വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,731 കാറുകൾ മാത്രം

ആഭ്യന്തര വിപണിയിൽ കുറച്ചുകാലമായി ഫോർഡിന് അത്ര നല്ലകാലമല്ല. മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ ഏറെ പിന്നിലാണ് ഈ അമേരിക്കൻ വാഹന നിർമാതാക്കൾ. മികച്ച മോഡലുകൾ തങ്ങളുടെ ശ്രേണിയിൽ ഉണ്ടെങ്കിലും ഫീച്ചറുകളുടെ അഭാവം വിൽപ്പനയെ കാര്യമായി ബാധിക്കുന്നുണ്ട്.

വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,73 കാറുകൾ മാത്രം

2020 ഓഗസ്റ്റിൽ 4,731 യൂണിറ്റുകളാണ് ഫോർഡ് നിരത്തിലെത്തിച്ചത്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 5,517 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ 14.2 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,73 കാറുകൾ മാത്രം

കഴിഞ്ഞ മാസം ഫോർഡിന് 2.0 ശതമാനം വിപണി വിഹിതം മാത്രമാണ് നേടാനായത്. ഇത് 2019 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 0.8 ശതമാനം ഇടിവും രേഖപ്പെടുത്തുന്നു. ആഭ്യന്തര വിപണിയിൽ ബ്ലൂ ഓവലിനായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് ഇക്കോസ്പോർട്ട്.

MOST READ: കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; യാത്രനിരക്കും കുറച്ചു

വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,73 കാറുകൾ മാത്രം

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 2,882 യൂണിറ്റുകളിൽ നിന്ന് 2,757 യൂണിറ്റ് വിൽപ്പനയാണ് ഈ സബ് കോംപാക്‌ട് എസ്‌യുവിക്ക് സ്വന്തമാക്കാൻ സാധിച്ചത്. വിപണിയിൽ എത്തിയ ആദ്യ നാളുകളിൽ മികച്ച രീതിയിൽ മുമ്പോട്ടു പോകാൻ സാധിച്ചിരുന്നെങ്കിലും പിന്നീട് ഈ വിഭാഗത്തിലേക്ക് മറ്റ് മിടുക്കൻമാർ എത്തിയതോടെ വിൽപ്പന കുറഞ്ഞു. എങ്കിലും ഫോർഡിനായി ഒരു ശരാശരി വിൽപ്പന നിലനിർത്താൻ വാഹനത്തിന് സാധിച്ചിട്ടുണ്ട്.

വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,73 കാറുകൾ മാത്രം

പ്രധാന പരിഷ്ക്കരണങ്ങൾ ഇല്ലാതെ തന്നെയാണ് ഇക്കോസ്‌പോർട്ട് രാജ്യത്തുടനീളം ഉപഭോക്താക്കളെ കണ്ടെത്തുന്നത്. എന്നാൽ സമീപഭാവിയിൽ മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ എസ്‌യുവിക്ക് ഒരു പിൻഗാമി എത്തുമെന്നാണ് സൂചന. രണ്ട് ബ്രാൻഡിന്റെയും പങ്കാളിത്തത്തോടെ നിരവധി എസ്‌യുവികളാണ് വിപണിക്കായി ഒരുങ്ങുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ മഹീന്ദ്ര XUV500; സ്‌പൈ ചിത്രങ്ങള്‍

വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,73 കാറുകൾ മാത്രം

അതിൽ ആദ്യത്തേത് ഒരു സി-സെഗ്മെന്റ് എസ്‌യുവിയാകും. അത് അടുത്ത വർഷം തുടക്കത്തിൽ വിപണിയിൽ എത്തിയേക്കും. ഓഗസ്റ്റിലെ വിൽപ്പന കണക്കുകളിലേക്ക് തിരികെയെത്തുമ്പോൾ എം‌ജി മോട്ടോർ, ഫോക്‌സ്‌വാഗൺ, സ്‌കോഡ, നിസാൻ, FCA എന്നിവയേക്കാൾ മുന്നിലാണ് ഫോർഡ് എന്നത് ശ്രദ്ധേയമാണ്.

വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,73 കാറുകൾ മാത്രം

ഫിഗൊയുടെ ക്രോസ് വേരിയന്റായ ഫ്രീസ്റ്റൈൽ കഴിഞ്ഞ മാസം മൊത്തം 647 യൂണിറ്റുകൾ നിരത്തിലെത്തിച്ചു. 2019 ൽ ഇതേ കാലയളവിൽ വിറ്റ 720 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മോഡലിന്റെ വിൽപ്പനയിൽ 11 ശതമാനം ഇടിവാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

MOST READ: വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,73 കാറുകൾ മാത്രം

2020 ഓഗസ്റ്റിൽ എൻഡവർ 637 യൂണിറ്റുകൾ വിറ്റു. ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ വിൽപ്പനയിൽ 11 ശതമാനം വർധനവുണ്ടായപ്പോൾ ആസ്പയർ കോംപാക്‌ട് സെഡാൻ നേടിയത് 431 യൂണിറ്റുകൾ മാത്രമാണ്. 2019 ൽ ഇതേ കാലയളവിൽ ഇത് 521 യൂണിറ്റായിരുന്നു.

വിപണിയിൽ കിതച്ച് ഫോർഡ്; ഓഗസ്റ്റിൽ നിരത്തിലെത്തിച്ചത് 4,73 കാറുകൾ മാത്രം

17 ശതമാനം ഇടിവോടെ ആസ്പയർ വിൽപ്പന അവസാനിച്ചപ്പോൾ അടുത്തിടെ ഫ്രീസ്റ്റൈലിന്റെ ഫ്ലെയർ പതിപ്പ് ഇന്ത്യയിൽ ചില കോസ്മെറ്റിക് പരിഷ്ക്കരണങ്ങളുമായി വിൽപ്പനയ്‌ക്കെത്തി. ഇത് വരും മാസത്തിൽ ഫോർഡിന്റെ വിൽപ്പനയിൽ ചലനങ്ങളുണ്ടാക്കിയേക്കാമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India 2020 August Sales Report. Read in Malayalam
Story first published: Monday, September 7, 2020, 13:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X