മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും ആഭ്യന്തര നിര്‍മ്മാതാക്കളായ മഹീന്ദ്രയും ഒന്നിച്ച് നീങ്ങാന്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കരാറിന്റെ ഭാഗമായി തുടക്കത്തില്‍ എസ്‌യുവി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വലിയ പങ്കുവഹിക്കും.

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

ഏകദേശം 4,300 കോടി രൂപ മുതല്‍മുടക്കില്‍ മഹീന്ദ്രയും ഫോര്‍ഡും ചേര്‍ന്ന് വരും വര്‍ഷങ്ങളില്‍ ഒമ്പത് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ വികസിപ്പിക്കും. അടുത്ത ആറ് മുതല്‍ എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുമെന്നും ഇരുകൂട്ടരും പറഞ്ഞു.

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

ഇരുവരുടെയും സഖ്യത്തില്‍ 51 ശതമാനം വിഹിതം മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമാണ്. ഫോര്‍ഡ് ഇന്ത്യയിലെ അവരുടെ വ്യവസായത്തിന്റെ നിയന്ത്രണം മഹീന്ദ്രയ്ക്ക് കൈമാറുകയാണ്.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

എന്നാല്‍ ഫോര്‍ഡിന്റെ ഗുജറാത്തിലുള്ള സാനന്ദിലെ ബാറ്ററി പ്ലാന്റ് കൈമാറില്ല. അടുത്ത വര്‍ഷം പകുതിയോടെ ഇരുകമ്പനികളുടെയും സഹകരണത്തിലുള്ള ആദ്യ മോഡല്‍ വിപണിയില്‍ പുറത്തിറങ്ങും.

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

മഹീന്ദ്ര മറാസോയുടെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും ഇത്. എംപിവിക്ക് പുറമേ രണ്ട് എസ്‌യുവികളും വിപണിയില്‍ എത്തും. കോംപാക്ട് മുതല്‍ വലിയ എസ്‌യുവികള്‍ വരെയുള്ള ആറ് വാഹനങ്ങള്‍ ഫോര്‍ഡും മഹീന്ദ്രയും പങ്കിടും.

MOST READ: കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

എന്നാല്‍, ശേഷിക്കുന്ന മൂന്ന് എസ്‌യുവികള്‍ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളുടെ നിരയില്‍ മാത്രമുള്ളതാണ്. മാത്രമല്ല ഇത് ഇന്ത്യയിലും കയറ്റുമതി വിപണികളിലും കമ്പനി ഉപയോഗിക്കും.

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

കഴിഞ്ഞ വര്‍ഷം ഇരു കമ്പനികളും രാജ്യത്തിനായി പുതിയ സി-സെഗ്മെന്റ് എസ്‌യുവി വികസിപ്പിക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന പുതുതലമുറ മഹീന്ദ്ര XUV500 -ല്‍ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമാണ് സി-എസ്‌യുവിയുടെ അടിസ്ഥാനം.

MOST READ: ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഡ്രം പതിപ്പും വില്‍പ്പനയ്ക്ക് എത്തി

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

രണ്ട് എസ്‌യുവികളും ഒരേ പവര്‍ട്രെയിനുകള്‍ ഉപയോഗിക്കും. എന്നിരുന്നാലും, ഫോര്‍ഡ് എസ്‌യുവിക്ക് സവിശേഷമായ ഒരു രൂപകല്‍പ്പന ഉണ്ടാകും. ഈ കൂട്ടുകെട്ടിന് തുടക്കം എന്ന നിലയില്‍ പോയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇരുകൂട്ടകരും ഒന്നിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു.

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

അതിന്റെ ഭാഗമായി ഫോര്‍ഡിന് സാന്നിധ്യമില്ലാത്ത് നഗരങ്ങളില്‍ മഹീന്ദ്ര ഡീലര്‍ഷിപ്പ് വഴി ഇക്കോസ്പോര്‍ട്ട് കമ്പനി വിറ്റഴിച്ചിരുന്നു. 1926 -ലാണ് ഫോര്‍ഡ് ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്.

MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

എന്നാല്‍ ഇന്ത്യയില്‍ ഒരു മുദ്ര പതിപ്പിക്കുന്നതില്‍ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടു. എങ്കിലും ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ സാന്നിധ്യം അറിയിക്കുന്നതില്‍ പരാജയപ്പെട്ട ആദ്യത്തെ അമേരിക്കന്‍ നിര്‍മ്മാതാക്കളല്ല ഫോര്‍ഡ്.

Most Read Articles

Malayalam
English summary
Mahindra & Ford Developing 9 SUVs With Investment Of Rs 4,300 Crore. Read in Malayalam.
Story first published: Wednesday, June 24, 2020, 10:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X