ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്. ഡയല്‍ എ ഫോര്‍ഡ് ( Dial-A-Ford) എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ഈ സേവനം ലഭ്യമാകുക. നിലവില്‍ അഹമ്മദാബാദ്, ഔറംഗബാദ്, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഫരീദാബാദ്, ഗാസിയാബാദ്, ഗുരുഗ്രാം, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നോയിഡ, പൂനെ തുടങ്ങിയ നിരവധി നഗരങ്ങളില്‍ ഫോര്‍ഡ് ഈ സേവനം വാഗ്ദാനം ചെയ്യുന്നു.

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

അധികം വൈകാതെ തന്നെ താനെ, തിരുവനന്തപുരം തുടങ്ങി കൂടുതല്‍ നഗരങ്ങള്‍ ഈ പട്ടികയില്‍ ഇടംപിടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെയില്‍സ്, സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറിലൂടെ തൊട്ടടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുത്തുന്നതാണ് സംവിധാനം.

MOST READ: മഞ്ഞ റാപ്പിൽ വ്യത്യസ്തമായി കിയ സെൽറ്റോസ്

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

18004193000 എന്ന ടോള്‍ഫ്രീ നമ്പറും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഡയല്‍ എ ഫോര്‍ഡ് സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഫോര്‍ഡ് ടീമുമായി ബന്ധപ്പെടുകയും ബുക്കിംഗ്, ടെസ്റ്റ് ഡ്രൈവ്, പുതിയ വാഹനത്തിന്റെ ഡെലിവറി എന്നീ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

ഇതിനൊപ്പം തന്നെ സര്‍വീസിനായി പിക്ക്അപ്പ്-ഡ്രോപ്പ് സൗകര്യവും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സേവനവും ഒരുക്കിയിട്ടുണ്ടെന്നും ബ്രാന്‍ഡ് അറിയിച്ചു. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യമന്ത്രാലയും നല്‍കിയിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫോര്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

MOST READ: 2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

ഡീലര്‍ഷിപ്പുകളും മറ്റും നിശ്ചിത സമയം ഇടവിട്ട് സാനിറ്റൈസ് ചെയ്തും ജീവനക്കാരും ഉപയോക്താക്കളും തമ്മില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍. ഫോര്‍ഡില്‍ എത്തുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കിയുമാണ് ഷോറൂമുകളിലും വര്‍ക്ക്ഷോപ്പുകളിലും സുരക്ഷയൊരുക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

സമാനമായ സേവനങ്ങള്‍ മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വിപണിയില്‍ ഈ സേവനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കാര്‍ നിര്‍മ്മാതാവല്ല ഫോര്‍ഡ്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഓഗസ്റ്റ് അവസാനത്തോടെ ഫിഗൊയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വിപണിയില്‍ എത്തിക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നു. ഇത് മുമ്പത്തെ ഫിഗൊ പെട്രോള്‍ നിന്ന് വ്യത്യസ്തമായിരിക്കും.

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും ഇത്തരത്തില്‍ കമ്പനി വിപണിയില്‍ കൊണ്ടുവരിക. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടില്‍ കാണുന്ന ഫോര്‍ഡിന്റെ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ യൂണിറ്റായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. 6,500 rpm -ല്‍ 96 bhp കരുത്താണ് 1.2 ലിറ്റര്‍ ഡ്രാഗണ്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

MOST READ: ജയിൽ വകുപ്പിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിച്ച് കേരളം

ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഇക്കോസ്‌പോര്‍ട്ടില്‍ ഉപയോഗിക്കുന്നതിന് തുല്യമായതിനാല്‍, ഫിഗൊയ്ക്ക് പാഡില്‍ഷിഫ്റ്ററുകളും ലഭിക്കും. ഓഗസ്റ്റ് അവസാനത്തോടെ ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോര്‍ഡ് ഫിഗൊ ഓട്ടോമാറ്റിക്ക് പതിപ്പിന് 8 രൂപ മുതല്‍ 8.3 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Introduces Doorstep Servicing For Customers. Read in Malayalam.
Story first published: Saturday, August 1, 2020, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X