൂടുതൽ കോം‌പാക്‌ടായ ബ്രോൻകോ സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്നു. പരമ്പരാഗത ബോഡി-ഓൺ-ഫ്രെയിമിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

2021 ഫോർഡ് ബ്രോൻകോ ഫസ്റ്റ് എഡിഷൻ 2-ഡോർ മോഡലിന് 59,305 ഡോളറും 4-ഡോർ പതിപ്പിന് 63,500 ഡോളറുമാണ് വില ആരംഭിക്കുന്നത്. ബാങ് & ഒലുഫ്‌സെൻ ഓഡിയോ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹീറ്റഡ് ലെതർ സീറ്റുകൾ, ഷാഡോ ബ്ലാക്ക് ഹാർഡ്‌ടോപ്പ്, സഫാരി ബാർ തുടങ്ങി ലക്‌സ്, സാസ്‌ക്വാച്ച് പാക്കേജുകളിൽ നിന്നുള്ള നിരവധി സവിശേഷതകൾ ഇതിന് ലഭിക്കുന്നു.

താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

2.7 ലിറ്റർ ഇക്കോബൂസ്റ്റ് V6 എഞ്ചിൻ ഉപയോഗിച്ചാണ് ഇത് വിൽക്കുന്നത്. 310 bhp കരുത്തുൽ 542 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റിന് ശേഷിയുണ്ട്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

MOST READ: റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

സ്റ്റാൻഡേർഡ് ആറാം തലമുറ ബ്രോൻകോയിൽ 2.3 ലിറ്റർ ടർബോചാർജ്ഡ് ഇക്കോബൂസ്റ്റ് ഇൻലൈൻ നാല് സിലിണ്ടർ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതിന് 270 bhp പവറും 420 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുണ്ട്.

താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

ഏഴ് സ്പീഡ് ഗെട്രാഗ് മാനുവൽ ഗിയർബോക്സ് അടിസ്ഥാനപരമായി ക്രാളർ ഗിയറുള്ള സ്പീഡ്-സ്പീഡ് യൂണിറ്റ്, അല്ലെങ്കിൽ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉപയോഗിച്ച് ഇത് തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Increasing The Production Of Bronco First Edition. Read in Malayalam
Story first published: Friday, July 24, 2020, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X