Just In
- just now
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- 7 min ago
വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ
- 12 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 45 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
Don't Miss
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉപഭോക്താക്കള്‍ക്കായി 'മിഡ്നൈറ്റ് സര്‍പ്രൈസസ്' കാമ്പെയ്നുമായി ഫോര്‍ഡ്
ഉപഭോക്താക്കള്‍ക്കായി 'മിഡ്നൈറ്റ് സര്‍പ്രൈസസ്' കാമ്പെയ്ന് അവതരിപ്പിച്ച് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്. 2020 ഡിസംബര്‍ 4 മുതല്‍ 6 വരെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഈ പ്രത്യേക സംരംഭത്തില്‍ രാജ്യത്തുടനീളമുള്ള എല്ലാ ഫോര്‍ഡ് ഔട്ട്ലെറ്റുകളും വരുന്ന മൂന്ന് ദിവസത്തേക്ക് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ തുറന്നിരിക്കും. ഡയല്-എ-ഫോര്‍ഡ് സേവനം വഴിയോ കമ്പനിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗിച്ചോ ഉപഭോക്താക്കള്‍ക്ക് ഫോര്‍ഡ് വാഹനങ്ങള്‍ ബുക്ക് ചെയ്യാം.

ഈ കാലയളവില്‍ തങ്ങളുടെ കാറുകള്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ സ്ക്രാച്ച് കാര്‍ഡ് ലഭിക്കും. കൂടാതെ വീട്ടുപകരണങ്ങള്‍, എല്‍ഇഡി ടിവികള്‍, എയര്‍ പ്യൂരിഫയര്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്വര്‍ണ്ണ നാണയങ്ങള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ തുടങ്ങി 25,000 രൂപ വരെ സമ്മാനങ്ങള്‍ നേടാന്‍ അര്‍ഹതയുണ്ട്.
MOST READ: വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

മാത്രമല്ല, ഡിസംബര്‍ മാസത്തില്‍ ഡെലിവറികള്‍ എടുക്കുന്ന ഉടമകള്‍ 5 ലക്ഷം രൂപ വരെ വിലയുള്ള ബമ്പര്‍ സമ്മാനങ്ങള്‍ക്കും യോഗ്യത നേടാം. ഈ പുതിയ പ്രോഗ്രാമിലൂടെ, ഫോര്‍ഡ് ഇന്ത്യ തങ്ങളുടെ രക്ഷാധികാരികള്‍ക്ക് കാര്‍ വാങ്ങല്‍ അനുഭവം ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫോര്‍ഡ് അടുത്തിടെ 'സേവന വില കാല്‍ക്കുലേറ്റര്‍' ആരംഭിച്ചു, ഇത് സര്‍വീസ് വര്‍ക്ക്ഷോപ്പ് സന്ദര്‍ശിക്കുന്നതിന് മുമ്പുതന്നെ ഉപഭോക്താക്കളെ അവരുടെ കാറിന്റെ സര്‍വീസും ഭാഗങ്ങളുടെ വിലയും അറിയാന്‍ അനുവദിക്കുന്നു.
MOST READ: 2021 കിക്സിന്റെ ടീസർ പുറത്തിറക്കി നിസാൻ

മിഡ്നൈറ്റ് സര്‍പ്രൈസ് തിരികെ കൊണ്ടുവരുന്നതിലും ഉപഭോക്താക്കള്‍ക്ക് അവര്‍ വാങ്ങുന്ന ഓരോ ഫോര്‍ഡിലും കൂടുതല്‍ നേടാന്‍ അവസരം നല്‍കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് മാര്‍ക്കറ്റിംഗ്, സെയില്‍സ് & സര്‍വീസ് - എക്സിക്യൂട്ടീവ് വിനായ് റെയ്ന പറഞ്ഞു.

ഒരു പുതിയ ഫോര്‍ഡ് സ്വന്തമാക്കാനുള്ള മനോഭാവത്തെ തകര്‍ക്കാന്‍ നിലവിലുള്ള സാഹചര്യത്തെ അനുവദിക്കാതെ, ടോള്‍ ഫ്രീ നമ്പര്‍ 1800-419-3000 അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടല്‍ വഴി ഡയല്-എ-ഫോര്‍ഡ് വഴി വാഹനം ബുക്ക് ചെയ്യാനുള്ള ഓപ്ഷനുകളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
MOST READ: വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

വാഹനങ്ങള്‍ ബുക്ക് ചെയ്യുക മാത്രമല്ല ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, ഫിഗോ, ആസ്പയര്, എന്‍ഡവര്‍, ഫ്രീസ്റ്റൈല്‍ തുടങ്ങി മുഴുവന്‍ ശ്രേണിയിലും ഈ ഓഫറുകള്‍ ബാധകമാണ്.